തകര്‍ന്നത് സുരേഷ്‌ഗോപിയുടെയും ജയറാമിന്റെയുംസ്വപ്നം

By Nirmal Balakrishnan
<ul id="pagination-digg"><li class="next"><a href="/reviews/salaam-kashmir-movie-review-2-118198.html">Next »</a></li></ul>

മലയാള സിനിമയില്‍ യുവതാരങ്ങളുടെ വേലിയേറ്റമുണ്ടായപ്പോള്‍ പിടിച്ചുനിന്നത് സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലും മമ്മൂട്ടിയുമായിരുന്നു. നിലയില്ലാക്കയത്തിലേക്കു മുങ്ങിപ്പോയത് സുരേഷ്‌ഗോപിയും ജയറാമും. ജയറാം വന്നുംപോയും കൊണ്ടിരുന്നപ്പോള്‍ തീരെ മുങ്ങിപ്പോയത് സുരേഷ്‌ഗോപിയായിരുന്നു. രണ്ടുപേര്‍ക്കും ശക്തമായി തിരിച്ചുവരാനുള്ള അവസരമായിരുന്നു ജോഷിയുടെ സലാം കാശ്മീര്‍. എല്ലാം തിരക്കഥയെഴുതിയ സേതു കൊണ്ടുപോയി നശിപ്പിച്ചു. ഇത്രയും നിലവാരം കുറഞ്ഞൊരു കഥയുമായി ഈ രണ്ടുതാരങ്ങളെയും കൊണ്ട് സംവിധായകനും തിരക്കഥാകൃത്തും കശ്മീര്‍ വരെ പോകേണ്ടിയിരുന്നില്ല.

പട്ടാളക്കാരന്റെ വേഷത്തിന് തീരെ യോജിച്ച നടനല്ല ജയറാം. പൊലീസുവേഷം തനിക്കു പറ്റിയതല്ലെന്ന് ജയറാം മുന്‍പേ തെളിയിച്ചതാണ്. ഇപ്പോള്‍ പട്ടാളവേഷവും. സുരേഷ്‌ഗോപിയെ ആദ്യം കാണിക്കുന്നത് കാഞ്ഞിരപ്പള്ളിക്കാരനായ ഒരു അച്ചായനായിട്ടാണ്. ലേലം എന്ന ചിത്രത്തില്‍ ജോഷി സുരേഷ്‌ഗോപിയെ അവതരിപ്പിച്ചതുപോലെയുള്ളൊരു വേഷം.

Salaam Kashmir

സിനിമയുടെ തുടക്കം തന്നെ നാടകത്തെ തോല്‍പ്പിക്കുന്നതുപോലെയുള്ള നായകമായിപ്പോയി. ജയറാം ഇവിടെ പ്രേക്ഷകനെ വേണ്ടത്ര ബോറടിപ്പിച്ചു. ജയറാം അവതരിപ്പിക്കുന്ന ശ്രീകുമാറിന്റെ അടുക്കളക്കാര്യവും പാചക പരിശീലനവും മദ്യപാനവും എല്ലാം സഹിക്കുന്നതിലപ്പുറമാക്കിയിരിക്കുന്നു. എഴുന്നേറ്റു പോകാന്‍ തോന്നിപ്പോകും. അവിടെ നിന്നാണ് ശ്രീകുമാര്‍ പട്ടാളത്തിലേക്കു പോകുന്നത്. കുടവയറുമായി പട്ടാളയൂണിഫോമില്‍ കിടന്ന് അയാള്‍ ശ്വാസമുട്ടുമ്പോള്‍ ശരിക്കും ശ്വാസംമുട്ടുന്നത് പ്രേക്ഷകനാണ്.

സുരേഷ്‌ഗോപിക്കും വെല്ലുവിളിയായ ഒരു വേഷമല്ല ഇതിലെ ടോമി. ഭീകരരെ തകര്‍ക്കലും അവര്‍ക്ക് ഇന്ത്യന്‍ ആര്‍മിയിലെ ഉദ്യോഗസ്ഥരുടെ സഹായവുമെല്ലാം എത്രയോ തവണ നാം കണ്ടതാണ്. ഇനിയും അത്തരം ചിത്രങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ല എന്ന് ഇത്രയും കാലത്തെ പരിചയം കൊണ്ട് ജോഷിക്കു മനസ്സിലായില്ല.

സുരേഷ്‌ഗോപിയുടെയും ജയറാമിന്റെയും മാത്രമല്ല പ്രേക്ഷകരുടെയും സ്വപ്‌നമാണ് ഈ ചിത്രം തകര്‍ത്തത്.

<ul id="pagination-digg"><li class="next"><a href="/reviews/salaam-kashmir-movie-review-2-118198.html">Next »</a></li></ul>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X