കോമഡ‍ി, റൊമാൻസ്, ഫൈറ്റ്; തിയേറ്ററിൽ വൈബ് നിറച്ച് സാഹസം, പ്രതീക്ഷിക്കാതെ കിട്ടിയ ട്രീറ്റെന്ന് പ്രതികരണങ്ങൾ!

By Desk

കുറേ നാളുകൾക്കുശേഷം തിയേറ്ററുകളിൽ വീണ്ടും പൊട്ടിച്ചിരി നിറച്ച് സാഹസം സിനിമ. വിന്റേജ് താരങ്ങളും പുതുമുഖങ്ങളും ഉൾപ്പടെ ഒരുപിടി അഭിനേതാക്കൾ അണിനിരന്ന സിനിമ പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് ഉയർന്നുവെന്നത് സിനിമ കണ്ടിറങ്ങിയവരുടെ പ്രതികരണത്തിൽ നിന്നും വ്യക്തം. കോമഡ‍ി, റൊമാൻസ്, ഫൈറ്റ്, സെന്റിമെൻസ്, ഡാൻസ്, വൈബ് പാട്ടുകൾ തുടങ്ങി സെലിബ്രേഷൻ മൂഡിന് വേണ്ട എല്ലാ ഘടകങ്ങളും സാഹസത്തിലുണ്ട്.

രണ്ടര മണിക്കൂർ ഫൺ റൈഡാണ് സിനിമ. ഒരു കൂട്ടം ടെക്കികളേയും മുംബൈ അധോലോകത്തെ ഡ്രഗ് മാഫിയയും അവരെ പിന്തുടരുന്ന അന്വേഷണസംഘത്തേയും ചുറ്റി പറ്റിയാണ് കഥയുടെ സഞ്ചാരം. കാരിക്കേച്ചർ സ്വഭാവമുള്ള കഥാപാത്രങ്ങളും ഡാർക്ക് ഹ്യൂമറുമാണ് സിനിമയുടെ ഹൈലൈറ്റ്. 21 ഗ്രാംസ് എന്ന സിനിമയ്ക്കുശേഷം ബിബിൻ കൃഷ്ണയും റിനീഷ് കെ എൻ എന്നിവർ ഒരുമിച്ച സിനിമയാണ് സാഹസം.

Sahasam Movie
Photo Credit: Ramzan Muhammed / Instagram

ബിബിൻ കൃഷ്ണയും യദുകൃഷ്ണ ദയകുമാറും ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡാൻസറും മോഡലുമായ റംസാൻ അവതരിപ്പിച്ച ജീവൻ എന്ന കഥാപാത്രത്തെയും ​ഗൗരി ജി കിഷൻ അവതരിപ്പിച്ച സെറ എന്ന കഥാപാത്രത്തെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. റംസാന്റെ കഥാപാത്രത്തിന്റെ കാമുകിയാണ് ​ഗൗരിയുടെ കഥാപാത്രം.

വീട്ടുകാർ ​സെറ എന്ന കഥാപാത്രത്തിന്റെ വിവാഹം അവളുടെ സമ്മതമില്ലാതെ നടത്താൻ തീരുമാനിക്കുന്നതോടെയാണ് എല്ലാ പ്രശ്നങ്ങളും ജീവന്റെ ജീവിതത്തിലേക്ക് വന്ന് തുടങ്ങുന്നത്. പ്രതിസന്ധിയെ മറികടക്കാൻ ഇരുവരും ക്രിമിനൽ പശ്ചാത്തലമുള്ള മസ്താൻ ഭായിയെ കൂട്ടുപിടിക്കുന്നു. ബാബു ആന്റണിയാണ് മസ്താൻ ഭായിയായി അഭിനയിച്ചിരിക്കുന്നത്. ജീവന്റെ ജീവിതം ഒരൊറ്റ ദിവസത്തെ സംഭവ വികാസങ്ങളിലൂടെയാണ് കീഴ്മേൽ മറിയും.

