For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.. സിനിമ കാണട്ടെ.. ചിരിക്കട്ടെ.. അർമാദിക്കട്ടെ — ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  3.0/5
  Star Cast: Santhy Balachandran, Anumol K. Manoharan, Anil Nedumangad
  Director: Shambhu Purushothaman

  വെടിവഴിപാട് എന്ന ഒറ്റ ഐറ്റത്തിലൂടെ മലയാളസിനിമയിൽ തന്റെ സാന്നിധ്യം കതിനാവെടി പൊട്ടിച്ചറിയിച്ച സംവിധായകനാണ് ശംഭു പുരുഷോത്തമൻ. ഇഷ്ടപ്പെട്ടവർക്ക് ഗംഭീരമായി കേറിക്കൊളുത്തുകയും സദാചാരസമ്പന്നർ അയ്യേന്നും പറഞ്ഞ് തീണ്ടാപാടകലത്തിൽ നിർത്തുകയും ചെയ്ത ഒരു വെടിച്ചില്ല് ഐറ്റമായിരുന്നു വെടിവഴിപാട്. ആറുകൊല്ലത്തിന്ന് ശേഷം ശംഭു മച്ചാൻ അടുത്ത ഇടിവെട്ട് ഐറ്റവുമായി അവതരിച്ചിരിക്കുന്നു. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ!

  ആറ്റുകാൽ പൊങ്കാല ദിവസം മൂന്ന് യുവാക്കൾ ഒരു കൊമേഴ്‌സ്യൽ സെക്സ് വർക്കറുമായി അതിലൊരുവന്റെ വീട്ടിൽ വെടി വഴിപാട് ആവശ്യാർഥം ഒത്തുകൂടുന്നതും അവർ നേരിടുന്നതായ പ്രശ്നങ്ങളുമായിരുന്നു ശംഭു പുരുഷോത്തമന്റെ ആദ്യപടത്തിന്റെ പ്ലോട്ട്. മലയാളിക്ക് അപരിചിതമായ അഡല്‍ട്ട്‌ കോമഡി ജോണറിൽ പെട്ട ഐറ്റമായത് കൊണ്ട് ശംഭുവിന് കല്ലേറുകൾ ഇഷ്ടം പോലെ കിട്ടുകയുണ്ടായി.

  അതുകൊണ്ടാവണം ഇത്തവണ അദ്ദേഹം തന്റെ പടത്തിന് ടൈറ്റിൽ തന്നെ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് രജിസ്റ്റർ ചെയ്തത്. പേര് ഇപ്രകാരമൊക്കെ ആണെങ്കിലും വെടിവഴിപാട് പോലൊരു ഹോട്ട് ഐറ്റത്തിന് ശംഭു ഇത്തവണ മുതിരുന്നില്ല. സാമ്പത്തികമായി മുങ്ങിക്കൊണ്ടിരിക്കുന്നതും എന്നാൽ ജാഡയ്ക്ക് തെല്ലും കുറവ്‌ കാണിക്കാത്തവരുമായ ഒരു അപ്പർ മിഡിൽ ക്‌ളാസ് ക്രിസ്ത്യൻ കുടുംബത്തിലെ ഇളയ ചെക്കന്റെ വിവാഹ സംബന്ധമായ വിഷയങ്ങളും, മനസമ്മത ദിനത്തിലും തലേന്നുമായി നടക്കുന്ന കുഞ്ഞു കുഞ്ഞു സംഭവങ്ങളുമാണ് സിനിമയുടെ ഉള്ളടക്കം.

  സംഭവങ്ങൾ കുഞ്ഞു കുഞ്ഞാണെങ്കിലും കുടുംബത്തിലെ അംഗങ്ങൾക്ക് നീറുന്നതും പുകയുന്നതുമായ പ്രശ്നങ്ങൾ ആണ് ആവ. കണ്ടിരിക്കുന്ന പ്രേക്ഷകർക്കാവട്ടെ ആസ്വാദ്യ ദായകവും! രോഹൻ ആണ് കല്യാണച്ചെക്കൻ എങ്കിലും അപ്പനില്ലാത്ത കുടുംബത്തിൽ ആഡംബര പ്രിയയായ അമ്മച്ചിയേയും കഞ്ചാവടിച്ച് സദാസമയം കിളി പാറി നടക്കുന്ന മൂത്ത സഹോദരൻ ഉമ്മച്ചനെയും ഡമ്മികളായി കാര്യങ്ങൾ നിയന്ത്രിക്കുന്നത് രണ്ടാമത്തെ മകനായ റോയിച്ചനും പെങ്ങളുടെ ഭർത്താവായ സേവ്യറുമാണ്.

