»   » നിരൂപണം: ഈ സിനിമ നിങ്ങളെയും മോഹിപ്പിയ്ക്കും

നിരൂപണം: ഈ സിനിമ നിങ്ങളെയും മോഹിപ്പിയ്ക്കും

Written By:
Subscribe to Filmibeat Malayalam

എണ്ണം പറഞ്ഞ ഫീച്ചര്‍ ചിത്രങ്ങള്‍ക്കിടയില്‍ ഒഴുകി വരുന്ന ചില ഹ്രസ്വ ചിത്രങ്ങളുണ്ട്. നിറങ്ങള്‍ കൊണ്ടും, അവതരണം കൊണ്ടും, മികച്ച സംഭാഷണങ്ങള്‍ കൊണ്ടും അതില്‍ ചിലത് ശ്രദ്ധിയ്ക്കപ്പെടും. അത്തരത്തില്‍ 2014 ല്‍ ഒരു ഹ്രസ്വ ചിത്രം ഇറങ്ങുകയും പ്രേക്ഷകരും നല്ല സിനിമയെ സ്‌നേഹിയ്ക്കുന്നവരും അത് അംഗീകരിക്കുകയും ചെയ്തു. അതാണ് പ്രിന്‍സ് ജോയ് യും കൂട്ടരും ഒരുക്കിയ എട്ടുകാലി.

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അതേ കൂട്ടുകെട്ടില്‍ ഇറങ്ങിയ പുതിയ ഹ്രസ്വ ചിത്രമായ ഞാന്‍ സിനിമമോഹിയും പ്രേക്ഷക ശ്രദ്ധ നേടുന്നു. കഥയിലെ പുതുമയല്ല, മറിച്ച് അവതരണത്തിലെ മികവാണ് സിനിമമോഹിയുടെ പ്ലസ് പോയിന്റ്. ഹ്രസ്വ ചിത്രങ്ങളിലൂടെ സിനിമ (ഫീച്ചര്‍ സിനിമ) എന്ന വലിയ ലോകത്തേക്ക് കടന്നുവന്ന ചെറുപ്പക്കാര്‍ ഒത്തിരിയാണ്. അവര്‍ സഞ്ചരിച്ച വഴിയും നേരിട്ട പ്രതിസന്ധികളും ആരും കണ്ടിരിക്കണം എന്നില്ല.

 cinemamohi

സിനിമയെ ഭ്രാന്തമായി സ്‌നേഹിയ്ക്കുന്ന, പ്രണയിക്കുന്ന അഭിമന്യു എന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമമോഹി എന്ന ഹ്രസ്വ ചിത്രം. തകര്‍ന്ന് പോയിട്ടും തളരാതെ മുന്നോട്ട് കുതിയ്ക്കുന്ന യുവത്വത്തിന്റെ ആവേശമാണ് ചിത്രം എന്ന് പറയാം. സിനിമ എന്ന ലക്ഷ്യത്തിലെത്താന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് മാത്രമല്ല, ജീവിതത്തില്‍ ജ്വലിയ്ക്കുന്ന ഒരു ആഗ്രഹമുള്ള ഏതൊരു ചെറുപ്പക്കാരനും പ്രചോദനം നല്‍കുന്നതാണ് സിനിമമോഹി.

എല്ലാ കഥയ്ക്കും ഒരു അവസാനമുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ എല്ലാ അവസാനത്തിനും ഒരു തുടക്കമുണ്ട് എന്ന് പറഞ്ഞവസാനിക്കുന്നിടത്താണ് ചെറുപ്പത്തിന്റെ ആവേശവും സിനിമയുടെ വിജയവും കാണുന്നത്. എട്ടുകാലി എന്ന ചിത്രത്തിലൂടെ തന്നെ സംവിധാനത്തോടുള്ള തന്റെ ഭ്രമം പ്രിന്‍സ് ജോയ് തെളിയിച്ചതാണ്. അദ്ദേഹത്തിന്റെ ആവേശം തന്നെയാണോ സിനിമാ മോഹി എന്ന ചിത്രമെന്ന് തോന്നിപ്പോകുന്നു.

ധീരജ് ഡെന്നി, എബി എബ്രഹാം, പ്രിന്‍സ് ബി സത്യ, മുഹമ്മദ് അനാസ്, ശ്രുതി ശിവന്‍ തുടങ്ങിയവര്‍ക്കൊപ്പം ഐഡിയ സാറ്റാര്‍സിംഗറിലൂടെ ശ്രദ്ധേയനായ ശ്രീനാഥും ചിത്രത്തില്‍ ഒരു കഥാപാത്രമായി എത്തുന്നു. ഫോട്ടോകളിലൂടെയും ഫോണിലൂടെയും വിനീത് ശ്രീനിവാസനും ചിത്രത്തില്‍ അഭിനയിച്ചൊരു ഫീല്‍ കൊണ്ടു വരാന്‍ സംവിധായകന് സാധിച്ചു. 27 മിനിട്ട് 56 സെക്കന്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഛായാഗ്രാഹണവുമാണ് മറ്റൊരു പ്ലസ് പോയിന്റ്. ഇനി സിനിമ കാണാം...

English summary
Review: Malayalam short film Njan Cinemamohi by Prince Joy

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam