twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമര്‍ അക്ബര്‍ അന്തോണി നിരൂപണം: സിരിച്ച് സിരിച്ച് കാണാന്‍ ഒരു സിനിമ

    By Aswini
    |

    സിനിമ ഒരു എന്റര്‍ടൈന്‍മെന്റാണ്. അത് അങ്ങനെ തന്നെ കാണുകയും വേണം. ജീവിതവും നമുക്ക് എന്റര്‍ടൈന്‍ ചെയ്യിക്കാന്‍ കഴിയും. അങ്ങനെ ജീവിതത്തെ എന്റര്‍ടൈന്‍ ചെയ്യ്ക്കുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രം. മട്ടാഞ്ചേരി കോളനിയില്‍ ജീവിയ്ക്കുന്ന അമറിന്റെയും അക്ബറിന്റെയും അന്തോണിയുടെയും ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടാണ് സിനിമ.

    വേഗത്തിലും എളുപ്പത്തിലും എല്ലാം കിട്ടാന്‍ ആഗ്രഹിയ്ക്കുന്ന പുതിയ തലമുറയുടെ പ്രതിനിധികളാണ് ഈ മൂവര്‍ സംഘം എന്ന് പറയാം. ജീവിതത്തില ഓരോ നിമിഷവും ആഘോഷിക്കുന്ന മൂന്ന് ചെറുപ്പക്കാര്‍. അവര്‍ക്കിടയിലേക്ക് ജെനി എന്ന ഡാന്‍സുകാരി കൂടെ വരുമ്പോഴാണ് ഗതി മാറുന്നത്. പാത്തു എന്ന കുഞ്ഞുകുട്ടിയില്‍ എത്തുമ്പോള്‍ മാത്രമാണ് അത്രയും ചിരിച്ച പ്രേക്ഷകരൊന്ന് ഇമോഷണലാവുന്നത്.

    അമറായി പൃഥ്വിരാജും അക്ബറായി ജയസൂര്യയും അന്തോണിയായി ഇന്ദ്രജിത്തുമാണ് എത്തുന്നത്. മൂന്ന് പേര്‍ക്കുമിടയിലെ കെമിസ്ട്രി പ്രേക്ഷകര്‍ക്ക് നന്നായി ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. വികലാംഗനായ അക്ബറിന് ആരെങ്കിലും തന്നെ ആ പേരും പറഞ്ഞ് കളിയാക്കിയാല്‍ ദേഷ്യം വരും. കൊച്ചി ഭാഷയിലുള്ള മൂവരുടെയും സംഭാഷണ രീതിയും രസകരമാണ്. നമിത പ്രമോദാണ് ജെനി എന്ന കഥാപാത്രമായി എത്തുന്നത്.

    കെ പി എ സി ലളിത, ബിന്ദു പണിക്കര്‍, പ്രിയങ്ക എന്നിവര്‍ യഥാക്രമം അമറിന്റെയും അക്ബറിന്റെയും അന്തോണിയുടെയും അമ്മമാരായെത്തുന്നു. പാത്തുവിന്റെ അമ്മയായിട്ട് സൃന്ദ മികച്ച അഭിനയം കാഴ്ച്ചവച്ചു. കലാഭവന്‍ ഷാജോണ്‍, രമേശ് പിഷാരടി, ധര്‍മജന്‍, ശശി കലിംഗ, പ്രദീഷ് കോട്ടയം തുടങ്ങിയവരും ഹാസ്യത്തിന് ചുക്കാന്‍ പിടിച്ച് മുന്‍നിരയില്‍ ഇരുന്നു.

    മിമിക്രി വേദികളില്‍ നിന്ന് വന്ന നാദിര്‍ഷ എന്ന സംവിധായകന്‍ തന്റെ അനുഭവങ്ങള്‍ പൂര്‍ണമായും ആദ്യ ചിത്രത്തില്‍ ഉപയോഗിച്ചു. സന്ദര്‍ഭോജിതമായ ഹാസ്യ രംഗങ്ങളിലൊക്കെ നാദിര്‍ഷ എന്ന സംവിധാകന്റെയും മിമിക്രി കലാകാരന്റെയും കൈ തൊട്ടത് അനുഭവിക്കാന്‍ കഴിയുന്നുണ്ട്. കോമഡി രംഗങ്ങളൊക്കെ വളരെ നന്നായി എഴുതുകയും അഭിനയിക്കുകയും ചെയ്തിരിയ്ക്കുന്നു. ഒരു എനര്‍ജി ലെവല്‍ ആദ്യാവസാനം വരെ കൊണ്ടു പോകാന്‍ നാദിര്‍ഷയ്ക്ക് കഴിഞ്ഞു.

