»   » നിരൂപണം: സു.. സു.. സുധി വാത്മീകം സു.. സു.. സൂപ്പര്‍

നിരൂപണം: സു.. സു.. സുധി വാത്മീകം സു.. സു.. സൂപ്പര്‍

Posted By:
Subscribe to Filmibeat Malayalam

വിജയത്തിലേക്ക് കുറക്കുവഴികളൊന്നുമില്ല. പക്ഷെ എളുപ്പവഴികളുണ്ട്. സ്വയം വിശ്വസിക്കുക. എന്ന് പറഞ്ഞാല്‍ ആത്മവിശ്വാസം നേടുക. സുധിയുടെ ജീവിതത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് അത് കാണിച്ചുകൊടുക്കുകയാണ് രഞ്ജിത്ത് ശങ്കറും ജയസൂര്യയും. പൂര്‍ണമായും ഒരു കുടുംബ ചിത്രമാണ് സു സു സുധി വാത്മീകം. അതേ സമയം എല്ലാതരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാനും കഴിയുന്ന ഫീല്‍ ഗുഡ് മൂവി.

സുധീന്ദ്രന്‍ എന്ന സുധിയ്ക്ക് സംസാരിക്കുമ്പോള്‍ വിക്കിന്റെ പ്രശ്‌നമുണ്ട്. ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളൊക്കെ സുധിയുടെ ജീവിതത്തിലും സംഭവിയ്ക്കുന്നുണ്ട്. പ്രണയം, പരാജയം, ഭയം എല്ലാത്തിനെയും മറികടന്ന് ആത്മവിശ്വാസത്തിലൂടെ സുധി വിജയത്തിലെത്തുന്നുമുണ്ട്. സിനിമ കാണണം എന്ന് പറയുന്നത് വെറുതെ എന്റര്‍ടൈന്‍മെന്റിന് വേണ്ടി മാത്രമല്ല, ഒരു സെല്‍ഫ് കോണ്‍ഫിഡന്‍സിന് കൂടെ വേണ്ടിയാണ്


പറയാതെ വയ്യ, ജയസൂര്യ എന്ന നടനെ അംഗീകരിക്കണം. അമര്‍ അക്ബര്‍ അന്തോണിയിലെ മുടന്തന് ശേഷം വിക്കനായും ജയസൂര്യ ജീവിച്ചു. 20 വയസ്സു മുതല്‍ 40 വയസ്സുവരെയുള്ള സുധിയുടെ ജീവിതത്തിലൂടെ സഞ്ചരിക്കുകയായിരുന്നു ജയസൂര്യ. പ്രായത്തിന്റെ ഓരോ ഘട്ടത്തിലും ശാരീരികമായും മാനസികമായും കഥാപാത്രത്തിന് വരുന്ന മാറ്റങ്ങളൊക്കെ ജയസൂര്യയുടെ അഭിനയത്തിലും സംഭാഷണത്തിലുമൊക്കെയുണ്ടായിരുന്നു.


നായികമാരായെത്തിയ സ്വാതിയും ശിവദയും മികച്ച അഭിനയം കാഴ്ചവച്ചു. എടുത്തു പറയേണ്ടത് മുകേഷിന്റെ വേഷമാണ്. അജുവിന് പതിവ് വേഷങ്ങളില്‍ നിന്ന് വേറിട്ട് പുതുതായൊന്നും ഈ സിനിമയിലും ചെയ്യാനുണ്ടായിരുന്നില്ല. ഒരു മാറ്റം അജുവില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു എന്ന് നടന്‍ മനസ്സിലാക്കുക. കെ പി എ സി ലളിത, ടി ജി രവി തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.


തീര്‍ത്തും പോസിറ്റീവായ ഒരു ആശയം വിജയകരമായി പ്രേക്ഷകരില്‍ എത്തിക്കുന്നതില്‍ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ പൂര്‍ണമായും വിജയിച്ചു. പുണ്യാളന്‍ അഗര്‍ബത്തീസിന്റെ വിജയം പിന്തുടര്‍ന്നു എന്ന് പറയുന്നതിനെക്കാള്‍ അതില്‍ നിന്നും വ്യത്യസ്തമായി, അതുക്കും മേലെ ഒരു വിജയം നേടി എന്ന് പറയുന്നതാവും ശരി. മുന്‍ ചിത്രമായ വര്‍ഷത്തില്‍ നിന്നും മാറി നടക്കാനും സംവിധായകന് സാധിച്ചു.


ഒരു സാധാരണക്കാരന്റെ ജീവിതം, വളരെ പെര്‍ഫക്ടായി അവതരിപ്പിയ്ക്കുകയായിരുന്നു. അതിന് തിരക്കഥയുടെ ബലമുണ്ട്. ത്രില്ലിങ് രംഗങ്ങളോ, ട്വിസ്‌റ്റോ ഒന്നുമില്ല. എന്നാല്‍ കൂടെ ആദ്യാവസാനം വരെ സുധിയെ ഇഷ്ടപ്പെടാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കുന്നത് അവതരണ മികവുകൊണ്ടാണ്. സിനിമ ആവശ്യപ്പെടുന്ന മിതത്വത്തില്‍ ക്യാമറ ചലിപ്പിയ്ക്കാന്‍ വിനോദ് ഇല്ലമ്പള്ളി ശ്രദ്ധിച്ചു. ബോറടിപ്പിയ്ക്കാതെ വി സാജന്‍ കൃത്യമായി കത്രികവച്ചു.


ബിജിപാലാണ് സംഗീതമൊരുക്കിയത്. സാധാരണത്വം അനുഭവിക്കാന്‍ കഴിയുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും സിനിമയുടെ ഫ്‌ളോ നിലനിര്‍ത്തി. സിനിമയുടെ മൂഡിന് അനുസരിച്ചതായിരുന്നു പശ്ചാത്തല സംഗീതം. ചുരുക്കി പറഞ്ഞാല്‍ ഒരു സിംപിള്‍ ഫീല്‍ഗുഡ് എന്റര്‍ടൈന്‍മെന്റാണ് സു സു സുധി വാത്മീകം. ആത്മവിശ്വാസത്തിന് പ്രധാന്യം നല്‍കിയൊരുക്കിയ ചിത്രം. അഞ്ചില്‍ മൂന്നര മാര്‍ക്ക് നല്‍കാം.


നിരൂപണം: സു.. സു.. സുധി വാത്മീകം സു.. സു.. സൂപ്പര്‍

പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒന്നിക്കുന്ന ചിത്രമാണ് സു സു സുധി വാത്മീകം. ആ പ്രതീക്ഷയിലാണ് സിനിമ കാണാന്‍ പ്രേക്ഷകരെത്തുന്നത്. പ്രതീക്ഷകളെല്ലാം നിലനിര്‍ത്തിക്കൊണ്ടുള്ള മികച്ച സിനിമയാണ് സു സു സുധി വാത്മീകം


നിരൂപണം: സു.. സു.. സുധി വാത്മീകം സു.. സു.. സൂപ്പര്‍

രഞ്ജിത്തിന്റെ സുഹൃത്തായ സുധീന്ദ്രന്റെ എന്നയാളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സുധി എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. ആ കഥാപാത്രത്തോട് തീര്‍ത്തും നീതി പുലര്‍ത്താന്‍ ജയസൂര്യ ശ്രദ്ധിച്ചു. പരീക്ഷണ വേഷങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിയ്ക്കുന്ന ഒരേ ഒരു നടനേ മലയാളത്തിലുള്ളൂ എന്ന് ഒരിക്കല്‍ കൂടെ ജയസൂര്യ തെളിയിക്കുന്നു.


നിരൂപണം: സു.. സു.. സുധി വാത്മീകം സു.. സു.. സൂപ്പര്‍

നായികമാരായെത്തിയ സ്വാതിയും ശിവദയും മികച്ച അഭിനയം കാഴ്ചവച്ചു.


