»   »  മുഖ്യവേഷത്തിൽ സൗബിനും ആഫ്രിക്കക്കാരനും! സുഡാനി ഫ്രം നൈജീരിയ തിയേറ്ററുകളിൽ, ഓഡിയൻസ് റിവ്യൂ വായിക്കാം

മുഖ്യവേഷത്തിൽ സൗബിനും ആഫ്രിക്കക്കാരനും! സുഡാനി ഫ്രം നൈജീരിയ തിയേറ്ററുകളിൽ, ഓഡിയൻസ് റിവ്യൂ വായിക്കാം

Written By:
Subscribe to Filmibeat Malayalam

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന സൗബിൻ ഷാഹിർ ചിത്രം സുഡാനി ഫ്രം നൈജീരിയ തിയേറ്ററുകളിൽ. സൗബിൻ നായകനായി എത്തുന്ന ആദ്യ ചിത്രം കൂടിയാണിത്. സൗബിനൊപ്പം നൈജീരിയന്‍ താരം സാമുവല്‍ അബിയോളയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നവാഗതനായ സക്കരിയ്യ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്.

sudani from nigiria

ആ ചെറിയ പ്രകാശം വലിയ വെളിച്ചമായി! ഒറ്റമുറി വെളിച്ചത്തിനു പറയാനുണ്ട് ചില പച്ചയായ ജീവിതങ്ങളെ കുറിച്ച്


ഫുട്ബോൾ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഹാപ്പി ഹവേഴ്‌സ് എന്റര്‍ടൈയിന്‍മെന്റിന്റെ ബാനറിലാണ് സിനിമ നിര്‍മിക്കുന്നത്. കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഫുട്ബോൾ ഭ്രാന്തനായ മജീദ് എന്ന കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിക്കുന്നത്.


സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' ട്രെയിലറിനെ കുറിച്ച് ബോളിവുഡ് താരങ്ങൾ പറഞ്ഞതിങ്ങനെ....


സുഡാനി മലപ്പുറത്ത്

ഒരു ഫുട്ബോൾ മത്സരത്തിന് പങ്കെടുക്കാനായി നൈജിരിയൻ സ്വദേശി മലപ്പുറത്തെത്തുന്നു. സുഡാനിയയിൽ നിന്നെത്തുന്ന സമുവൽ മജീദിന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റമാണ് ചിത്രത്തിന്റെ പ്രമേയം. പ്രേക്ഷകരെ മടിപ്പിക്കാതെ വളരെ രസകരമായി തന്നെ ചിത്രത്തിൽ ഇതു അവതരിപ്പിക്കുന്നുമുണ്ട്. സുഡാനി ഫ്രം നൈജീരിയയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം തിയേറ്ററുകളിൽ എത്തുന്നതിനു മുൻപ് തന്നെ സിനിമപ്രവർത്തകർക്ക് വേണ്ടി പ്രിവ്യൂ ഷോ സംഘടിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്.ഹൃദയത്തിൽ സൂക്ഷിക്കാൻ സുഡുവും മജീദും

ചിത്രത്തിന്റെ പ്രദർശനത്തിനു ശേഷം വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഗപ്പി ചിത്രത്തിന്റെ സംവിധായകൻ ജോൺപോൺ ഇങ്ങനെ പറഞ്ഞു. ഹൃദയത്തിൽ സൂക്ഷിക്കാൻ ഇനി സുഡുവും മജീദും ആ ഉമ്മമാരുമൊക്കെ ഉണ്ടാവും മലയാളിക്ക്‌.നന്മയുടെ ഭാഷയിൽ സക്കരിയ കഥ പറഞ്ഞു.അവസാനം വരെ ഹാപ്പിയായി ഇരുന്ന് കണ്ടു , കുറെ ചിരിപ്പിച്ചു പിന്നെ കരയിപ്പിച്ചു. സാമുവൽ നല്ല ചിരിയാണ് നിന്റേത്.സൗബീ താൻ പൊളിയാടൊ..ഒന്നും പറയാനില്ല. ഈ സിനിമ ആദ്യ ആഴ്ചയിൽ തന്നെ കാണണം കാരണം ഇതിൽ താരങ്ങൾ ഒന്നുമില്ല ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.സിനിമ ചിരിപ്പിക്കും കരയിപ്പിക്കും

സിനിമ കണ്ടതിനു ശേഷം ഐശ്വര്യ ലക്ഷ്മിയും അഭിപ്രായം അറിയിച്ച് രംഗത്തെത്തിയിരുന്നു. ഒരു മനോഹരമായ ചിത്രം എന്ന് താരം ആമുഖമായി പറഞ്ഞാണ് തുടങ്ങിയത്. ഈ സിനിമയിലെ ഗ്രാമത്തിനൊപ്പവും കഥാപാത്രങ്ങൾക്കൊപ്പവും ജീവിക്കുന്നതു പോലെയാണ് തോന്നിയത് ഈ സിനിമയുടെ പ്രത്യേകത നിങ്ങളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുമെന്നതാണ്.


പ്രേക്ഷകർക്ക് ദൃശ്യ വിരുന്നു

സുഡാനി ഫ്രം നൈജീരിയ ഒരു ദൃശ്യവിരുന്നു തന്നെയാണ് ഒരുക്കിയിരുന്നത്. സൗബിൻ സാഹിർ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സക്കരിയയാണ് . നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി'ക്കു ശേഷം ഹാപ്പി ഹവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിനു വേണ്ടി സമീര്‍ താഹിറും ഷൈജു ഖാലിദുമാണ് ചിത്രം നിര്‍മിക്കുന്നത്. ഷൈജു ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കുന്നത് ‘കെ.എല്‍10 പത്തി'ലൂടെ ശ്രദ്ധേയനായ മുഹ്‌സിന പരാരിയും സംവിധായകന്‍ സകരിയയുമാണ്. റെക്‌സ് വിജയന്‍ ആണ് ചിത്രത്തിന്റെ സംഗീതം. ചിത്രത്തിൽ ഗാനം ആലപിച്ചിരിക്കുന്നത് ഷബാസ് അമാനാണ്English summary
Sudani from Nigeria review

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X