    നാദിര്‍ഷ തന്നെയാണ് ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതും എന്നതും ശ്രദ്ധേയം. ഇനിയ പ്രത്യക്ഷപ്പെടുന്ന ഒരു മസാല പാട്ട് ഉള്‍പ്പടെ രണ്ട് പാട്ടുകള്‍ ഇതിനോടൊകം ഹിറ്റായി. ബിജിപാലാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. മട്ടാഞ്ചേരിയിലെ കോളനി ജീവിതം ജീവനോടെ പകര്‍ത്താന്‍ സുജിത്ത് വാസുദേവന്റെ ഛായാഗ്രഹണത്തിന് സാധിച്ചു. ജോണ്‍ കുട്ടിയാണ് കത്രികവച്ചത്.

    പൃഥ്വിരാജ് എന്ന അമര്‍

    അമര്‍ അക്ബര്‍ അന്തോണി നിരൂപണം: സിരിച്ച് സിരിച്ച് കാണാന്‍ ഒരു സിനിമ

    അമര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് പൃഥ്വി എത്തുന്നത്. കൊച്ചി ഭാഷയിലെ സംഭാഷണവും പൃഥ്വിയുടെ ഗെറ്റപ്പും അഭിനയം കൂടെ ആകുമ്പോള്‍ അമര്‍ പ്രേക്ഷകരുടെ പ്രിയങ്കരനാവും

    അക്ബര്‍

    അമര്‍ അക്ബര്‍ അന്തോണി നിരൂപണം: സിരിച്ച് സിരിച്ച് കാണാന്‍ ഒരു സിനിമ

    ജയസൂര്യയാണ് അക്ബറായി എത്തുന്നത്. ചട്ടുകാലനാണ്. ജയസൂര്യയില്‍ നിന്ന് പ്രേക്ഷകര്‍ക്ക് ലഭിയ്ക്കുന്ന മറ്റൊരു വ്യത്യസ്ത കഥാപാത്രം

    അന്തോണി

    അമര്‍ അക്ബര്‍ അന്തോണി നിരൂപണം: സിരിച്ച് സിരിച്ച് കാണാന്‍ ഒരു സിനിമ

    പതിവ് കൂള്‍ ലുക്കില്‍ ഇന്ദ്രജിത്ത് അന്തോണി എന്ന കഥാപാത്രത്തെ മികവുറ്റതാക്കി. നീണ്ട നാളുകള്‍ക്ക് ശേഷം ഇന്ദ്രജിത്ത് അഭിനയിക്കുന്ന മികച്ച കോമഡി കഥാപാത്രമായിരിക്കുമിത്.

    നമിത പ്രമോദ്

    അമര്‍ അക്ബര്‍ അന്തോണി നിരൂപണം: സിരിച്ച് സിരിച്ച് കാണാന്‍ ഒരു സിനിമ

    ജെനി എന്ന കഥാപാത്രമായി നിമിത പ്രമോദ് മികച്ച അഭിനയം കാഴ്ചവച്ചു. അമറിന്റെയും അക്ബറിന്റെയും അന്തോണിയുടെയും ജീവിതത്തിലേക്ക് കടന്നുവരുന്ന ഡാന്‍സുകാരി!

    നാദിര്‍ഷ

    അമര്‍ അക്ബര്‍ അന്തോണി നിരൂപണം: സിരിച്ച് സിരിച്ച് കാണാന്‍ ഒരു സിനിമ

    മിമിക്രി വേദികളില്‍ നിന്ന് വന്ന നാദിര്‍ഷ എന്ന സംവിധായകന്‍ തന്റെ അനുഭവങ്ങള്‍ പൂര്‍ണമായും ആദ്യ ചിത്രത്തില്‍ ഉപയോഗിച്ചു. സന്ദര്‍ഭോജിതമായ ഹാസ്യ രംഗങ്ങളിലൊക്കെ നാദിര്‍ഷ എന്ന സംവിധാകന്റെയും മിമിക്രി കലാകാരന്റെയും കൈ തൊട്ടത് അനുഭവിക്കാന്‍ കഴിയുന്നുണ്ട്.

    സഹതാരങ്ങള്‍

    അമര്‍ അക്ബര്‍ അന്തോണി നിരൂപണം: സിരിച്ച് സിരിച്ച് കാണാന്‍ ഒരു സിനിമ

    കെ പി എ സി ലളിത, ബിന്ദു പണിക്കര്‍, പ്രിയങ്ക എന്നിവര്‍ യഥാക്രമം അമറിന്റെയും അക്ബറിന്റെയും അന്തോണിയുടെയും അമ്മമാരായെത്തുന്നു. പാത്തുവിന്റെ അമ്മയായിട്ട് സൃന്ദ മികച്ച അഭിനയം കാഴ്ച്ചവച്ചു. കലാഭവന്‍ ഷാജോണ്‍, രമേശ് പിഷാരടി, ധര്‍മജന്‍, ശശി കലിംഗ, പ്രദീഷ് കോട്ടയം തുടങ്ങിയവരും ഹാസ്യത്തിന് ചുക്കാന്‍ പിടിച്ച് മുന്‍നിരയില്‍ ഇരുന്നു.

    ടെക്‌നിക്കല്‍ സൈഡ്

    അമര്‍ അക്ബര്‍ അന്തോണി നിരൂപണം: സിരിച്ച് സിരിച്ച് കാണാന്‍ ഒരു സിനിമ

    മട്ടാഞ്ചേരിയിലെ കോളനി ജീവിതം ജീവനോടെ പകര്‍ത്താന്‍ സുജിത്ത് വാസുദേവന്റെ ഛായാഗ്രഹണത്തിന് സാധിച്ചു. ജോണ്‍ കുട്ടിയാണ് കത്രികവച്ചത്. സമീറ സനീഷാണ് വസ്ത്രാലങ്കാരം

    സംഗീതം

    അമര്‍ അക്ബര്‍ അന്തോണി നിരൂപണം: സിരിച്ച് സിരിച്ച് കാണാന്‍ ഒരു സിനിമ

    സംവിധായകന്‍ എന്നതിലുപരി താനൊരു മികച്ച സംഗീത സംവിധായകന്‍ കൂടെയാണെന്ന് നാദിര്‍ഷ തെളിയിച്ചിരിക്കുന്നു. ബിജിപാലാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.

    നിര്‍മാണം

    അമര്‍ അക്ബര്‍ അന്തോണി നിരൂപണം: സിരിച്ച് സിരിച്ച് കാണാന്‍ ഒരു സിനിമ

    ഗ്ലോബല്‍ മീഡിയ എന്റര്‍ടൈന്‍മെന്റിന്റെയും അനന്യ ഫിലിംസിന്റെയും ബാനറില്‍ ഡോ. സക്കറിയ തോമസും അല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത്.

    ഒറ്റവാക്കില്‍

    അമര്‍ അക്ബര്‍ അന്തോണി നിരൂപണം: സിരിച്ച് സിരിച്ച് കാണാന്‍ ഒരു സിനിമ

    സിനിമ കാണുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്റര്‍ടൈന്‍മെന്റാണെങ്കില്‍ തീര്‍ച്ചയായും അമര്‍ അക്ബര്‍ അന്തോണി കാണാം. മികച്ചൊരു എന്റര്‍ടൈന്‍മെന്റ്. സിരിച്ച് സിരിച്ച് കണ്ടിരിക്കാവുന്ന സിനിമ

    English summary
    When Nadirsha reunites the Classmates team, nothing short of a comedy bonanza can be expected. Amar Akbar Anthony is out-and-out laughter ride with some quick wits and crackers. The movie gained a lot from Nadirsha’s vast experience in situational comedy from mimicry arena. The director manages to execute the fun through capsules of scenes and enjoys a wonderful rapport and support from his lead actors.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X