twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാറ്റ് കടൽ അതിരുകൾ; എന്തൊക്കെയോ പറയാനാഗ്രഹിക്കുന്ന സിനിമ — ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    ജേര്‍ണലിസ്റ്റ്
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    2.0/5
    Star Cast: Anu Mohan, Leona Lishoy, Anil Murali
    Director: Samad Mankada

    "ഇത് നല്ല കാലമല്ല... മോശപ്പെട്ട കാലവുമല്ല.." എന്നൊരു നാടൻ പാട്ടുണ്ട്. ചില സിനിമകളുടെ കാര്യവും അങ്ങനെയാണ്. നല്ലതെന്ന് പറയാൻ അതിൽ ഒന്നുമുണ്ടാവില്ല. എന്നാൽ അതൊരു മോശം പടമാണെന്ന് പറയാൻ നമുക്കൊട്ടു തോന്നുകയുമില്ല.

    സമദ് മങ്കട

    സമദ് മങ്കടയുടെ കാറ്റ് കടൽ അതിരുകൾ എന്ന സിനിമയെ കുറിച്ച് എഴുതണമെന്ന് കരുതുമ്പോഴാണ് വിജീഷ് കാലിക്കറ്റിന്റെ മേല്പറഞ്ഞ നാടൻ പാട്ട് ഓർമ്മയിൽ വരുന്നത് . സത്യത്തിൽ ഞാൻ സിനിമ റിലീസ് ദിവസം തന്നെ കൊച്ചിയിലെ ഗോൾഡ് സൂക്ക് ക്യൂ സിനിമയിൽ നിന്ന് കണ്ടിരുന്നു. മൂന്ന് പത്തിന് ഒറ്റ ഷോയേ ഉള്ളൂ എന്നതിനാൽ അല്പം റിസ്ക് എടുത്ത് തന്നെ.

    കിച്ചാമണി എംബിഎ

    കിച്ചാമണി എംബിഎ എന്ന സുരേഷ് ഗോപി പടം സംവിധാനം ചെയ്ത ആളാണ് സമദ് മങ്കട. അതു കഴിഞ്ഞു അദ്ദേഹം വേറെ സിനിമ ചെയ്തിട്ടുണ്ടോ എന്നറിയില്ല. ഏതായാലും കാറ്റ് കടൽ അതിരുകൾ എന്ന ഈ സിനിമ പേര് മുതൽ അടിമുടി വെറൈറ്റി ആണ്. ഇത്തരത്തിൽ ശീർഷകമുള്ള ഒരു സിനിമ മലയാളത്തിൽ മുൻപ് കേട്ടിട്ടുണ്ടോ. സിനിമയുടെ കാഴ്ചാനുഭവവും ഏറക്കുറെ ശകലിതമാണ് .

    ഗൗതമന്റെ രഥം; ഗൃഹാതുരമായ കാഴ്ചകൾ, നായകനാവുന്ന നീരജ് മാധവ് - ശൈലന്റെ റിവ്യൂഗൗതമന്റെ രഥം; ഗൃഹാതുരമായ കാഴ്ചകൾ, നായകനാവുന്ന നീരജ് മാധവ് - ശൈലന്റെ റിവ്യൂ

    ആബിദ

    ആബിദ എന്നൊരു പത്രപ്രവർത്തകയിലൂടെ ആണ് കാറ്റ് കടൽ തുടങ്ങുന്നത്. അവൾ ജോലി കഴിഞ്ഞ് മടങ്ങിയെത്താൻ വൈകിയെത്തുന്നതൊന്നും തറവാട്ടിലെ കാർന്നോന്മാർക്ക് സുഹിക്കുന്നില്ല. എന്നാൽ അവളും ഭർത്താവും തമ്മിലുള്ളതും അവളും ഉമ്മയും തമ്മിലുള്ളതും അവളും സഹപ്രവത്തകരും തമ്മിൽ ഉള്ളതായ ബന്ധങ്ങളൊക്കെ ഊഷ്മളമാണ് താനും

    50 കോടി ക്ലബില്‍ കടന്ന് ചാക്കോച്ചന്റെ അഞ്ചാം പാതിര! കുതിപ്പ് തുടര്‍ന്ന് ത്രില്ലര്‍ ചിത്രം50 കോടി ക്ലബില്‍ കടന്ന് ചാക്കോച്ചന്റെ അഞ്ചാം പാതിര! കുതിപ്പ് തുടര്‍ന്ന് ത്രില്ലര്‍ ചിത്രം

    ലിയോണ ലിഷോയ്

    ലിയോണ ലിഷോയ് ആണ് ആബിദ. അവൾ മൂസ് എന്ന് വിളിക്കുന്ന ഭർത്താവ് കൈലാസും. പക്ഷെ, സിനിമ ആബിദയിലും അവളുടെ ഇട്ടാവട്ടങ്ങളിലും ഒതുക്കാൻ സംവിധായകൻ തയ്യാറല്ല. അവളുടെ അന്വേഷണങ്ങളെയും കൊണ്ട് ജിയോ ക്രിസ്റ്റിയിൽ എത്തുന്നു. ദാവോ ലാമോ എന്ന അഭയാർത്ഥി പെൺകുട്ടിയിൽ എത്തുന്നു. ഇവർ മൂവരെയും കൊണ്ട് അന്തരാഷ്ട്രമാനങ്ങൾക്കായി ശ്രമിക്കുന്നു.

    രവി വർമയുടെ സുന്ദരികളായി താരറാണിമാർ! സാമന്ത, ശ്രുതി, ശോഭന, ലിസി, രമ്യകൃഷ്ണ, ചിത്രങ്ങൾ വൈറൽരവി വർമയുടെ സുന്ദരികളായി താരറാണിമാർ! സാമന്ത, ശ്രുതി, ശോഭന, ലിസി, രമ്യകൃഷ്ണ, ചിത്രങ്ങൾ വൈറൽ

    സമദ് മങ്കട

    തീർച്ചയായും മികച്ച ഒരു ശ്രമം തന്നെയാണ് സമദ് മങ്കട നടത്തിയിരിക്കുന്നത്. നാഷണൽ സിറ്റിസൺ രജിസ്റ്ററും മുസ്ലിംകളുടെ അരക്ഷിതാവസ്ഥയും റോഹിൻഗ്യൻ അഭയാർത്ഥി പ്രശ്‌നവുമെല്ലാം ധൈര്യപൂർവം മുന്നോട്ട് എടുത്തിടുന്നു. പക്ഷെ വിഷയം ആവശ്യപ്പെടുന്ന ഗൗരവമോ ഇന്റഗ്രിറ്റിയോ പടത്തിന് ഇല്ല. കെ സജിമോൻ ആണ് തിരക്കഥ തയാർ ചെയ്തിരിക്കുന്നത്. പ്രശ്നം സ്ക്രിപ്റ്റിൽ തുടങ്ങുന്നു.

    രാഷ്ട്രങ്ങൾ അതിർത്തികൾ പുതുക്കി വരയ്ക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന അഭയാർത്ഥി സമൂഹങ്ങളെയും അവരുടെ തീരാ നൊമ്പരങ്ങളെയും വിഷയമാക്കുന്നു എന്നതിനാൽ തന്നെ ഇതൊരു മോശം ചിത്രമല്ല , എന്നാൽ നല്ല ചിത്രവുമല്ല.

    Read more about: review റിവൃൂ
    English summary
    Read Samad Mankada Malayalam movie Kattu Kadal Athirukal review.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X