twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദേവനും അസുരനും, പിന്നെ ലാലേട്ടനും.!!! 25 വർഷങ്ങൾ....

    |

    ദേവനായും അസുരനായും മോഹൻലാൽ അതുല്യമായ അഭിനയം കാഴ്ചവെച്ച ദേവാസുരം പ്രദർശനത്തിനെത്തിയത് 25 വർഷങ്ങൾക്കു മുൻപുള്ള വിഷുകാലത്താണ്. ഒരു ബ്ലോക്ബസ്റ്റർ ഹിറ്റ് എന്നതിലധികമായി ഒരു വിജയമുണ്ടെങ്കിൽ അതാണ് ദേവാസുരം.
    മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിൽ മുൻപന്തിയിലാണ് മംഗലശ്ശേരി നീലകണ്ഠൻ.

    ഇക്കയ്ക്ക് വേണ്ടി ലാലേട്ടന്‍ വിട്ട് കൊടുത്തു? ഏട്ടന്റെ കുഞ്ഞാലി മരക്കാര്‍ ഇല്ലെന്ന് പ്രിയദര്‍ശന്‍! ഇക്കയ്ക്ക് വേണ്ടി ലാലേട്ടന്‍ വിട്ട് കൊടുത്തു? ഏട്ടന്റെ കുഞ്ഞാലി മരക്കാര്‍ ഇല്ലെന്ന് പ്രിയദര്‍ശന്‍!

    രഞ്ജിത്ത് തിരക്കഥയെഴുതി ഐ.വി.ശശി സംവിധാനം ചെയ്ത ഈ ചിത്രത്തിനു ലഭിച്ച പ്രേക്ഷക സ്വീകാര്യതയാണ് പിന്നീട് ചിത്രത്തിന്റെ തുടർഭാഗമായി 2001 ൽ രഞ്ജിത്തിന്റെ സംവിധാനത്തിൽ എത്തിയ രാവണപ്രഭുവിന്റെ വിജയത്തിന്റെയും പ്രധാന കാരണം.

    മംഗലശ്ശേരി നീലകണ്ഠൻ

    മംഗലശ്ശേരി നീലകണ്ഠൻ

    മംഗലശ്ശേരി നീലകണ്ഠൻ - മുണ്ടയ്ക്കൽ ശേഖരൻ എന്നിവരുടെ മത്സരവും, പകയുമാണ് ദേവാസുരം സിനിമയുടെ കഥാതന്തു.
    കഥയെക്കുറിച്ച് ഒന്നും പറയുന്നില്ല കാരണം, സിനിമയെ ഇഷ്ടപ്പെടുന്ന ഒരു മലയാളി പോലും ചിത്രം കാണാത്തവരായി ഉണ്ടാകില്ല !.
    മോഹൻലാൽ, രേവതി, നെപ്പോളിയൻ, നെടുമുടി വേണു ഇന്നസെന്റ്, വി.കെ.ശ്രീരാമൻ, മണിയൻ പിള്ള രാജു തുടങ്ങിയ താര നിരയാണ് ചിത്രത്തിൽ ഉള്ളത്.

    ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഗാനങ്ങളാണ്

    ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഗാനങ്ങളാണ്

    ചിത്രത്തിലേത്ത്, എം.ജി രാധാകൃഷ്ണൻ ഈണം നൽകിയ ഗാനങ്ങളെല്ലാം സിനിമയുടെ മാറ്റ് കൂട്ടുന്നവയാണ്. വി.ബി.കെ.മേനോൻ ആണ് ചിത്രത്തിന്റെ നിർമ്മാതാവ്.

    ദേവാസുരം സിനിമയുടെ പ്രത്യേക്ത:

    ദേവാസുരം സിനിമയുടെ പ്രത്യേക്ത:

    മികച്ച സംഭവബഹുലമായ കഥതന്നെയാണ് ദേവാസുരം എന്ന ചിത്രത്തിന്റെത് എങ്കിലും അതിലുപരി ചിത്രത്തിന്റെ വിജയത്തിനു പിന്നിൽ പ്രധാനമായും രണ്ട് ഘടകങ്ങളാണുള്ളത്.

    ഒന്ന് - കഥയേക്കാളും മികവുറ്റ കഥാപാത്രസൃഷ്ടി.

