twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റിവ്യൂ - വെൽക്കം ടു ന്യൂയോർക്ക് - ഹിന്ദി സിനിമയുടെ തന്നെ നിലവാര തകർച്ച!!!

    |

    വ്യത്യസ്തമായ പ്രമേയം, സംവിധായകൻ കരൺ ജോഹറിന്റെ ഇരട്ട വേഷം, പ്രമുഖ താരങ്ങളുടെ സാനിദ്ധ്യം, ഇന്ത്യയിലെ ആദ്യ 3ഡി ഹാസ്യ ചിത്രം-ഇതൊക്കെയായിരുന്നു വെൽക്കം ടു ന്യൂയോർക്ക് എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രത്യേകതകൾ.

    ഉന്നൈപ്പോൽ ഒരുവൻ, ബില്ല 2 (2009)തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ചക്രി ടോലതിയാണ് വെൽക്കം ടു ന്യൂയോർക്കെന്ന സിനിമാ ആസ്വാദകരുടെ യുക്തിയെ ചോദ്യം ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കോമഡി, ഡ്രാമ എന്നീ ലേബലുകളിൽ ഫെബ്രുവരി 23 നാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. ചിത്രം കാണുബോൾ മനസിലാകും ഇതിൽ കോമഡിയും ഇല്ല, ഡ്രാമയും ഇല്ല.

    ഇന്ത്യയിലെ ആദ്യ 3ഡി കോമഡി ചിത്രം ട്രാജഡിയായി മാറി!

    ഇന്ത്യയിലെ ആദ്യ 3ഡി കോമഡി ചിത്രം ട്രാജഡിയായി മാറി!

    ചിത്രത്തിലെ താരങ്ങളോടുള്ള ആരാധന കാരണവും, കുടുംബത്തിനൊപ്പം ഒരു കോമഡി ചിത്രം കാണാം എന്നുദ്ദേശിച്ചും, ട്രെയ്ലർ കണ്ട് തികച്ചും എന്റർടെയ്നർ ആയിരിക്കും എന്ന വിശ്വാസത്തിലും, 3ഡി ചിത്രം കാണുവാൻ വേണ്ടിയും തീയറ്ററിലെത്തുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തുകയാണ് ചിത്രം.

    സംവിധായകൻ കരൺ ജോഹർ ഇരട്ട വേഷത്തിൽ

    സംവിധായകൻ കരൺ ജോഹർ ഇരട്ട വേഷത്തിൽ

    ബോളിവുഡ് സിനിമാ ലോകത്തെ സൂപ്പർ സംവിധായകനാണ് കരൺ ജോഹർ. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു വേഷം അദ്ദേഹം ചെയ്തതെന്ന് മനസിലാകുന്നില്ല.

    അഭിനയം അദ്ദേഹത്തിനു ചേരുന്നതല്ല എന്ന് അടിവരയിടുന്ന ചിത്രമാണിത്.

    സിനിമയിൽ കരൺ എന്ന സംവിധായകനായും, അർജ്ജുൻ എന്ന ഗ്യാംഗ്സ്റ്ററായുമാണ്

    കരൺ ജോഹർ എന്തുന്നത്.

    ചിത്രത്തിലഭിനയിച്ച താരങ്ങൾ

    ചിത്രത്തിലഭിനയിച്ച താരങ്ങൾ

    കരൺ ജോഹറിനൊപ്പം ദിൽജിത്ത് ദോസൻജ്, സോനാക്ഷി സിൻഹ, റിതേഷ് ദേശ്മുഖ്, ലാറ ദത്ത, ബൊമൻ ഇറാനി, റാണാ ദഗ്ഗുപതി, സുഷാന്ത് സിംഗ് രാജ്പുത്, ആദിത്യ റോയ് കപൂർ തുടങ്ങിയ താരങ്ങൾക്കൊപ്പം അതിഥി വേഷത്തിൽ സൽമാൻ ഖാൻ ,കത്രീന കൈഫ്, ടൈഗർ ഷ്റോഫ്, ഷാഹിദ് കപൂർ, പ്രീതി സിന്റ എന്നിങ്ങനെ നീണ്ട താരനിര ചിത്രത്തിലുണ്ട്.

    ചിത്രത്തിന്റെ കഥ

    ചിത്രത്തിന്റെ കഥ

    ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത് ന്യൂയോർക്കിൽ നടക്കുന്ന ബോളിവുഡിലെ പ്രശസ്ത അവാർഡ്നിശയായ ഐഫാ (ദ ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാഡമി അവാർഡ് )യുടെ അരങ്ങിലും അണിയറയിലുമായാണ്.

