For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തമിഴിലെ ‘പിസാസ്’ ഹിന്ദിയിൽ എത്തിയപ്പോൾ; “നാനു കി ജാനു” - ന്യൂ മൂവി റിവ്യൂ

  |

  തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഹൊറർ സിനിമകൾക്ക് മലയാളത്തിൽ ഉള്ളതിനേക്കാൾ സ്വീകാര്യതയാണുള്ളത്. സാധാരണ ഹൊറർ ചിത്രങ്ങളിൽ നിന്നും ട്രെൻഡ് മാറിയപ്പോൾ തമിഴിലും മറ്റും ഹൊറർ കോമഡി ചിത്രങ്ങളുണ്ടായി. ബോളിവുഡിൽ ഏറോട്ടിക്ക് ഹൊറർ ചിത്രങ്ങളും.

  തമിഴിലെ മാറ്റം ബോളിവുഡിലും പരീക്ഷിക്കപ്പെട്ട ചിത്രമാണ് ഏപ്രിൽ 20 വെള്ളിയാഴ്ച്ച റിലീസ് ചെയ്ത 'നാനു കി ജാനു’എന്ന ഹൊറർ കോമഡി ചിത്രം.

  2014 തമിഴിൽ ഏറെ ശ്രദ്ധിക്കപ്പെട്ട 'പിസാസ്’എന്ന സിനിമയുടെ റീമേയ്ക്കാണിത്.

  ആര്യയ്‌ക്കെതിരെ ആഞ്ഞടിച്ച് വിവേക്, പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കൂ!

  താരങ്ങളും, അണിയറക്കാരും

  താരങ്ങളും, അണിയറക്കാരും

  അഭയ് ഡിയോൾ, പത്രലേഖ, ബ്രിജേന്ദ്ര കല, മനു ഋഷി, രാജേഷ് ശർമ്മ ,ഹിമാനി ശിവ്പുരി തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഫറാസ് ഹൈദറാണ് ചിത്രം സംവിധാനം ചെയ്തത്.
  പി.വി.ആർ പിക്ചേർസും, ഇൻബോക്സ് പിക്ചേർസ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

  ചിത്രത്തിന്റെ പ്രമേയം

  ചിത്രത്തിന്റെ പ്രമേയം

  നാനു എന്നറിയപ്പെടുന്ന ആനന്ദും (അഭയ് ഡിയോൾ) കൂട്ടാളികളും വാടകയ്ക്ക് താമസിക്കുന്നവരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുക എന്നത് ജോലിയാക്കി മാറ്റിയവരാണ്. യഥാർത്ഥ കഥ തുടങ്ങുന്നത് നാനുവിന്റെ ജീവിതത്തിലേക്ക് ജാനു എന്ന സിദ്ധി (പത്രലേഖ) കടന്നു വരുന്നതോടുകൂടിയാണ്.
  നാനു താമസിക്കുന്ന അപ്പാർട്ട്മെന്റിൽ ഒരു പ്രേതത്തിന്റെ ശല്ല്യം ആരംഭിക്കുന്നതോടുകൂടി നാനുവിന്റെ സ്വസ്ഥത നഷ്ടപ്പെടുന്നു. തുടർന്ന് ഗുണ്ടയായി ആളുകളെ വിരട്ടാനുള്ള നാനുവിന്റെ ശ്രമങ്ങളും പാളിപ്പോകുന്നു.
  നാനുവിന്റെ പിറകെ കൂടിയ ആ ആത്മാവിന്റെ ലക്ഷ്യം എന്തായിരുന്നു എന്നതാണ് ചിത്രത്തിലെ സസ്പെൻസ്.
  പ്രേക്ഷകർക്ക് ഇഷ്ടപ്പെടും വിധം കോമഡി രംഗങ്ങൾ ഉൾപ്പെടുത്തിയാണ് ചിത്രത്തിന്റെ ആദ്യ പകുതി തയ്യാറാക്കിയിരിക്കുന്നത്. രണ്ടാം പകുതിയിലേക്ക് എത്തുമ്പോഴേക്കും കഥ വളരെ ഗൗരവമുള്ളതായി മാറുന്നു.
  സസ്പെൻസും, ട്വിസ്റ്റുകളും കരുതിയിരുന്നെങ്കിലും ആകെ തുകയിൽ സിനിമ വലിയൊരു വിഭാഗം പ്രേക്ഷകരെ നിരാശപ്പെടുത്തും വിധത്തിലാണ് അണിയച്ചൊരുക്കിയിരിക്കുന്നത്.

  റേറ്റിംഗ്: 4.4/10

  റേറ്റിംഗ്: 4.4/10

  സിനിമ ആവശ്യപ്പെടുന്ന രീതിയിൽ തന്നെ താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. പക്ഷെ അഭിനയം കൊണ്ട് മാത്രം ഒരു സിനിമയ്ക്ക് പിടിച്ചു നിൽക്കാൻ ആകില്ലല്ലോ.

  കഥ, സംവിധാനം, അഭിനയം, കാമറ, ഗാനങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങൾ യോജിച്ച രീതിയിൽ മികവോടെ കോർത്തിണക്കുമ്പോഴാണ് ഒരു നല്ല സിനിമ പിറക്കുന്നത്.

