twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാലൻ വക്കീൽ കൊള്ളാം...ബി ഉണ്ണികൃഷ്ണൻ ജനപ്രിയ പാതയിൽ..ശൈലന്റെ റിവ്യൂ..

    By Desk
    |

    ശൈലൻ

    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Recommended Video

    പക്കാ എന്റർടൈനറുമായി ദിലീപിന്റെ ബാലൻ വക്കീൽ | Filmibeat Malayalam

    Rating:
    3.5/5
    Star Cast: Dileep, Mamta Mohandas, Siddique, Hareesh Uthaman, sidhique
    Director: Unnikrishnan B

    വിക്കനായ ബാലൻവക്കീൽ കേന്ദ്രകഥാപാത്രമായി വരുന്നതും "വിക്കിപീഡിയ' എന്ന് ആദ്യഘട്ടത്തിൽ നാമകരണം ചെയ്തിരുന്നതുമായ "കോടതിസമക്ഷം ബാലൻ വക്കീൽ" ഏകദേശം ഒരു വർഷത്തോളം ഇടവേള കഴിഞ്ഞ് തിയേറ്ററിൽ എത്തുന്ന ദിലീപ്ചിത്രമാണ്. മോഹൻലാൽ നായകനായി വൻ ഹൈപ്പിൽ വന്ന വില്ലന്(2017) ബി. ഉണ്ണികൃഷ്ണൻ സ്‌ക്രിപ്റ്റെഴുതി സംവിധാനം ചെയ്തിരിക്കുന്ന കോടതി സമക്ഷം ബാലൻ വക്കീലിന്റെ നിർമ്മാണം ബോളിവുഡ് പ്രൊഡക്ഷൻ ഹൌസ്‌ ആയ വിയാകോം18 മോഷൻ പിക്ചേഴ്സ് ആണ്.

    ബി ഉണ്ണികൃഷ്ണൻ സ്‌ക്രിപ്റ്റ് എഴുതിയതും സംവിധാനം ചെയ്തതുമായ മൊത്തം സിനിമകളുടെയും ലിസ്റ്റ് എടുത്ത് വച്ചാൽ അവയിൽ ഭൂരിഭാഗത്തിനും കോമണായി ഒരു ഫോർമുലയും മേക്കിംഗ് സ്റ്റൈലും കണ്ടെത്താൻ കഴിയും. (ജലമർമരവും മാടമ്പിയും മറക്കുന്നില്ല) ടൈഗർ പോലെ മാസിനെ രോമാഞ്ചം കൊല്ലിച്ചവയും വില്ലൻ പോലെ ജനത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ പഴി കേട്ടവയും എല്ലാം ആ ഫോർമുല പ്രകാരമുള്ളവ ആയിരുന്നു.. പക്ഷെ, ഇവയിൽ നിന്നെല്ലാം പാടെ വ്യത്യസ്തനായി ഡൗൺ ടു എർത്ത് ആയ ഒരു ജനപ്രിയശൈലിയിലാണ് കോടതി സമക്ഷം ബാലൻ വക്കീലിന്റെ ആദ്യപാകുതിയെങ്കിലും പൂർണമായും അദ്ദേഹം മുന്നോട്ട് കൊണ്ടുപോവുന്നത്..

    വിക്കനായ ബാലൻ

    ഒരു മണിക്കൂർ ഇരുപത്തഞ്ചു മിനിറ്റോളം ദൈർഘ്യമുള്ള നീളമേറിയ ഒരു ഫാസ്റ്റ് ഹാഫ് ആണ് പടത്തിന്റേത് . വിക്കനായ ബാലൻ വക്കീലിന്റെ ക്യാരക്ടറും പരിമിതികളും പൊസിറ്റീവുകളും ചുറ്റുപാടുകളും എല്ലാം ഈ സമയം കൊണ്ട് വളരെ ലൈറ്റായുംആവുമ്പോലെ സമായമെടുത്തതും പറഞ്ഞുവെക്കുന്നു. അനുബന്ധകഥാപാത്രങ്ങളളെയും നായികയെയും വില്ലനേയും എല്ലാം ഈ സമയം കൊണ്ട് introduse ചെയ്യുന്നു. ഭൂലോകതോൽവി എന്ന് സ്വന്തം അച്ഛനിൽ നിന്ന് തന്നെ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള വക്കീൽ, അതീവസങ്കീര്ണമായ യമാണ്ടനൊരു പ്രശ്നത്തിൽ കൊണ്ടുപോയി തലവെച്ച് നെട്ടോട്ടമൊട്ടുന്ന ഘട്ടത്തിൽ ആണ് ഇന്റർവെൽ വരുന്നത്.