    തേജി എന്ന ദിൽജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രവും സോനാക്ഷി സിൻഹയുടെ ജീനൽ പട്ടേൽ എന്ന ഫാഷൻ ഡിസൈനറും ന്യൂയോർക്കിലേക്ക് എത്തുന്നു അത് ഒരു വശത്ത് ,

    ന്യൂയോർക്കിൽ പ്രോഗ്രാം അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് കരണും റിതേഷും അത് ഒരു വശം. വേറൊരിടത്ത്‌ ഗ്യാംഗ്സ്റ്ററായി അർജ്ജുൻ എന്ന പേരിൽ കരൺ ജോഹറിന്റെ രണ്ടാമത്തെ കഥാപാത്രം. കുഛ് കുഛ് ഹോത്താ ഹെ എന്ന സിനിമയുടെ സംവിധായകനെ വധിക്കണം എന്നാണ് അർജ്ജുൻ എന്നയാളുടെ ആഗ്രഹം!

    ഇവരെല്ലാം ന്യൂയോർക്കിലെ പുരസ്കാരവേദിയിൽ എത്തുന്നതും അവിടെ നടക്കുന്ന കാര്യങ്ങളുമാണ് സിനിമയിലെ കഥ.

    സംവിധാനമോ, കഥയോ,ഗാനമോ, താരങ്ങളുടെ അഭിനയമോ ഒന്നും തന്നെ നന്നായി എന്നു പറയാൻ കഴിയുന്നതല്ല.

    നന്നായി എന്ന് പറയാൻ കഴിയുന്ന ഏക കാര്യം ചിത്രത്തിൽ കാണാനാവുന്ന ദൃശ്യസൗന്ദര്യം മാത്രമാണ്. ചിത്രത്തിനായി ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് സന്തോഷ് തുണ്ടിയിലും, നേഹാ പാർതിയുമാണ്.

    വളരെ പ്രശസ്തനായ ഛായാഗ്രാഹകനാണ് മലയാളി കൂടിയായ സന്തോഷ് തുണ്ടിയിൽ. കുഛ് കുഛ് ഹോത്താ ഹെ, ദേവദൂതൻ, ക്രിഷ് തുടങ്ങിയ ചിത്രങ്ങളടക്കം നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ മികവിന്റെ തെളിവാണ്.

    ഒരു സിനിമ എന്ന രീതിയിൽ വളരെയധികം പോരായ്മകളാണ് ചിത്രത്തിനുള്ളത്. പ്രേക്ഷകർ ചിലവഴിക്കുന്ന സമയത്തിനും, പൈസക്കും 40 ശതമാനം പോലും ഫലം ലഭിക്കുകയില്ല. 4/10

    അമീഷയുടെ ഫോട്ടോ ഷൂട്ട് വിവാദമാകുന്നു! താരത്തെ തെറിവിളിച്ച് സോഷ്യൽ മീഡിയ, വീഡിയോ കാണാം അമീഷയുടെ ഫോട്ടോ ഷൂട്ട് വിവാദമാകുന്നു! താരത്തെ തെറിവിളിച്ച് സോഷ്യൽ മീഡിയ, വീഡിയോ കാണാം

    സില്‍ക്ക് സ്മിത സ്ഫടികത്തെ വിജയിപ്പിച്ചുവെങ്കില്‍ അഥര്‍വ്വത്തില്‍ സംഭവിച്ചതോ? മമ്മൂട്ടി കാരണമോ? സില്‍ക്ക് സ്മിത സ്ഫടികത്തെ വിജയിപ്പിച്ചുവെങ്കില്‍ അഥര്‍വ്വത്തില്‍ സംഭവിച്ചതോ? മമ്മൂട്ടി കാരണമോ?

    മലയാള സിനിമയ്ക്ക് എന്നും അഭിമാനിക്കാം, ജയസൂര്യയ്ക്കും ക്യാപ്റ്റനും ആശംസകളുമായി പ്രമുഖ സംവിധായകര്‍! മലയാള സിനിമയ്ക്ക് എന്നും അഭിമാനിക്കാം, ജയസൂര്യയ്ക്കും ക്യാപ്റ്റനും ആശംസകളുമായി പ്രമുഖ സംവിധായകര്‍!

    English summary
    Review of Welcome to Newyork bollywood movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X