മലയാള സിനിമയെ കീഴടക്കാന്‍ മറ്റൊരു താരപുത്രനും! ശ്രാവണ്‍ മുകേഷിന്റെ കല്യാണം, ഓഡിയന്‍സ് റിവ്യൂ!!

By Ambili

2018 മലയാള സിനിമയ്ക്ക് ഭാഗ്യ വര്‍ഷമാണ്. വര്‍ഷത്തിലെ തുടക്കം തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി പ്രണവ് മോഹന്‍ലാല്‍ അരങ്ങേറ്റം നടത്തിയിരുന്നു. മാര്‍ച്ചില്‍ കാളിദാസ് ജയറാമും സിനിമയിലേക്ക് എത്തുകയാണ്. അതിനിടെ ഇന്ന് മുതല്‍ മറ്റൊരു താരപുത്രനും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. നടന്‍ മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷ് നായകനായി അഭിനയിച്ച കല്യാണം എന്ന സിനിമയാണ് റിലീസിനെത്തിയിരിക്കുന്നത്.

kalyanam

മുകേഷിന്റെ മകന്‍ എന്ന ലേബലില്‍ തന്നെയാണ് ശ്രാവണും സിനിമയിലേക്കെത്തിയത്. പുതുമുഖ നടി വര്‍ഷയാണ് ചിത്രത്തില്‍ നായികയായി അഭിനയിച്ചത്. വീണ്ടുമൊരു ക്യാംപസ് പ്രണയകഥ തന്നെയാണ് സിനിമയുടെ ഇതിവൃത്തം. സാള്‍ട്ട് മാംഗോ ട്രീ എന്ന സിനിമയ്ക്ക് ശേഷം രാജേഷ് ബി ആര്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തില്‍ മുകേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രീനിവാസന്‍, ഹരീഷ് കണരാന്‍, ജേക്കബ് ഗ്രിഗറി, സൈജു കുറുപ്പ്, സുധീര്‍ കരമന, കോട്ടയം പ്രദീപ്, അനില്‍ നെടുമങ്ങാട്, ചെമ്പില്‍ അശോകന്‍, തുടങ്ങിയരവാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയ്ക്കും ശ്രാവണ്‍ മുകേഷിനും ആശംസകളുമായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X