ആദ്യ ഭാ​ഗത്തേക്കാൾ പ്രേക്ഷകരെ പിടിച്ചിരുത്തിയത് സിനിമയുടെ രണ്ടാം ഭാ​ഗമാണ്. തിയേറ്ററിൽ ഇരുന്ന് വൈബ് ചെയ്യാൻ പാകത്തിനുള്ളതായിരുന്നു സിനിമയിലെ ​ഗാനങ്ങളും ബാ​ഗ്രൗണ്ട് മ്യൂസിക്കുകളും. സിനിമയുടെ റിലീസിന് മുമ്പ് തന്നെ ചിത്രത്തിലെ ഓണം മൂഡ് സോങ് ഹിറ്റായിരുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് സം​ഗീതം പകർന്നത് ബിബിൻ അശോക് ആയിരുന്നു.

ഫെജോ, ഹിംന ​ഹിലരി, ഹിനിത തുടങ്ങിയവർ പാടിയ ​ഗാനം ഇതിനോടകം എട്ട് മില്യൺ കാഴ്ചക്കാരെ നേടി കഴിഞ്ഞു. സാഹസം ഇഷ്ടപ്പെട്ടു. ഈ ജോണറിൽ ഒരു സിനിമ ഉണ്ടാക്കിയെടുകാൻ വളരെ ബുദ്ധിമുട്ടാണ്. ഹരിഹർ നഗർ ഓർമ്മകളിലേക്ക് സാഹസം എന്നെ കൂട്ടിക്കൊണ്ട് പോയി. ചിത്രത്തിൽ ഏറെ കൗതുകം ഉണ്ടാക്കിയത് ബാബു ആൻ്റണിയുടെ പെർഫോമൻസാണ് എന്നാണ് സിനിമ കണ്ടശേഷം നടൻ ലാൽ കുറിച്ചത്.

Sahasam Movie
Photo Credit: Ramzan Muhammed / Instagram

ട്രെയിലർ കണ്ടപ്പോൾ എന്ത് പ്രതീക്ഷിച്ചോ ആ പ്രതീക്ഷ തെറ്റിക്കാതെ സംതൃപ്തി നൽകിയ ചെറിയ സിനിമയാണ് സാഹസം. സിനിമയുടെ പോസിറ്റീവായി തോന്നിയത് കാസ്റ്റിങ്ങാണ്. യൂത്ത് ആക്ടേഴ്സ് മുതൽ സീനിയർ ആക്ടേഴ്സ് വരെ തങ്ങൾക്ക് കിട്ടിയ കഥാപാതങ്ങൾ വളരെ മികച്ചതാക്കി മാറ്റി. രണ്ടര മണിക്കൂർ സന്തോഷിപ്പിച്ച ഒരു സിനിമ തന്നെയാണ് സാഹസം എന്ന് നിസംശയം പറയാം, ഓണത്തിന് മുമ്പേ ഓണത്തല്ലും കൂട്ടയോട്ടവും വടംവലിയും വേണമെങ്കിൽ അൽപം കോമഡിയുമൊക്കെ ഇഷ്ടമുള്ളവരാണെങ്കിൽ ധൈര്യമായി സാഹസം കാണാം.

തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു കിടിലൻ എൻ്റർടെയ്ൻമെൻ്റ്. വന്നവരും പോയവരും നിന്നവരും മനോഹരമാക്കിയ സിനിമ. ജീവയുടെ ലുക്കും പ്രകടനവും നരേന്റെ കഥാപാത്രവും മികച്ചതായിരുന്നു എന്നിങ്ങനെയാണ് പ്രേക്ഷക പ്രതികരണങ്ങൾ.

ക്ലൈമാക്സ് കുറച്ചുകൂടി മികച്ചതാക്കാമായിരുന്നുവെന്നുള്ള അഭിപ്രായവും ചിലർ പങ്കുവെച്ചു. ട്വന്റി വൺ ഗ്രാംസ്, ഫീനിക്സ്' എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ സാഹസം നിർമിച്ചിരിക്കുന്നത്.

More from Filmibeat

Read more about: narain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X