Sreehalli: ലാലേട്ടന്റെ മാസ് ഡയലോഗിനെ ഓര്‍മ്മിപ്പിച്ച് കൊണ്ട് ശ്രീഹളളി എത്തി!! ആദ്യ പ്രതികരണം..
നീ എന്ന മ്യൂസിക്കൽ ആൽബത്തിലൂടെ ശ്രദ്ധേയനായ ഉണ്ണി ബാലുവാണ് ചിത്രത്തിലെ നായകൻ.
വീണ്ടും ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രമായ ശ്രീഹള്ളി തിയേറ്ററുകളിൽ. നേരും നന്മയും നിറഞ്ഞ ഒരു നാടിന്റെ അവിടെ ജീവിക്കുന്ന ഒരു കൂട്ടം ജനങ്ങളുടെയും കഥയാണ് ശ്രീഹള്ളി. നവാഗതനായ സച്ചിന്‍ രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ശ്രീഹള്ളി പുതുമുഖങ്ങൾക്ക് പ്രധാന്യം നൽകി കൊണ്ടുള്ള ചിത്രമാണ്. ശരത്ത് , ബിച്ചാൽ മൊഹമ്മദ്, ഉണ്ണി ലാലും, രാജീവ് നായർ, അജയ് എന്നിവരാണ് ശ്രീഹള്ളിയിൽ പ്രധാന വേഷത്തിലെത്തുന്നത്.സന്തോഷ് കിഴാറ്റൂര്‍, വിനോദ് കോഴിക്കോട്, ജയരാജന്‍ ഡൊമിനിക്, ഗ്രീഷ്മ ഭാനുപ്രകാശ്, ആതിര എന്നിവരോടൊപ്പം ബാലതാരങ്ങളായ വി.പി. റോഷന്‍, അമല്‍, സിദ്ധേന്ദ്ര ചൊക്കലിംഗം, തന്മയ് വിശ്വനാഥന്‍, ശംഭു, ദേവാമൃത്, മുഹമ്മദ് സിനാല്‍, ശിവലയ എന്നിവരും ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തുന്നുണ്ട്. അപ്പ ക്രിയേഷന്‍സിന്റെ ബാനറില്‍ രാധാകൃഷ്ണന്‍ തെച്ചിക്കാട് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് രൂപേഷ് കല്ലിങ്ങലാണ്.
ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്നി ചിത്രമാണ് ശ്രീഹള്ളി. തെണ്ണൂറുകളുടെ അവസാന കാലഘട്ടത്തിൽ ജീവിക്കുന്ന ഒരു ഗ്രീമീണകരുടെ ജീവിതവും അവിടേയ്ക്ക് സങ്കേതിക വിദ്യയുടെ കടന്നു വരവും പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് കഥയുടെ പ്രമേയം. ചിത്രത്തിൽ എടുത്തു പറയേണ്ടേത് മറുന്ന പോയ പഴയകാല ഘട്ടത്തിലേയ്ക്കുളള തിരിഞ്ഞു നോട്ടം കൂടിയാണ്. കാലം മാറുന്തോറും ഗ്രാമത്തിൽ വരുന്ന മാറ്റങ്ങൾ വളരെ വ്യക്തമായി തന്നെ ചിത്രത്തിൽ എടുത്തു കാട്ടുന്നുമുണ്ട്.
സിനിമ മോഹവുമായി നടന്ന ഒരു കൂട്ടെ ചെറുപ്പക്കാരാണ് സിനിമയിൽ ഉടനീളം പ്രവർത്തിച്ചിരിക്കുന്നത്. ഒരു സൗഹൃദത്തിന്റെ ആകെത്തുകയാണ് ശ്രീഹള്ളി എന്ന സിനിമ. അത് സിനിമ കാണുമ്പോൾ തന്നെ നമുക്ക് പ്രേക്ഷകർക്ക് അത് മനസിലാക്കാൻ സാധിക്കും


Click it and Unblock the Notifications