തിയറ്ററുകള്‍ ബോംബിട്ട് തകര്‍ക്കാന്‍ ഒരു പഴയ ബോംബ് കഥ! ആദ്യ പ്രേക്ഷക പ്രതികരണം

ഇന്ന് മുതല്‍ തിയറ്ററുകൾ ബോംബിട്ട് തകര്‍ക്കാനായൊരു പുതുമുഖ നായകന്‍ എത്തിയിരിക്കുകയാണ്. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ തിരക്കഥ എഴുതി സിനിമയിലേക്കെത്തിയ ബിബിന്‍ ജോര്‍ജ് നായകനാവുന്ന സിനിമയാണ് ഒരു പഴയ ബോംബ് കഥ. പ്രമുഖ സംവിധായകന്‍ ഷാഫി സംവിധാനം ചെയ്യുന്ന ചിത്രം ഇന്ന് മുതല്‍ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തിലെ നായിക. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, വികടകുമാരന്‍ എന്നീ സിനിമകള്‍ക്ക് ശേഷം യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒരു പഴയ ബോംബ് കഥ

ഒരു പഴയ ബോംബ് കഥ

നവാഗതനായ ബിബിന്‍ ജോര്‍ജിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത ഒരു പഴയ ബോംബ് കഥ റിലീസ് ചെയ്തിരിക്കുകയാണ്. കേരളത്തില്‍ 117 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. പ്രയാഗ മാര്‍ട്ടിനാണ് നായിക. ഒപ്പം ഹരീഷ് കണാരനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഹാസ്യത്തിനുള്ള പ്രധാന്യം

ഹാസ്യത്തിനുള്ള പ്രധാന്യം

ബിബിന്‍ ജോര്‍ജ് തിരക്കഥാകൃത്തായിട്ടാണ് സിനിമയിലേക്ക് എത്തുന്നത്. ആദ്യം തിരക്കഥ എഴുതിയ അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ സിനിമകള്‍ കോമഡിയ്ക്ക് പ്രധാന്യം നല്‍കിയായിരുന്നു ഒരുക്കിയിരുന്നത്. അതുപോലെ ബിബിന്‍ നായകനാവുന്ന സിനിമയും ഹാസ്യത്തിനാണ് പ്രധാന്യം കൊടുത്തിരിക്കുന്നത്. മുന്‍പ് സിനിമയില്‍ നിന്നും പുറത്ത് വിട്ട ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

താരങ്ങള്‍

താരങ്ങള്‍

ബിബിന്‍ ജോര്‍ജിനൊപ്പം തിരക്കഥ ഒരുക്കിയിരുന്ന വിഷ്ണു ഉണ്ണികൃഷ്ണനും സിനിമയിലുണ്ട്. ഒരു അതിഥി വേഷത്തിലാണ് വിഷ്ണു സിനിമയിലെത്തുന്നത്. ഹരിശ്രീ അശോകന്‍, സലീം കുമാര്‍, സോഹന്‍ ശ്രീനുലാല്‍. ബാലചന്ദ്രന്‍ ചുള്ളിക്കാട്, സേതുലക്ഷ്മി, തുടങ്ങിയവരാണ് ഒരു പഴയ ബോംബ് കഥയിലെ താരങ്ങള്‍.

ഫോറം കേരളയുടെ റിപ്പോർട്ട്

ആദ്യ പകുതി കഴിയുമ്പോഴുള്ള പ്രതികരണം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X