     വൈകല്യം ഉപയോഗിച്ച് തമാശയുണ്ടാക്കാൻ

    ലൈറ്റ് മൂഡ് ആണെങ്കിലും ദിലീപ് സ്വയമേവ കോമഡിയൊന്നും ചെയ്യുന്നില്ല എന്നതാണ് ബാലൻ വക്കീലിന്റെ ഒരു പ്രത്യേകത. വൈകല്യം ഉപയോഗിച്ച് തമാശയുണ്ടാക്കാൻ ശ്രമിക്കുന്നത് ആരോചകമാണെങ്കിലും സാഹചര്യങ്ങളും ചുറ്റുപാടുകളും മറ്റുള്ളവരും ചേര്ന്ന് കൊള്ളാവുന്ന ചിരി സമ്മാനിിക്കുന്നുണ്ട്. അജു വർഗീസിനാണ് അൻസാർ അലി ഖാൻ എന്ന ഏർത്തിന്റെ റോൾ എങ്കിലും സ്‌കോർ ചെയ്യുന്നത് കഞ്ചാവും കറുപ്പും ഹാഷിഷുമൊക്കെ അടിച്ച് പൊളിച്ച്‌നടക്കുന്ന , വക്കീലിന്റെ, ഫ്രീക്കൻ അച്ഛനായി വരുന്ന സിദ്ദിഖ് ആണ്. പൂർവമാതൃകകളില്ലാതെ ഒരു ഐറ്റം..

    ഇടവേളക്ക് ശേഷം

    ഇടവേളക്ക് ശേഷം പിന്നെ കുരുക്ക് അഴിക്കാനായുള്ള വക്കീലിന്റെയും നായികയുടെയും ഓട്ടങ്ങളാണ് ഉടനീളം. പൊലീസിന് അന്തം കിട്ടാത്ത കേസ് വക്കീൽ സ്വന്തം ബുദ്ധിയും തന്ത്രങ്ങളും ഉപയോഗിച്ച് അന്വേഷിച്ച് കണ്ടെത്തുന്നതാണ് പിന്നീടങ്ങോട്ട് അതിനിടയിൽ വില്ലൻ കുരുക്കുകൾ കൂടുതൽ മുറുക്കുകയും പുതിയ പുതിയ പ്രശ്നങ്ങളും വില്ലൻമായും ഇൻട്രോഡ്യൂസ് ആവുകയും ചെയ്യും. പ്രേക്ഷകന് പിടികൊടുക്കാത്ത രീതിയിൽ ആണ് കാര്യങ്ങളുടെ പോക്ക്. പക്ഷെ ഒരു പ്രത്യേക ഘട്ടമെത്തുമ്പോൾ ഉണ്ണികൃഷ്ണന് ഇൻവെസ്റ്റിഗേഷനിൽ തന്റെ വീക്ക്നെസ് ഐറ്റമായ 'പസിൽ ക്ലൂ'വിനെ പുറത്തെടുക്കാതിരിക്കാനാവുന്നില്ല..

    കൊറിയോഗ്രാഫറുടെ പരിപ്പിളക്കും

    ക്ളൈമാക്‌സും സംഘട്ടനങ്ങളുമൊക്കെ ആക്ഷൻ കൊറിയോഗ്രാഫറുടെ പരിപ്പിളക്കും വിധമാണ് തയ്യാർ ചെയ്തിരിക്കുന്നത്. രാമലീലാ സ്റ്റൈലിൽ ക്ളൈമാക്സ് കഴിഞ്ഞ് ഒരു ടെയിൽ എൻഡുമുണ്ട്. അത്ര പഞ്ചിംഗ് അല്ലെങ്കിലും ചെറുതായി ടച്ചിംഗ് ആണ്. ഫാസ്റ്റ് ഹാഫ് ഒന്നരമണിക്കൂറോളം ഉണ്ടായപ്പോൾ പടം മൂന്നുമണിക്കൂർ ഉണ്ടാവുമെന്ന് പേടിച്ചെങ്കിലും രണ്ടര മണിക്കൂറിൽ കാര്യങ്ങൾ തീരുമാസനമാക്കി എന്നത് വല്യ ആശ്വാസവുമായി.

    മമ്ത മോഹൻദാസ്

    മമ്ത മോഹൻദാസ് ആണ് അനുരാധ എന്ന നായിക. സംഗതി പരമ്പരാഗതനായിക ഒന്നുമില്ലെങ്കിലും ഇടയ്ക്കൊരു ദുർബല നിമിഷത്തിൽ ബാലൻ വക്കീലിനെയും അനുരാധയേയും പ്രണയിപ്പിക്കാൻ നോക്കിയത് ഒരു മാതിരി ഔട്ട്ഡേറ്റഡ് പരിപാടിയായിപ്പോയി. ആദ്യപകൂതിയിൽ പ്രിയാ ആനന്ദിനെ കണ്ടപ്പോൾ അവർ കൂടി നായികയാവുമെന്നു കരുയിരുന്നെങ്കിലും അതുണ്ടായില്ല. സുരാജ്, രൺജി പണിക്കർ, ലെന, ഹരീഷ് ഉത്തമൻ, ബിന്ദു പണിക്കർ, കോട്ടയം പ്രദീപ് , ഭീമൻ രഘു എന്നിവർ ഒക്കെയാണ് മറ്റു റോളുകളിൽ.

    ചുരുക്കം: മൊത്തത്തിൽ നോക്കുമ്പോൾ കുറെ പരിമിതികളും കല്ലുകടികളുമൊക്കെയുണ്ടെങ്കിലും ഒരു ഡീസന്റ് എന്റർടൈനർ എന്ന നിലയിൽ കണ്ടിരിക്കാം കോടതി സമക്ഷം ബാലൻ വക്കീലിനെ...

    English summary
    Shylan's review on kodathi samaksham balanvakkeel
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X