നമിത, പുതിയതീരത്തെ മുത്ത്

By നിര്‍മല്‍
<ul id="pagination-digg"><li class="previous"><a href="/reviews/sathyan-anthikad-puthiya-theerangal-review-3-104805.html">« Previous</a>

നമിതാ പ്രമോദ് മലയാളത്തിനു ലഭിച്ച നല്ല നടിമാരില്‍ ഒരാളാകുമെന്നതില്‍ സംശയമില്ല. പുതിയ തീരങ്ങളിലെ താമരയെന്ന ഒറ്റപ്പെട്ട പെണ്‍കുട്ടിയുടെ സങ്കടവും സന്തോഷവും നല്ലരീതിയില്‍ തന്നെ അവതരിപ്പിക്കാന്‍ അവള്‍ക്കു സാധിച്ചിട്ടുണ്ട്.

Namitha Pramod

ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നമിത സിനിമയില്‍ ശ്രദ്ധേയയാകുന്നത്. റഹ്മാന്റെയും ലെനയുടെയും മകളായിട്ടായിരുന്നു ഈചിത്രത്തില്‍ അഭിനയിച്ചത്. ഒന്‍പതാംക്ലാസില്‍ പഠിക്കുമ്പോഴാണ് പുതിയ തീരങ്ങളില്‍ അഭിനയിക്കുന്നത്. നല്ല വഴക്കും തുടക്കത്തില്‍ കാണിക്കാന്‍ നമിതയക്കു സാധിച്ചു. ഒരു വേള സുമലതയുടെ മുഖഭാവം എല്ലാവര്‍ക്കും ഇവളില്‍ തോന്നുമെന്നതില്‍ സംശയമൊന്നുമില്ല.

എന്നാല്‍ താമരയുടെ നായകനായ മോഹനന്‍മാഷില്‍ നിവിന്‍പോളിക്കു കാര്യമായൊന്നുംചെയ്യാനില്ല. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലെകാമുകനായി തിളങ്ങിയ നിവിന്‍ പോളിക്ക് പുതിയതീരങ്ങളില്‍ കടല്‍ക്കാറ്റേറ്റ് വാട്ടം വന്നതുപോലെയായിപ്പോയി. കാമുകന്റെ ഭാവമൊന്നും കൃത്യമായി ചെയ്തുഫലിപ്പിക്കാന്‍ മോഹനനു സാധിക്കുന്നില്ല.

തട്ടത്തിന്‍ മറയത്തില്‍ നിവിന്‍പോളിയുടെ മനോഹരമായ ചിരിയായിരുന്നു എല്ലാവരും ഇഷ്ടപ്പെട്ടത്. എന്നാല്‍ ഇവിടെ നല്ലൊരു ചിരിപോലും ആ മുഖത്തു വരുന്നില്ല. ഗാനരംഗങ്ങളെല്ലാം വെറും കാട്ടിക്കൂട്ടലായി തീരുകയാണ്. സത്യന്‍ അന്തിക്കാടിന്റെ സിനിമയിലെ സ്ഥിരം സാന്നിധ്യമാണ് നെടുമുടിയും ഇന്നസെന്റും. ഇന്നച്ചനില്ലാതെ അന്തിക്കാട് ഒരു ചിത്രത്തെ പോലും ചിന്തിക്കില്ല. എന്നാല്‍ ഇതിലെ അച്ചന്റെ വേഷം കണ്ടുമടുത്ത മുഖമാണു ഇന്നസെന്റില്‍ നിന്ന്് പുറത്തുവരുന്നത്. ഒരു വ്യത്യസ്തതയുമില്ലാത്ത അച്ചന്‍.

വൃദ്ധകഥാപാത്രങ്ങളെ ചെറുപ്പത്തില്‍ തന്നെ അവതരിപ്പിച്ച നെടുമുടി പതിവു ഭാവവും സങ്കടവും തന്നെയാണ് ഇവിടെയും കാണിക്കുന്നത്. ഒറ്റപ്പെട്ടവന്റെ വിഷമം എത്രയോ തവണ അദ്ദേഹം പ്രതിഫലിപ്പിച്ചിരിക്കുന്നു. എന്നാല്‍ ചെറിയ ചെറിയ കഥാപാത്രങ്ങളാണ് അല്‍പമെങ്കിലും ആശ്വാസംപകര്‍ന്നത്. ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ അനായാസമായതമാശയാണ് എടുത്തുപറയേണ്ടത്.

കലാഭവന്‍മണി, സലിംകുമാര്‍, സുരാജ് എന്നിവരുടെ നിരയിലേക്ക് ഉയരാന്‍ ധര്‍മജന് പെട്ടന്നുസാധിക്കുമെന്ന് ഉറപ്പാക്കുകയാണ് ഇതിലെ കുടിയന്റെ മകന്‍. സിദ്ധാര്‍ഥ് ശിവയുടെ നാടക നടന്‍ ആലപ്പി അപ്പച്ചനും ഈ നടന് കരിയറില്‍ ഗുണം ചെയ്യും. ചെമ്പില്‍ അശോകന്‍, കാമുകനെ കാത്തിരിക്കുന്ന അമ്മായി എന്നിവര്‍ , വിക്കുള്ള സോഡാക്കാരന്‍ ഇങ്ങനെചെറിയ കഥാപാത്രങ്ങളാണ് പ്രേക്ഷകനെ സന്തോഷിപ്പിക്കുന്നത്.

നിവിന്‍പോളി, താമര എന്നീ പുതിയ താരങ്ങളെ വച്ച് ഇത് ന്യൂജനറേഷന്‍ ചിത്രങ്ങളെപ്പോലെയെന്നാണ് ഒരിക്കല്‍ അന്തിക്കാട് പറഞ്ഞിരുന്നത്. പക്ഷേ പേരില്‍ മാത്രമല്ലല്ലോ ന്യൂജനറേഷന്‍ വേണ്ടത്. അവതരണത്തിലും അതുകാണിക്കണ്ടേ. കൈതപ്രം രചിച്ച മൂന്നു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഇളയരാജയുടെ സംഗീതം ആദ്യമൊക്കെ കേള്‍ക്കാന്‍ ഇമ്പമായിരുന്നെങ്കിലും അന്തിക്കാട് ചിത്രങ്ങള്‍ക്കെല്ലാം അദ്ദേഹത്തിന് ഒരേ രീതിയാണുള്ളത്. അതുകൊണ്ടുതന്നെ ഒറ്റഗാനവും ഓര്‍മിക്കപ്പെടില്ല.
ആദ്യപേജില്‍
പുതിയ തീരമല്ല, പഴയ കടപ്പുറം തന്നെ

<ul id="pagination-digg"><li class="previous"><a href="/reviews/sathyan-anthikad-puthiya-theerangal-review-3-104805.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X