സസ്‌പെന്‍സുള്ള നല്ലൊരു കോമഡി ചിത്രം
പൂമാല ഗ്രാമം ഇപ്പോള്‍ ഉറങ്ങിക്കിടക്കുകയാണ്. അവിടുത്തെ പള്ളിപെരുനാള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മുടങ്ങിപോയതിനാല്‍ പള്ളി അടച്ചുപൂട്ടി. കേരള,തമിഴ്‌നാട് അതിര്‍ത്തിഗ്രാമത്തില്‍ ഇപ്പോള്‍ ഉല്‍സവാഘോഷമൊന്നുനില്ല. അവിടുത്തെ പള്ളിയിലേക്ക് റോമില്‍ നിന്ന് ഫാ. ഗബ്രിയേല്‍ (വിജയരാഘവന്‍) രണ്ട് അച്ചന്‍മാരെ പറഞ്ഞയയ്ക്കുകയാണ്. പള്ളി തുറക്കാനും പെരുന്നാള്‍ ആഘോഷിക്കാനും. നാട്ടിലെ പണക്കാരനായ തൊമ്മിച്ചന്‍ (ലാലു അലക്‌സ്) ആണ് എല്ലാറ്റിനും മുന്‍കൈ എടുക്കുന്നത്.
മോഷണത്തിന് പൊലീസ് പിടിയിലായ ആകാശ് (കുഞ്ചാക്കോ ബോബന്‍), ഷിബു (ബിജുമേനോന്‍) എന്നിവരെ പൊലീസ് കോടതിയില്‍ ഹാജരാക്കി ജയിലിലേക്കു കൊണ്ടുപോകുകയാണ്. ട്രെയിനിലാണ് കൊണ്ടുപോകുന്നത്. അവിടെ വച്ച് പൊലീസിനെ ആക്രമിച്ച് രണ്ടുപേരും രക്ഷപ്പെടുന്നു. രണ്ടുപേരും എത്തിപ്പെടുന്നത് പൂമാല ഗ്രാമത്തില്‍. റോമില്‍ നിന്ന് ഗബ്രിയേല്‍ അച്ചന്‍ പറഞ്ഞയച്ച അച്ചന്‍മാരാണെന്ന് നാട്ടുകാര്‍ തെറ്റിദ്ധരിക്കുന്നു. അങ്ങനെ അവര്‍ സെബാസ്റ്റ്യന്‍ (ബിജു മേനോന്‍) , പോള്‍ (കുഞ്ചാക്കോ) എന്നീ അച്ചന്മാരായി അവിടെ താമസിക്കുകയാണ്. അവരുടെ വരവോടെ ഗ്രാമം ഉണരുന്നു.

അല്‍പം മാജിക് അറിയുന്ന ബിജു അച്ചന്‍ പെട്ടന്നുതന്നെ ജനത്തെ കയ്യിലെടുക്കുന്നു. രണ്ടുപേരുടെയും വരവോടെ അവിടെ അത്ഭുതപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. റോമില്‍ നിന്ന് ഗബ്രിയേല്‍ അച്ചന്‍ മടങ്ങിവന്നെങ്കിലും ഇവര്‍ യഥാര്‍ഥ അച്ചന്‍മാരല്ല എന്നറിഞ്ഞിട്ടും മിണ്ടുന്നില്ല. എന്നാല്‍ ഷിബുവിനെ അറിയുന്ന ഒരാള്‍ ഉണ്ട്. തൊമ്മിച്ചന്റെ മകള്‍ എലീന (നിവേദിത). അവള്‍ ഷിബുവിനെ തിരിച്ചറിയുന്നു. എന്നാല്‍ സത്യാവസ്ഥ നാട്ടുകാരോടു പറയാന്‍ പറ്റുന്നില്ല.
മലമുകളിലെ മാതാവിന്റെ പള്ളിപെരുനാള്‍ ആഘോഷിച്ചാലേ നാടിനൊരു ഉണര്‍വുണ്ടാകൂ. അതിന്റെ ചുമതല രണ്ട് അച്ചന്‍മാരെയും ഏല്‍പ്പിക്കുന്നു. മാതാവിന്റെ ആഭരണങ്ങള്‍ മോഷ്ടിച്ചു രക്ഷപ്പെടാനാണ് രണ്ടുപേരുടെയും പഌന്‍. എന്നാല്‍ പള്ളിപ്പെരുനാള്‍ ആഘോഷിക്കാന്‍ പുറപ്പെടുന്നതോടെ അവര്‍ അവിടെ കൂടുതല്‍ പ്രയാസത്തിലാകുന്നു.പെരുനാള്‍ ആഘോഷിക്കുന്ന അച്ചന്‍മാര്‍ അതുകഴിയുമ്പോഴേക്കും ചോര ചര്‍ദിച്ച് മരിക്കും. ഇരുടെയും വിധി അതായിരിക്കുമോ? അതോ പെരുനാളില്‍ നിന്ന് രണ്ടുപേരും പിന്മാറുമോ.. രക്ഷപ്പെട്ട രണ്ടുപേരും പൂമാല ഗ്രാമത്തിലുള്ള കാര്യം പൊലീസ് അറിയുന്നു. അവരും അവിടേക്കു വരുന്നു. വളരെ രസകരവും സസ്‌പെന്‍സും നിറഞ്ഞ അന്തരീക്ഷത്തിലൂടെ റോമന്‍സ് മുന്നേറുകയാണ്.
സസ്‌പെന്‍സ് നിലനിര്‍ത്താന്‍ സാധിച്ചുവെന്നതാണ് റോമന്‍സിന്റെ വലിയ വിജയം. കോമഡി ചിത്രങ്ങളെല്ലാം ശുഭപര്യവസായിയാകുന്നതുപോലെ ഇവിടെയും അത് നടക്കുകയാണ്. പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതും അതാണല്ലോ. ആ ആഗ്രഹം സഫലമാക്കാന്‍ സംവിധായകനു സാധിച്ചു. അതാണ് റോമന്‍സിന്റെ വിജയവും. ചെറിയ താരങ്ങളുടെ കോമഡിയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സ്പാനിഷ് മസാലയിലൂടെ കയ്യടി നേടിയ നെല്‍സണ്‍ ഇവിടെയും വന്‍ വിജയമാകുകയാണ്. സഭയില്‍ നിന്നു പുറത്തായി പുതിയ പള്ളി പണിയാന്‍ നടക്കുന്ന അച്ചനാണിതില്‍. കൊച്ചുപ്രേമന്‍, ലാലു അലക്‌സ്, ഷിജു എന്നിവരുടെ കോമഡിയും നന്നായി വര്‍ക്കൗട്ട് ചെയ്യുന്നുണ്ട്. മുന്‍കാല നടന്‍ ടി. ജി. രവിയുടെ ഗംഭീര പ്രകടനമാണ് എടുത്തു പറയേണ്ട മറ്റൊരു പ്രത്യേക. നായികയായി എത്തിയ നിവേദിതയ്ക്ക്ു കാര്യമായി ഒന്നും ചെയ്യാനില്ല.


Click it and Unblock the Notifications











