നിരൂപണം; എട്ടാം പേജില്‍ അടക്കം ചെയ്യാനാവാത്ത മരണം

By Saju Kochery

ചരമക്കോളത്തിലേക്കുള്ള ജീവിതങ്ങളായിരുന്നില്ല ആരുടെതും. ശ്മശാനം കാവല്‍ക്കാരനെ പോലെ, മരിച്ചവന്റെ പേരും വയസും കുറിച്ച് എട്ടാം പേജിന് കാവലിരിക്കുകയാണ് അയാള്‍. ജയിലഴികളെ ഓര്‍മ്മിപ്പിക്കുന്ന പത്രത്തിലെ എട്ടുകോളത്തിനിടയില്‍ പെട്ടുപോവുന്ന ജീവിതത്തിലെ ആത്മസംഘര്‍ഷങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്ന സിനിമയാണ് തന്‍സീര്‍ എസ് സംവിധാനം ചെയ്ത് 'പേജ് എട്ട്'. വാചാലമായ ഒരു ജീവിതത്തെ മരണം കൊണ്ട് അടയാളപ്പെടുത്തുന്ന ചരമവാര്‍ത്തയുടെ സൂക്ഷ്മാംശവും സിനിമയില്‍ പ്രമേയമാവുന്നു.

ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച പേജ് എട്ട് കരഘോഷത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഹ്രസ്വചിത്രങ്ങള്‍ക്ക് മലയാളത്തിലുംപഞ്ഞമൊന്നുമില്ല. ഒരു സിനിമാവബോധവുമില്ലാതെ പടച്ചുവിടുന്നവയാകും അതിലേറെയും. അതില്‍ നിന്നൊക്കെ വ്യത്യസ്തമായി അന്താരഷ്ട നിലവാരം ഈ സിനിമ കൈവരിച്ചിട്ടുണ്ട്. ഏതുതരം പ്രേക്ഷകരുമായും സംവദിക്കാന്‍ കഴിയുന്ന മികച്ച ചിത്രമാണിത്.

page-8

കര്‍ഷക ആത്മഹത്യകള്‍, ബലാല്‍സംഗം, കൊലപാതകം, അപകടമരണങ്ങള്‍, സാധാരണ മരണങ്ങള്‍ എന്നിങ്ങനെ കള്ളിതിരിച്ച് മഷിപുരട്ടുമ്പോള്‍ ഇല്ലാതാവുന്നത് അതുവരെ ഒരാള്‍ ജീവിച്ച മുഴുജീവിതമാണ്. മരണത്തിലേക്കുള്ള ക്യൂവിലെ വ്യക്തികളായി നമ്മെ ഓരോരുത്തരെയും പരിണമിക്കുന്ന രാസസൂത്രം പ്രേക്ഷകനെ കൂടി സിനിമയുടെ ഭാഗമാക്കുന്നു. മരണം ഇതിവൃത്തമായ സിനിമകള്‍ മലയാളത്തില്‍ വേറെയുമുണ്ട്.

ടി വി ചന്ദ്രന്റെ കഥാവശേഷന്‍, കെ ഗോപിനാഥന്റെ ഇത്രമാത്രം, ഷാജി എന്‍ കരുണിന്റെ കുട്ടിസ്രാങ്ക് എന്നിവ അതില്‍ ചിലത് മാത്രം. അതില്‍ നിന്നെല്ലാം വ്യത്യസ്തമായ സമീപനം കൈക്കൊള്ളാന്‍ പേജ് എട്ടിന് കഴിയുന്നുണ്ട്. സ്വന്തം ജീവിതം ചരമപേജില്‍ അടക്കം ചെയ്യപ്പെട്ടവാനാണ് ചിത്രത്തിലെ നായകന്‍. യുവനടന്മാരില്‍ ശ്രദ്ധേയനായ വിനയ് ഫോര്‍ട്ടാണ് നായകവേഷം ചെയ്യുന്നത്. മുഖ്യധാര സിനിമകളില്‍ ശ്രദ്ധേയരായ അലിയാര്‍, സേതുലക്ഷ്മി, കൃഷ്ണന്‍ബാലകൃഷ്ന്‍ എന്നിങ്ങനെ മലയാള സിനിമയിലെ പ്രമുഖരാണ് സിനിമയില്‍ അണിനിരക്കുന്നത്.

page8

'നിന്റെയോക്കെ പടം പത്രത്തില്‍ അടിച്ചുവരാന്‍ അധികനാള്‍ വേണ്ടിവരില്ല', എന്ന് അത്രയൊന്നും തമാശയല്ലാത്ത തമാശയായി സൗഹൃദങ്ങള്‍കിടയില്‍ പറയാറുണ്ട്. പറയുന്നവനും കേള്‍ക്കുന്നവനും ഇത്രയൊന്നും കരുതി കാണില്ല. അത് ജീവിതത്തിന്റെ ഫുള്‍സ്‌റ്റോപ്പ് ആണെന്ന്. ഒരു പക്ഷെ ആദ്യമായിട്ടാവും ചിലരുടെ ചിത്രങ്ങള്‍ ഇങ്ങനെയൊന്ന് അച്ചടിച്ചു വരിക. അവാസാനമായും. ചരമക്കുറിപ്പിനൊപ്പം നല്‍കുന്ന ഫോട്ടോയുണ്ടെങ്കില്‍ 35 രൂപ കിട്ടും എന്നുപറയാറുള്ള ഞങ്ങളുടെ നാട്ടിലെ ലോക്കല്‍ റിപ്പോര്‍ട്ടര്‍(ലൈനര്‍) ജീവിതത്തെ അളക്കുന്ന മാനദണ്ഡം തന്നെയെയാണ് ഇതിലെ പത്രാധിപര്‍ക്കുമുള്ളത്. പത്രപ്രവര്‍ത്തകന്‍ കൂടിയായ ഷംസുദ്ദീന്‍ കുട്ടോത്തിന്റെ തിരക്കഥ അനുഭവഭോദ്യമായി അവതരിപ്പിക്കാന്‍ സിനിമയക്ക് കഴിഞ്ഞു.

ഒരു കാലത്ത് ലോകസിനിമയ്ക്ക് വേണ്ടിയുള്ള തേടലുകള്‍ ചെന്നവസാനിച്ചത് തന്‍സീറിന്റെ സിനിമ പാരഡീസോവിലായിരുന്നു. ഇനി ലോകസിനിമ തന്‍സീറിനെ തേടി വരട്ടെ. ഹ്രസ്വചിത്രങ്ങളെ ഒന്നാം പേജില്‍ തന്നെ അടയാളപ്പെടുത്താന്‍ ഇത്തരം സിനിമകള്‍ കൊണ്ട് സാധ്യമാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X