നിരൂപണം: സു.. സു.. സുധി വാത്മീകം സു.. സു.. സൂപ്പര്‍

അജുവിന് പതിവ് വേഷങ്ങളില്‍ നിന്ന് വേറിട്ട് പുതുതായൊന്നും ഈ സിനിമയിലും ചെയ്യാനുണ്ടായിരുന്നില്ല. ഒരു മാറ്റം അജുവില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു എന്ന് നടന്‍ മനസ്സിലാക്കുക.


നിരൂപണം: സു.. സു.. സുധി വാത്മീകം സു.. സു.. സൂപ്പര്‍

മുകേഷ്, കെ പി എ സി ലളിത, ടിജി രവി തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നത്.


നിരൂപണം: സു.. സു.. സുധി വാത്മീകം സു.. സു.. സൂപ്പര്‍

തീര്‍ത്തും പോസിറ്റീവായ ഒരു ആശയം വിജയകരമായി പ്രേക്ഷകരില്‍ എത്തിക്കുന്നതില്‍ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ പൂര്‍ണമായും വിജയിച്ചു. ഒരു സാധാരണക്കാരന്റെ ജീവിതം, വളരെ പെര്‍ഫക്ടായി അവതരിപ്പിയ്ക്കുകയായിരുന്നു. അതിന് തിരക്കഥയുടെ ബലമുണ്ട്. ത്രില്ലിങ് രംഗങ്ങളോ, ട്വിസ്‌റ്റോ ഒന്നുമില്ല. എന്നാല്‍ കൂടെ ആദ്യാവസാനം വരെ സുധിയെ ഇഷ്ടപ്പെടാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കുന്നത് അവതരണ മികവുകൊണ്ടാണ്.


നിരൂപണം: സു.. സു.. സുധി വാത്മീകം സു.. സു.. സൂപ്പര്‍

സിനിമ ആവശ്യപ്പെടുന്ന മിതത്വത്തില്‍ ക്യാമറ ചലിപ്പിയ്ക്കാന്‍ വിനോദ് ഇല്ലമ്പള്ളി ശ്രദ്ധിച്ചു.


നിരൂപണം: സു.. സു.. സുധി വാത്മീകം സു.. സു.. സൂപ്പര്‍

ബോറടിപ്പിയ്ക്കാതെ വി സാജന്‍ കൃത്യമായി കത്രികവച്ചു. ജയസൂര്യയുടെ ഭാര്യ സരിതയുടെ കളര്‍ സെന്‍സ് വസ്ത്രാലങ്കാരത്തില്‍ പ്രകടമായി


നിരൂപണം: സു.. സു.. സുധി വാത്മീകം സു.. സു.. സൂപ്പര്‍

ജിപാലാണ് സംഗീതമൊരുക്കിയത്. സാധാരണത്വം അനുഭവിക്കാന്‍ കഴിയുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും സിനിമയുടെ ഫ്‌ളോ നിലനിര്‍ത്തി. എന്റെ ജനലരികിലിന്ന് എന്ന് തുടങ്ങുന്ന പാട്ട് ഇതിനോടകം ഹിറ്റായി കഴിഞ്ഞു. സിനിമയുടെ മൂഡിന് അനുസരിച്ചതായിരുന്നു പശ്ചാത്തല സംഗീതം.


നിരൂപണം: സു.. സു.. സുധി വാത്മീകം സു.. സു.. സൂപ്പര്‍

ചുരുക്കി പറഞ്ഞാല്‍ ഒരു സിംപിള്‍ ഫീല്‍ഗുഡ് എന്റര്‍ടൈന്‍മെന്റാണ് സു സു സുധി വാത്മീകം. ആത്മവിശ്വാസത്തിന് പ്രധാന്യം നല്‍കിയൊരുക്കിയ ചിത്രം. അഞ്ചില്‍ മൂന്നര മാര്‍ക്ക് നല്‍കാം


English summary
Su Su Sudhi Valmeekam revolves around Sudheendran and his life journey filled with love, laughter, struggle, and happiness. The movie chronicles his life and challenges caused by his stuttering problem from the age of 20 to 40. A lot of things happening in between, this long span and Sudhi go through almost all the facets of a common man’s life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam