»   » നിരൂപണം: അതേ.. അവന്‍ ഓടാനായി മാത്രം ജനിച്ചവനാണ്, ബുഡിയാ സിങ് !!

നിരൂപണം: അതേ.. അവന്‍ ഓടാനായി മാത്രം ജനിച്ചവനാണ്, ബുഡിയാ സിങ് !!

Posted By:
Subscribe to Filmibeat Malayalam

എം മണികണ്ഠന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം 'കാക്കമുട്ടൈ' വളരെയധികം പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ്. ചേരിപ്രദേശത്തു ജീവിക്കുന്ന കുട്ടികളുടെ ജീവിതാവസ്ഥകളെ പച്ചയായി ആവിഷ്ക്കരിച്ച ചിത്രമാണിത്. മുഖത്ത് കുസൃതിയും വിശപ്പിന്റെ ദൈന്യതയും നിറഞ്ഞ മുഖമായിരുന്നു അതിലെ താരങ്ങള്‍ക്ക്. 'ബുഡിയാ സിങ് ബോണ്‍ ടു റണ്‍' എന്ന ബോളിവുഡ് ചിത്രത്തിലും ഓമനമുഖമുള്ള ഒരു താരമുണ്ട്. നാലു വയസ്സുകാരനായ ബുഡിയാ സിങ്.

ചെറുപ്പത്തില്‍ അമ്മ ആക്രി കച്ചവടക്കാര്‍ക്ക് വെറും 850 രൂപയ്ക്ക് വിറ്റതാണ് ബുഡിയയെ. പിന്നീട് തെരുവുകുട്ടികള്‍ക്കൊപ്പം വളരുന്ന ബുഡിയയെ കണ്ടെടുക്കുന്നത്  ഒഡീഷയില്‍ ജൂഡോ ഇന്‍സ്റ്റിറ്റിയുട്ട് നടത്തുന്ന ബിരഞ്ചി ദാസാണ്. ചേരി പ്രദേശങ്ങളില്‍ അലഞ്ഞു നടക്കുന്ന ബുഡിയയെ കണ്ടെത്തുകയും അവന്റെ കഴിവുകള്‍ മനസ്സിലാക്കുകയും ചെയ്ത് അവനെ വലിയ ഒരു റെക്കോര്‍ഡിനുടമയാക്കുകയാണ് ഒടുവില്‍ ദാസ്.

bggg-05-

ഒരിക്കല്‍ വികൃതി കാണിച്ചതിന് തന്റെ വീടിനു ചുറ്റും നിര്‍ത്താതെ ഓടണമെന്നായിരുന്നു ബുഡിയയ്ക്കു ലഭിച്ച ശിക്ഷ . രാത്രി തിരിച്ചെത്തിയ ബിരഞ്ചി ദാസ് കാണുന്നത് കുഞ്ഞു ബുഡിയ അപ്പോഴും ഓടിക്കൊണ്ടേയിരിക്കുന്നതാണ്. ബുഡിയയ്ക്കു ശിക്ഷ നല്‍കിയ കാര്യം  ബിരഞ്ചിദാസ് മറന്നു പോയിരുന്നു. മണിക്കുറുകളോളം ഓടാനുളള ബുഡിയയുടെ സ്റ്റാമിന കണ്ട് ദാസ് ബുഡിയക്കു ഓട്ടത്തില്‍ പരിശീലനം നല്‍കുകയാണ്.

പിന്നീട് ഭുവനേശ്വര്‍ മുതല്‍ പുരി വരെയുളള 70 കിലോമീറ്റര്‍ ഒാടി മാരത്തണ്‍ പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതി നേടുകയാണ് ഈ നാലു വയസ്സുകാരന്‍ . ഏഴു മണിക്കൂറും രണ്ടു മിനിറ്റുമെടുത്താണ് ബുഡിയ റെക്കോര്‍ഡ് നേടുന്നത്. ഒഡീഷയിലെ രാഷ്ട്രീയവും ദാരിദ്ര്യവുംമെല്ലാം ഇടയ്ക്ക് ചിത്രത്തില്‍ കടന്നു വരുന്നുണ്ട്. ചൂഷണങ്ങള്‍ക്കിരകളാവുന്ന ബാല്യത്തിന്റെ പ്രതിനിധിയാണിവിടെ ബുഡിയയും. യഥാര്‍ത്ഥ ഇന്ത്യയുടെ ഒരു ചിത്രം പ്രേക്ഷകര്‍ക്കു മുന്നില്‍ വരച്ചു കാട്ടാന്‍ ചിത്രം ശ്രമിക്കുന്നുണ്ടെന്നു പറയാം.

സൗമേന്ദ്രപതി സംവിധാനം ചെയ്ത ചിത്രത്തില്‍ മനോജ് ബാജ്‌പേയ് ബിരഞ്ചി ദാസായും മയൂര്‍ പട്ടോളെ ബുഡിയാസിങുമായാണെത്തുന്നത്. ജീവിതത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയ കഥയെന്നു വേണമെങ്കില്‍ ഇതിനെ പറയാം .കാരണം ഒറിജിനല്‍ ബുഡിയ ഈ റെക്കോര്‍ഡോടെ ഇന്നും ഒഡീഷയിലുണ്ട്. 14 വയസ്സുളള കൗമാരക്കാരനായി. ഒളിംപിക്‌സില്‍ പങ്കെടുത്ത്  ഇന്ത്യയ്ക്ക് സ്വര്‍ണ്ണം നേടി കൊടുക്കുകയെന്നതാണ് ബുഡിയയുടെ സ്വപ്നം.

English summary
review of bolywood movie Budhia Singh Born to Run

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam