For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിരൂപണം: അടിക്കടി ബ്രേക്ക് ഡൗണാകുന്ന ഷി ടാക്‌സി

  |

  Rating:
  2.0/5
  Star Cast: അനൂപ് മേനോൻ, കാവ്യ മാധവൻ, സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, ഗണേഷ്
  Director: സജി സുരേന്ദ്രന്‍

  സജി സുരേന്ദ്രന്റെയും അനൂപ് മേനോന്റെയും കൂട്ടുകെട്ടില്‍ ആംഗ്രി ബേബീസ് എന്ന സമാന്യ ഹിറ്റിന് ശേഷം പിറക്കുന്ന ചിത്രമാണ് ഷി ടാക്‌സി. ഒരിടവേളയ്ക്ക് ശേഷം കാവ്യ മാധവന്‍ തിരിച്ചെത്തി അഭിനിക്കുന്ന ചിത്രമെന്നതുകൊണ്ടും ഷി ടാക്‌സി കാണാന്‍ പോകാന്‍ ഒരു പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അടിക്കടി ബ്രേക്ക് ഡൗണായി വലിഞ്ഞു നീങ്ങുന്ന ഷി ടാക്‌സി ശരിക്കും മടുപ്പിച്ചു.

  ബുദ്ധ വിഹാരങ്ങളെ കുറിച്ച് പഠനം നടത്താന്‍ ഇറങ്ങുന്ന മൂന്ന് പേര്‍ അടങ്ങുന്ന വനിതാ സംഘങ്ങളുടെ യാത്രയിലാണ് കഥ തുടങ്ങുന്നത്. ദേവയാനിയുടെ (കാവ്യമാധവന്‍) ഷി ടാക്‌സിയിലാണ് ഇവര്‍ യാത്ര ചെയ്യുന്നത്. ബാങ്ക് കവര്‍ച്ച നടത്തിയ ശേഷം നാട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്ന ജോസഫ് തിരുത്താനവും(അനൂപ് മേനോന്‍) സംഘവും യാത്രയ്ക്കിടെ ഇവരെ കണ്ടുമുട്ടന്നതോടെയാണ് കഥ പുരോഗമിയ്ക്കുന്നത്.

  she-taxi-movie-review

  കാണാതായ, ഏറെ വിലമതിയ്ക്കുന്ന ഒരു ബുദ്ധിസ്റ്റ് പെയിന്റിങാണ് ഈ സംഘങ്ങളെ ഘടിപ്പിയ്ക്കുന്ന ഘടകം. തുടര്‍ന്ന് ഈ യാത്രയില്‍ ഇവര്‍ക്ക് നേരിടേണ്ടി വരുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് കഥ. ഒരു കെട്ടുറപ്പില്ലാത്ത കൃഷ്ണ പൂജപ്പുരയുടെ തിരക്കഥ സിനിമയുടെ വലിയ പരാജയത്തിന് ഒരു കാരണമാണ്. നായികയെയും നായകനെയും ബന്ധിപ്പിക്കാന്‍ ഒരു കാരണവുമില്ലാതെ വരുന്ന ഒരു പഴയ പ്രണയകഥ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ പോലെ ആയിപ്പോയി.

  ഒടുക്കം ഓട്ടവും ചാട്ടവും കോമഡിയുമായി ആകെ ബഹളമാക്കുന്ന ഒരു പഴയ ക്ലൈമാക്‌സ് രംഗം. അവതരണത്തിലോ പ്രമേയത്തിലോ ഒരു പുതുമയുമില്ലാത്ത സംവിധാനം ചിത്രത്തിന്റെ പരാജയത്തിനുള്ള ആദ്യത്തെ കാരണം.

  അഭിനയത്തിലേക്ക് വന്നാല്‍ കാവ്യയില്‍ തുടങ്ങാം. ഷി ടാക്‌സി എന്ന ചിത്രത്തിന്റെ പേര് കേട്ട് ഇതൊരു സ്ത്രീപക്ഷ സിനിമയാണെന്ന് തോന്നിയേക്കാമെങ്കിലും, നായിക ഒരു ഷി ടാക്‌സി ഡ്രൈവറാണെന്നത് മാത്രമാണ് ഈ പേരും സിനിമയും തമ്മിലുള്ള ബന്ധം. കാവ്യയുടെ അഭിനയം പെര്‍ഫെക്ട് ആണ്. പക്ഷെ ഡബ്ബിങ്ങിലും മറ്റും എത്തുമ്പോള്‍ ഒരുതരം അലസത.

  അനൂപ് മേനോന്‍ പതിവു പോലെ ടൈപ്പ് റോള്‍. സുരാജ് വെഞ്ഞാറമൂടിന്റെ അലക്കി അലക്കി തേഞ്ഞ തമാശ. പിന്നെ പറയേണ്ടത് നോബി മര്‍ക്കോസിന്റെ സ്വതസിദ്ധമായ ഹാസ്യത്തരങ്ങളും പൊലീസ് ആയി എത്തുന്ന ഗണേഷ് കുമാറിന്റെ മണ്ടത്തരങ്ങളുമാണ് അല്പമെങ്കിലും ആശ്വാസം നല്‍കുന്നത്.

  ബിജിപാലിന്റെ പശ്ചാത്തല സംഗീതം മികച്ചതായിരുന്നെങ്കിലും ചിത്രത്തിന് വേണ്ടി ഒരുക്കിയ പാട്ട് ഒരു തരത്തിലും പ്രേക്ഷകരെ തൊടുന്നില്ല. അനില്‍ നാരായണന്റെ ഛായാഗ്രഹണം ചിത്രത്തിന് ദൃശ്യഭംഗി നല്‍കുന്നു. ഹിമാലയന്‍ താഴ് വരകളും വയനാടന്‍ ചുരങ്ങളും അദ്ദേഹം നല്ല രീതിയില്‍ ദൃശ്യവത്കരിച്ചു. ചുരുക്കത്തില്‍ അടിക്കടി ബ്രേക്ക് ഡൗണാകുന്ന ഒരു കാറില്‍ പോകുന്ന അവസ്ഥയായിരിക്കും പ്രേക്ഷകന് സിനിമ. അഞ്ചില്‍ ഒരു രണ്ട് മാര്‍ക്ക്.

  English summary
  She Taxi is the comedy entertainer directed by Saji Surendran, with Kavya Madhavan and Anoop Menon in the lead roles. The movie is penned by Krishna Poojapura and produced by Abraham Mathew and TM Rafeeq, under the banner Abaam Movies.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X