ബോറടിപ്പിച്ചു കൊല്ലുന്ന അതിഥികള്‍

By Nirmal Balakrishnan

ഇതിലും ഭേദം എന്നെയങ്ങ് കൊല്ലുകയായിരുന്നു എന്ന് സിനിമ കണ്ടിറങ്ങുന്ന ഒരു പ്രേക്ഷകന്‍ വിളിച്ചുപറയണമെങ്കില്‍ അയാള്‍ ആ സിനിമയെ എത്രമാത്രം വെറുക്കുന്നുണ്ടാകും? ആ പ്രേക്ഷകനെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല. സിബി മലയില്‍ സംവിധാനം ചെയ്ത ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ എന്ന സിനിമ കണ്ടിറങ്ങിയ ആരും ഇതേ പറയൂ. സിബി മലയില്‍ എന്ന സംവിധായകന് മലയാള സിനിമയില്‍ ഒരുപേരുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി ആ പേരിന്റെ തിളക്കം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ ഈ സിനിമയോടെ അതു പൂര്‍ത്തിയായി. എന്തിനായിരുന്നു ഇങ്ങനെയൊരു സിനിമ അദ്ദേഹം ചെയ്തത് എന്നു ചോദിച്ചുപോകുകയാണ്.

ജയറാം എന്ന നടന്റെ സിനിമ തിയറ്ററില്‍ പോയി കാണണമെങ്കില്‍ അസാമാന്യ ധൈര്യം വേണം. കാരണം മുന്‍പു കണ്ട സിനിമയില്‍ നിന്ന് ഈ നടന്‍ ഒരടിപോലും മുന്നോട്ടു ചലിച്ചിട്ടുണ്ടാകില്ല. അത്രയ്ക്കും റിസ്‌കെടുത്ത് ഈ സിനിമ കാണാനിറങ്ങിയത് സിബി മലയില്‍ എന്ന സംവിധായകനിലുള്ള വിശ്വാസം കൊണ്ടായിരുന്നു. പക്ഷേ, ഇനി ആ ധൈര്യം ഉണ്ടാകില്ല. മമ്മൂട്ടിയോ മോഹന്‍ലാലോ അഭിനയിക്കുന്ന സിനിമയായാലും സിബിമലയിലിന്റെ പേരില്‍ ആ സിനിമ കാണാന്‍ മലയാളി പ്രേക്ഷകനു ധൈര്യമുണ്ടാകില്ല.

njangaludeveettileathidhikal

ജയറാം, നരേന്‍, ഇന്നസെന്റ്, ഷാജോണ്‍, പ്രിയാമണി, ലെന, എം.ജി. ശശി, കെപിഎസി ലളിത എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇതില്‍ കലാഭവന്‍ ഷാജോണിനല്ലാതെ വേറെയാര്‍ക്കും ഒന്നും ചെയ്യാനില്ലായിരുന്നു. മണിച്ചിത്രത്താഴില്‍ ശോഭന അഭിനയിച്ച നാഗവല്ലിയുടെ പ്രേതമായിട്ടാണ് പ്രിയാമണി ഈ സിനിമയില്‍ അഭിനയിക്കാനെത്തിയത്. വെറുതെയല്ല ഭാര്യ എന്ന സിനിമയുടെ തിരക്കഥ മാത്രം വിജയിപ്പിച്ച കെ.ഗിരീഷ്‌കുമാറിന്റെ ധൈര്യത്തെ സമ്മതിക്കണം. ഇങ്ങനെയൊരു സിനിമയ്ക്ക് കഥയും തിരക്കഥയും എഴുതിവിടാന്‍. പ്രിയ പ്രേക്ഷകരോട് ഒരു അഭ്യര്‍ഥന, ഫ്രീ ടിക്കറ്റ് കിട്ടിയാലും ഈ സിനിമയ്ക്കു കയറരുത്. അത്രമാത്രം ഈ സിനിമ നിങ്ങളെ ബോറടിപ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X