    ഒന്ന് - കഥയേക്കാളും മികവുറ്റ കഥാപാത്രസൃഷ്ടി.

    അതിസൂഷ്മതയോടെയാണ് രഞ്ജിത്ത് എല്ലാ കഥാപാത്രങ്ങളേയും സൃഷ്ടിച്ചിരിക്കുന്നത് നിത്യജീവിതത്തിൽ കാണുന്ന, മറക്കാനാകാത്ത വ്യക്തികളേപ്പോലെ ആഴത്തിൽ നമ്മളുടെ മനസിലേക്ക് കടക്കാൻ ആ കഥാപാത്രങ്ങൾക്ക് കഴിഞ്ഞത് അതുകൊണ്ടാണ്.

    രണ്ട് - മോഹൻലാൽ എന്ന അഭിനയപ്രതിഭ.

    രണ്ട് - മോഹൻലാൽ എന്ന അഭിനയപ്രതിഭ.

    മോഹൻലാലിന്റെ അഭിനയജീവിതത്തിൽ വളരെയേറെ വ്യതിയാനങ്ങൾ വന്ന ഘട്ടമാണ് ദേവാസുരം ചിത്രത്തിന്റേത്‌. നടനെന്ന നിലയിൽ ദേവാസുരത്തിൽ കണ്ടത് മുൻപത്തേക്കാൾ പക്വതയാർജ്ജിച്ച മോഹൻലാലിനെയാണ്.

    കൂടാതെ ശബ്ദത്തിലും മോഹൻലാൽ ദേവാസുരത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

    കൂടാതെ ശബ്ദത്തിലും മോഹൻലാൽ ദേവാസുരത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

    ആദ്യം ആർക്കും ഇഷ്ടം തോന്നാത്ത ഒരു തെമ്മാടി, ആഭാസൻ, പിന്നെ അഹങ്കാരിയായും എത്തിയിട്ട് എല്ലാവർക്കും അനുകമ്പയും, ആദരവും, ആരാധനയും തോന്നും വിധത്തിലേക്ക് നീലകണ്ഠൻ എന്ന കഥാപാത്രത്തെ കൊണ്ടുപോയ അഭിനയം അത് മോഹൻലാൽ എന്ന കലാകാരന്റെ മാത്രം കഴിവാണ്‌, മറ്റൊരു താരവുമായും താരതമ്യം ചെയ്യാൻ പറ്റാത്ത കഥാപാത്ര അവതരണം.

    മുല്ലശ്ശേരി രാജഗോപാൽ

    മുല്ലശ്ശേരി രാജഗോപാൽ

    മുല്ലശ്ശേരി രാജഗോപാൽ എന്ന വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് രഞ്ജിത്ത് ദേവാസുരത്തിന്റെ കഥയെഴുതിയത്. 150 ദിവസത്തിലധികം പ്രദർശിപ്പിച്ച സിനിമ പിന്നീട് പല ചിത്രങ്ങൾക്കും പ്രചോദനമായി മാറി.
    തമ്പുരാൻ കഥാപാത്രങ്ങൾ മാസ്സ് ഹീറോയായി എത്തിയ നിരവധി ചിത്രങ്ങൾ മലയാള സിനിമയിൽ വരികയുണ്ടായി.

    25 വർഷങ്ങളായിട്ടും ഇന്നും

    25 വർഷങ്ങളായിട്ടും ഇന്നും

    25 വർഷങ്ങളായിട്ടും ഇന്നും ദേവാസുരം സിനിമ കാണുമ്പോൾ പ്രേക്ഷകർ ആവേശഭരിതരാകുന്നു. ഈ സിനിമ ഇഷ്ടപ്പെടാനും ആവർത്തിച്ചു കാണാനും പലർക്കും പല കാരണങ്ങൾ ഉണ്ടാകും, അതിൽ മുഖ്യ കാരണം മോഹൻലാലിനോടുള്ള ആരാധന തന്നെയാകാം. ലാൽ ചിത്രങ്ങളിൽ ആദ്യ അഞ്ചിൽ തന്നെയാണ് ദേവാസുരത്തിന്റെ സ്ഥാനം.

    English summary
    review of devasuram movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X