  ഇവിടെ കഥയെ നമുക്ക് കുറ്റം പറയാനാകില്ല കാരണം വിജയ സാധ്യത ഒരിക്കൽ തെളിയിച്ച കഥ തന്നെയാണത്. പിന്നീടുള്ള വിഷയം സിനിമ ആസ്വാദകരുടെ ഇഷ്ടത്തിലുള്ള വ്യത്യാസം തമിഴിൽ നിന്നും ഹിന്ദിയിലേക്ക് സിനിമയെ റീമേക്ക് ചെയ്തപ്പോൾ അണിയറക്കാർ മനസിലാക്കണമായിരുന്നു. ചിത്രത്തിനു വേണ്ടി തയ്യാറാക്കിയ തിരക്കഥയുടെ കരുത്തില്ലായ്മ്മയും, അതുപോലെ തന്നെ ദുർബലമായ സംഭാഷണങ്ങളും, സാമാന്യയുക്തിയെ ചോദ്യം ചെയ്യുന്ന രംഗങ്ങൾ തിരിച്ചറിയാനാകാതെ പോയ മോശം സംവിധാനവുമാണ് ചിത്രത്തെ പിന്നോട്ട് വലിക്കുന്നത്.

  തിരുകി കയറ്റിയ കോമഡികൾ

  തിരുകി കയറ്റിയ കോമഡികൾ

  വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു പിസാസ് എന്ന ചിത്രത്തിൽ പ്രണയം അവതരിപ്പിച്ചത്. അത് ക്ലിക്ക് ആകുകയും ചെയ്തു. നാനു കി ജാനുവിൽ സംവിധായകൻ ഫറാസ് ഹൈദർ ഈ പ്രണയം തിരുകി കയറ്റിയ കോമഡിയിലൂടെയാണ് അവതരിപ്പിച്ചത്. സംവിധായകന്റെ ആ നീക്കം പക്ഷെ പ്രേക്ഷകർക്ക് ഉൾകൊള്ളാൻ കഴിയും വിധമല്ലെന്നു മാത്രമല്ല സിനിമയുമായി പ്രേക്ഷകനെ കണക്ട് ചെയ്യാൻ സാധിക്കാതെ ആകെ ആടിയുലഞ്ഞാണ് മുന്നോട്ട് പോയത്.

  പ്രേതം നല്കിയ ഉപദേശം

  പ്രേതം നല്കിയ ഉപദേശം

  തമിഴിൽ കണ്ട ഉജ്ജ്വലമായ ക്ലൈമാക്സ് ഹിന്ദിയിൽ ആവർത്തിക്കാൻ കഴിഞ്ഞിരുന്നുവെങ്കിലും മറ്റ് പോരായ്മ്മകളെ മാറ്റി നിർത്തി പ്രേക്ഷകർ ചിത്രത്തെ സന്തോഷത്തോടു കൂടി സ്വീകരിക്കുമായിരുന്നു.

  എന്നാൽ ക്ലൈമാക്സിലും സംവിധായകൻ ചില കടുംകൈകൾ കാണിച്ചിരിക്കുന്നു.!

  പ്രേതാത്മാവിനെക്കൊണ്ട് ട്രാഫിക്ക് നിയമങ്ങൾ പാലിക്കണമെന്നുള്ള ഉപദേശങ്ങൾ കാര്യമായ രീതിയിൽ പറയിപ്പിച്ചിട്ടുണ്ട്.

  സീരിയസായി പോകേണ്ട ഭാഗത്തും പ്രത്യേകിച്ച് കോമഡി ഇല്ലാഞ്ഞിട്ടും സിനിമയുടെ അവസ്ഥയോർത്ത് പ്രേക്ഷകർ ചിരിച്ചു പോകും.

  രക്ഷയേകാനാകാത്ത ഗാനങ്ങളും

  രക്ഷയേകാനാകാത്ത ഗാനങ്ങളും

  കേൾക്കാൻ ഇമ്പമുള്ള ഗാനങ്ങൾ പ്രേക്ഷകരെ സിനിമയോട് അടുപ്പിക്കുന്ന ഒരു മുഖ്യ ഘടകം തന്നെയാണ്. ഇവിടെ മുങ്ങിക്കൊണ്ടിരുന്ന സിനിമയെന്ന കപ്പലിനെ കരക്കെത്തിക്കാനോ അൽപ്പം ആശ്വാസം പകരാനോ ഗാനങ്ങൾക്ക് കഴിഞ്ഞില്ല. ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയിലും സാനിദ്ധ്യമറിയിച്ച ഹരിയാണ, ദില്ലി ,യു.പി.എന്നിവിടങ്ങളിലെ തരംഗമായ സപ്ന ചൗധരി അഭയ് ഡിയോളിനൊപ്പം ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും അതിലൂടെയും സിനിമക്ക് ഊർജ്ജം ലഭിച്ചില്ല എന്നതാണ് സത്യം.

  ചുരുക്കത്തിൽ പറയുകയാണെങ്കിൽ

  ചുരുക്കത്തിൽ പറയുകയാണെങ്കിൽ

  സിനിമ കാണാനെത്തുന്നവർക്കാർക്കും തൃപ്തിയേകാത്ത സിനിമയായി ഒതുങ്ങുന്നു "നാനു കി ജാനു".

  ഒഴിവു സമയത്ത് നേരമ്പോക്കിനായി ഒന്നു കണ്ടു നോക്കാം എന്ന് ചിന്തിക്കുന്നവർക്ക് മാത്രം ടിക്കറ്റെടുക്കാം, അല്ലാത്ത പക്ഷം വിഷമിക്കേണ്ടി വരും!

  English summary
  remake of tamil movie 'pisasu' in hindi-review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X