»   » നിരൂപണം: ബാല്യത്തിലേക്ക് ഒരു ചൂണ്ടയിടല്‍

നിരൂപണം: ബാല്യത്തിലേക്ക് ഒരു ചൂണ്ടയിടല്‍

Written By:
Subscribe to Filmibeat Malayalam

ബാല്യത്തെ കുറിച്ചുള്ള ഓര്‍മകള്‍, അച്ഛന്റെയും അമ്മയുടെയും കൈയ്യില്‍ നിന്നും കിട്ടിയ തല്ലുകള്‍... ഇപ്പോഴും നമ്മുടെ ഓരോരുത്തരുടെയും തുടകളിലും മുട്ടിന് താഴെയുമൊക്കെയായി പൊള്ളുന്നുണ്ടാവും. ബാല്യത്തിലേക്കുള്ള ഒരു ചൂണ്ടയിടലാണ് ജെസ്വിന്‍ ജോസ് സംവിധാനം ചെയ്ത ചൂണ്ടല്‍ എന്ന ഹ്രസ്വ ചിത്രം.

ശരണ്‍ സ്റ്റാലില്‍, സ്റ്റീഫന്‍ ജോസ് എന്നീ രണ്ട് കുരുന്നുകളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നത്. തുടക്കം മുതല്‍ ഒരു ചെറുപുഞ്ചിരിയോടെ കണ്ടുകൊണ്ടിരിക്കാവുന്ന സിനിമ, ഒരു ഘട്ടത്തില്‍ പ്രേക്ഷകരില്‍ നടുക്കമുണ്ടാക്കും. പക്ഷെ സിനിമ അവസാനിക്കുമ്പോള്‍ വീണ്ടും ആ പുഞ്ചിരി നമ്മളില്‍ തിരിച്ചെത്തും.

short-film

ആദര്‍ശ് സദാനന്ദന്റെ ഛായാഗ്രാഹണവും ചിത്ര സംയോജനവും പ്രശംസ അര്‍ഹിയ്ക്കുന്നു. ബ്രൈറ്റിലിന്‍ സാബുവാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിയ്ക്കുന്നത്. അരുണ്‍ ജെയിംസിന്റെതാണ് തിരക്കഥ.

ബാല്യത്തിലെ കുസൃതികള്‍ അങ്ങനെ തുടര്‍ന്ന് കൊണ്ടേയിരിക്കും.. എത്ര തല്ലുകിട്ടിയാലും വേദനിച്ചാലും അതിനൊരു മാറ്റവുമുണ്ടാവില്ല എന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് സിനിമ അവസാനിയ്ക്കുന്നത്.

ഫെബ്രുവരി 6 ന് യൂട്യൂബില്‍ റിലീസ് ചെയ്ത ചിത്രം ഇതുവരെ ആയിരത്തിന് മുകളില്‍ ആളുകള്‍ കണ്ടു കഴിഞ്ഞു, 9 മിനിട്ട് 56 സെക്കന്റ് ദൈര്‍ഘ്യം മാത്രമുള്ള ഹ്രസ്വ ചിത്രം ഒന്ന് കാണൂ, നിങ്ങളും ബാല്യത്തിലേക്കൊരു ചൂണ്ടലിടൂ...

English summary
Review: Choondal Malayalam Short Film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam