»   » എന്തിനോ വേണ്ടി തിളയ്ക്കുന്ന വിക്രം പ്രഭുവും മഞ്ജിമ മോഹനും... ശൈലന്റെ 'ക്ഷത്രിയൻ' മൂവി റിവ്യൂ!!

എന്തിനോ വേണ്ടി തിളയ്ക്കുന്ന വിക്രം പ്രഭുവും മഞ്ജിമ മോഹനും... ശൈലന്റെ 'ക്ഷത്രിയൻ' മൂവി റിവ്യൂ!!

Posted By: Desk
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവി കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ഒരു യഥാര്‍ഥ സംഭവ കഥയെ ആസ്പദമാക്കി എടുത്തിരിക്കുന്ന ആക്ഷന്‍ ത്രില്ലർ എന്നാണ് ക്ഷത്രിയനെക്കുറിച്ച് അണിയറക്കാർ പറയുന്നത്. വിക്രം പ്രഭു നായകനാകുന്ന ചിത്രത്തിൽ ഒരു വടക്കൻ സെൽഫി ഫെയിം മഞ്ജിമ മോഹനാണ് നായിക. സംവിധായകനായ എസ് ആർ പ്രഭാകരൻ തന്നെയാണ് ചിത്രത്തിന് രചനയും നിർവഹിച്ചിരിക്കുന്നത്. ക്ഷത്രിയന് ശൈലൻ എഴുതുന്ന റിവ്യൂ വായിക്കാം.

  മമ്മി വെറും ഡമ്മി! ആസ്വാദ്യത കമ്മി!! തീർന്നപ്പോൾ ചമ്മി!!! ശൈലന്റെ ദി മമ്മി റിവ്യൂ വായിക്കാം!!!

  ശിവാജി ഗണേശന്റെ കൊച്ചുമകനായ വിക്രം പ്രഭു

  എന്തോ കണ്ട് പേടിച്ചരണ്ടപോലുള്ള കണ്ണുകളാണ് വിക്രം പ്രഭു എന്ന നടന്റെത്.. ഏത് കഥാപാത്രങ്ങളെ ചെയ്യുമ്പോഴും അങ്ങനെത്തന്നെ നിൽക്കും.. സിനിമയുടെ ജോണർ ഏതായാലും ക്യാരക്റ്റർ കടന്നുപോവുന്ന മനോവ്യാപാരങ്ങൾ എത്ര ലാഘവം നിറഞ്ഞതാണെങ്കിലും ശിവാജി ഗണേശന്റെ കൊച്ചുമകനായ വിക്രം പ്രഭുവിന് ഈ കണ്ണുകളിലോ മുഖചലനങ്ങളിലോ പ്രത്യേകിച്ചെന്തെങ്കിലും പരിവർത്തനങ്ങൾ സാധ്യമാവാറില്ല.

  ക്ഷത്രിയനിലെ ഗുണ്ടായുവാവ്

  (വിക്രം പ്രഭു ഒരു തമ്മിൽഭേദം നടനാണല്ലോ ആർക്കെങ്കിലും തോന്നണമെന്നുണ്ടെങ്കിൽ അയാളുടെ അച്ഛൻ പ്രഭു അഭിനയിച്ച പല സിനിമകളും പണ്ട് കണ്ട ഓർമ്മ മനസിൽ കൊണ്ടുവരിക മാത്രമാണ് ഏക രക്ഷ..) ഈയാഴ്ച വെളിയിൽ വന്ന ‌ക്ഷത്രിയൻ എന്ന സിനിമയിൽ വിക്രം പ്രഭുവിന് ഒരു തിരുച്ചിറാപ്പള്ളി മാനഗരത്തിലെ ഗ്യാങ്സ്റ്റർ സെറ്റപ്പിന്റെ ടൂളായ ഒരു ഗുണ്ടായുവാവിന്റെ വേഷമാണ്.

  നായകൻ പതിവു ശൈലിയിൽ ചളമാക്കി

  സമുദ്രം എന്ന മെയിൻ ഗ്യാങ്സ്റ്ററുടെ മെയിൻ അസിസ്റ്റന്റായ രവിയുടെ ശിങ്കിടി ആണ് ഗുണ.. എനർജി ലെവലും ഓറയും അത്യാവശ്യമായ ആ ക്യാരക്റ്ററിനെ നമ്മുടെ നായകൻ പതിവു ശൈലിയിൽ തന്നെ ചളമാക്കിയിരിക്കുന്നു.. പക കത്തി നിൽക്കേണ്ട കണ്ണുകൾ പേടിച്ചുപകച്ച നിലയിൽ തന്നെയാണ് മുഴുവൻ നേരവും.

  മഞ്ജിമ മോഹന്റെ നായികാവേഷവും കട്ടക്ക് കട്ട

  നായികയെ തെരഞ്ഞെടുക്കുന്നതിലും സംവിധായകൻ നായകന്റെ കാര്യത്തിലെന്ന പോൽ കണിശത കാണിച്ചിരിക്കുന്നതാണ് മറ്റൊരു ഹൈലൈറ്റ്.. കുഞ്ഞായിരുന്നപ്പോൾ മലയാളിയുടെ പൊന്നോമനയായിരുന്ന മഞ്ജിമ മോഹൻ ആണ് നിരഞ്ജന എന്ന നായികാവേഷം ചെയ്തിരിക്കുന്നത്.. കട്ടയ്ക്ക് കട്ട തന്നെ..