  ട്രാൻസ്: ഗംഭീരൻ പെർഫോമൻസ്, അതിഗംഭീരൻ മെയ്ക്കിംഗ്, അതീവദുർബലം സ്ക്രിപ്റ്റ് - ശൈലന്റെ റിവ്യൂ

  കുത്തുപാള എടുത്തുനിൽക്കുന്ന ബിസിനസ് പാർട്ണർമായ ഇരുവരും അനിയന്റെ കല്യാണത്തെ കറവപ്പശുവായിട്ടോ പൊൻമുട്ടയിടുന്ന താറാവായിട്ടോ ഒക്കെ ആണ് കാണുന്നത്. പക്ഷെ കാര്യങ്ങൾ എപ്പോഴും മനുഷ്യൻ കണക്കുകൂട്ടുന്നത് പോലെ നടക്കണമെന്നില്ലല്ലോ. വിവിധങ്ങളായ പാരകൾ മനസമ്മത ദിവസം പള്ളിയിൽ അടിഞ്ഞ് കൂടുന്നു. നായകനും നായികയുമൊന്നുമില്ലാത്ത സിനിമയിൽ സ്മാർട്ടായ സ്ക്രിപ്റ്റ് ആണ് താരം.

  സിറ്റുവേഷണല്‍ കോമഡി കൊണ്ടും സ്മാർട്ട് ആയ സംഭാഷണങ്ങൾ കൊണ്ടും രണ്ടു മണിക്കൂർ നേരത്തെ ലൈവ് ആയും ടോട്ടലി എന്‍ഗേജിങ്‌ ആയും നിലനിർത്തുന്നു. സംവിധായകൻ തന്നെ എഴുതിയിരിക്കുന്ന സ്ക്രിപ്റ്റിൽ ചിരിയാണ് മെയിൻ. കാസ്റ്റിങ് ആണ് സിനിമയുടെ ഏറ്റവും വലിയ മറ്റൊരു പോസിറ്റിവ്. വിനയ് ഫോർട്ടിന്റെ കരിയറിലെ ഏറ്റവും മികച്ച ക്യാരക്ടർ ആവും റോയിച്ചൻ. നവവധു ലിൻഡ ആയ ശാന്തി ബാലചന്ദ്രനും പൂണ്ട് വിളയാടുകയാണ്.

  സിനിമയിലെ കൗണ്ടറിൽ കേൾക്കുന്ന പോലെ ഇവളെന്താ ഉത്തേജക മരുന്ന് കഴിച്ചിട്ടുണ്ടോ എന്ന് നമ്മളും ചോദിച്ചു പോവും. കഞ്ചാവിനാൽ വർഷങ്ങളായി കിളി പാറി നടക്കുന്ന ഉമ്മച്ചന്റെ റോൾ മധുപാലിന്റെ അപ്രതീക്ഷിത വിസ്മയം. അനിൽ നെടുമങ്ങാടിന്റെ വേണുനാഗവള്ളി രാജനും അടിപൊളി. ശ്രിന്ദ, അരുൺ കുര്യൻ, ടിനി ടോം, ജെയിംസ് ഏലിയാ, ഗ്രെയ്‌സ്, അലന്സിയർ തുടങ്ങി എല്ലാവരും പക്കാ പൊളി തന്നെ.

  ഉരിയാട്ട്: വടക്കേമലബാറിന്റെ തെയ്യക്കഥ (ഉരിയാട്ടം മുട്ടിക്കും) - ശൈലന്റെ റിവ്യൂ

  പ്രശാന്ത് പിള്ളയുടെ സംഗീതം സിനിമയിൽ ഒരു കഥാപാത്രം തന്നെയാണ്. അതിനാൽ അതെക്കുറിച്ച് പറയാതെ പോവാൻ വയ്യ. പാലക്കാട് ന്യൂ ആരോമയിൽ നിന്നാണ് ഇന്ന് ഓപ്പണിംഗ് ഷോ കണ്ടത്. എവിടുന്നോ പെയ്ഡ് ടിക്കറ്റ് കിട്ടിയതെന്ന മട്ടിൽ കുറച്ച് പയ്യന്മാർ അലമ്പും ബഹളവുമായി വന്നിരുന്നു. പണിയാകുമോ എന്ന് കരുതിയതാണ്. പക്ഷേ തുടങ്ങി അധികം വൈകും മുമ്പെ ഫ്രീക്കൻമാർ പടത്തിൽ വീണുപോയി.. പിന്നെ ചിരി മാത്രം.. തീർന്നപ്പോൾ കയ്യടിയുമുണ്ടായി.

  ശംഭു പുരുഷോത്തമന്റെ ക്ലീന്‍ എന്‍ടെയ്‌നര്‍ ചിത്രമാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ.

  Read more about: review റിവൃൂ
  English summary
  Paapam Cheyyathavar Kalleriyatte Malayalam Movie Review.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X