  വടക്കൻ സെൽഫിയെക്കാളും...!

  ബ്ലോക്ക് ബസ്റ്ററായിരുന്ന വടക്കൻ സെൽഫിയിൽ സമാനതകളില്ലാത്ത കൂവൽ ഏറ്റുവാങ്ങിയ നായികയ്ക്ക് ശേഷം (പാവാടയിലെ മഞ്ജു വാര്യരെ മറക്കുന്നില്ല) അതിനെ കടത്തിവെട്ടുന്ന പെർഫോമൻസ്.. ഗൗരവപ്രകൃതിയാവാൻ ശ്രമിക്കുമ്പോൾ മഞ്ജിമ കോമഡി ചെയ്യുമ്പോഴത്തെ തെസ്നിഖാന്റെ മുഖഭാവത്തിലേക്ക് വഴുതിവീഴുന്നതും ക്ഷത്രിയനിൽ കാണാറാവുന്നു.. ( ഉപമയ്ക്ക് തെസ്നി പൊറുക്കട്ടെ)

  ഗ്യാങ്സ്റ്റർ മൂവി ആണ് ക്ഷത്രിയൻ!

  മുന്നെ പറഞ്ഞപോലെ ഒരു ഗ്യാങ്സ്റ്റർ മൂവി ആണ് ക്ഷത്രിയൻ എന്നാണ് വെപ്പ്. പശ്ചാത്തലം തിരുച്ചി മാനഗരം. പക്ഷെ ത്രെഡ് കേട്ടാൽ ഹവ്വ ആദമിനെ കൊഞ്ഞനം കുത്തിക്കാണിക്കും.. മെയിൻ ഗ്യാങ്സ്റ്ററുടെ മകൾക്ക് കോളേജിൽ പോവാൻ, അയാളുടെ അസിസ്റ്റന്റിന്റെ അസിസ്റ്റന്റിനെ ബോഡിഗാർഡ് ആയി നിയമിക്കുന്നു.. പെണ്ണിന് ലവനോട് ലപ്പ് വരുന്നു.. ആദ്യം മസിലുപിടിച്ചെങ്കിലും ചെക്കനും പിന്നെ ലപ്പ് സാങ്ക്ഷനാക്കുന്നു.. മന:പരിവർത്തനം വന്ന് പ്രതിബന്ധങ്ങളെ നേരിടുന്നു..
  (ഹെന്താല്ലേ)

  ടിക്കറ്റെടുത്ത് കേറിയവന്റെ ഗതി

  ട്രിച്ചിയിൽ ഒറിജിനലായി സംഭവിച്ചു എന്നവകാശപ്പെടുന്ന ഈ ദുർബലമായ വൺലൈനിനെ പുതുമയുള്ളതോ ആകർഷകമോ ആക്കുന്ന ഒന്നും തന്നെ എസ്‌ ആർ പ്രഭാകരൻ എന്ന സംവിധായകന്റെ സ്ക്രിപ്റ്റിംഗിലോ പരിചരണ സമ്പ്രദായത്തിലോ ഇല്ല എന്നിടത്താണ് ടിക്കറ്റെടുത്ത് കേറിയവന്റെ കാര്യം വിക്രം പ്രഭുവിനേക്കാൾ പരിതാപകരമാവുന്നത്.. ക്യാരക്റ്ററുകളുടെയും അഭിനേതാക്കളുടെയും കാര്യവും തഥൈവ..

  വെറൈറ്റിയില്ല എന്ന് പറയരുത്

  ആകെ മരുന്നിട്ട് നോക്കിയാൽ കാണാവുന്ന ഒരേയൊരു വറൈറ്റി മുഖ്യ അധോലോകരാജ്ജ്യാവ് ടൈറ്റിൽ എഴുതിക്കാണിക്കുന്നതിനുമുൻപെ പടമായിപ്പോയിട്ടുണ്ട് എന്നതാണ്..

  ക്ഷത്രിയൻ എന്ന ടൈറ്റിൽ

  അങ്ങനെയൊക്കെ പറഞ്ഞാലും പ്രഭാകരൻ കാണിച്ച ഒരു വിപ്ലവം അംഗീകരിക്കാതിരിക്കാൻ പറ്റില്ല.. ക്ഷത്രിയൻ എന്ന ടൈറ്റിലിംഗ് ആണത്.. ചാതുർവർണ്യവ്യവസ്ഥിതിയിൽ ക്ഷത്രിയന്മാർ വല്യ ഗുണാണ്ട്രന്മാർ ആണെന്ന് അഭിമാനിച്ചവർക്ക് ഒരു എട്ടിന്റെ, അല്ല പതിനാറിന്റെ പണി.. ഇതാണ് ക്ഷത്രിയൻ എങ്കിൽ ആർക്കുണ്ടാവും ക്ഷത്രിയനാകാൻ മോഹം. (ഒരുമായിരി എൻ എസ്‌ എസ്‌ നായമ്മാരോട് ചെയ്യണ പണി)

  English summary
  Sathriyan movie review by Schzylan Sailendrakumar.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more