twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താഹിറയുടെ അതിജീവനത്തിന് ഗോവയിലും കയ്യടി- ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    ജേര്‍ണലിസ്റ്റ്
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    3.0/5

    ഗോവയിൽ നടന്നു വരുന്ന അൻപത്തിയൊന്നാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇൻഡ്യയിൽ പനോരമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കുക വഴി ശ്രദ്ധേയമായ മലയാളം സിനിമ ആണ് 'താഹിറ'. സിദ്ധിഖ് പറവൂർ ആണ് താഹിറയുടെ സംവിധായകൻ. അന്താരാഷ്ട്ര പ്രതിനിധികളുടെ മുന്നിൽ ഇൻഡ്യൻ സിനിമയുടെ പരിച്ഛേദമായി തന്റെ സൃഷ്ടി പ്രദർശിപ്പിക്കാൻ അവസരം ലഭിക്കുക എന്ന ഏതൊരു സിനിമാപ്രവർത്തകന്റെയും ഒരു സ്വപ്നമാണ് താഹിറയുടെ സ്ക്രീനിംഗിലൂടെ സിദ്ധിഖ് പറവൂരിന് സാധ്യമായത്. മുൻപ് ഏതാനും സ്വകാര്യ പ്രദർശനങ്ങൾ മാത്രം നടന്നിരുന്ന താഹിറയുടെ പ്രീമിയർ ഷോ പനാജിയിലെ ഐനോക്‌സ് സെക്കൻഡ് സ്‌ക്രീനിൽ പ്രൗഢോജ്ജ്വലസദസ്സിന് മുന്നിൽ നടന്നു.

    താഹിറ

    താഹിറ എന്ന കൊച്ചുസിനിമയ്ക്ക് സംവിധായകൻ സിദ്ദിഖ് പറവൂർ വിഷയമാക്കിയിരിക്കുന്നത് കൊടുങ്ങല്ലൂരിനടുത്ത് താമസിക്കുന്ന താഹിറ എന്നു പേരായ ഒരു സാധാരണ മുസ്ലീം സ്ത്രീയുടെ അസാധാരണ ജീവിതകഥയാണ്. പിതാവ് മരിച്ചതിനാൽ, ചെറുപ്പത്തിൽ തന്നെ അനാഥമായിപ്പോയ അഞ്ചു സഹോദരികളുള്ള തന്റെ കുടുംബത്തെ പോറ്റാൻ താഹിറ നടത്തിയ അതിജീവനപോരാട്ടങ്ങൾ. മഹാന്മാരുടെയും പ്രശസ്തരുടെയും ജീവിതങ്ങളെ മാത്രം ബയോപിക് ഴോനറിനായ് ആശ്രയിക്കുന്ന സിനിമകൾക്കിടയിൽ ഒരു വേറിട്ടപാത.

    താഹിറ

    താഹിറയുടെ വ്യത്യസ്തത അവിടം കൊണ്ട് തീരുന്നില്ല. യഥാർത്ഥജീവിതത്തിലെ താഹിറയെ തന്നെ സിനിമയിലും താഹിറയായി അഭിനയിപ്പിക്കാനുള്ള സാഹസികത കൂടി സംവിധായകൻ കാണിക്കുന്നു. പ്രൊഫഷണൽ ആർട്ടിസ്റ്റുകളെ കാസ്റ്റ് ചെയ്ത്, താഹിറയെ അവരുടെ മോൾഡിലേക്ക് പരുവപ്പെടുത്തുക എന്ന സ്ഥിരം പതിവിന് വിരുദ്ധമായി, സിനിമാസൗന്ദര്യ സങ്കൽപ്പങ്ങൾക്ക് ഒട്ടും യോജിക്കാനാവാത്ത ഒരു പരുക്കൻ നാല്പതുകാരിയെ, താഹിറ എന്ന തന്റെ സ്വന്തം ജീവിതത്തെ സിനിമയിൽ അവതരിപ്പിക്കാൻ ക്ഷണിച്ചിരിക്കുകയാണ് സിദ്ദിഖ്.

    താഹിറ

    നാല്പത് വയസിലും അവിവാഹിതയായ താഹിറയ്ക്ക് , ഒരു പ്രത്യേക സാഹചര്യത്തിൽ ജീവിതപങ്കാളി ആവശ്യമായി വരുന്നതും അവരുടെ ജീവിതത്തിലേക്ക് അന്ധനും സുന്ദരനുമായ ബിച്ചാപ്പു എന്ന യുവാവ് കടന്നുവരുന്നതും അവരുടെ ഒരുമിച്ചുള്ള ജീവിതം സൗന്ദര്യത്തിന് പുതിയ നിർവചനങ്ങൾ ഉണ്ടാക്കി കൊടുക്കുന്നതും മറ്റുമാണ് സിനിമയിലേക്ക് സംവിധായകൻ ഇമ്പോസ് ചെയ്തിരിക്കുന്ന വഴിത്തിരിവുകൾ. യഥാർത്ഥ ജീവിതത്തിൽ കാഴ്ചശേഷി ഇല്ലാത്ത ക്ലിന്റ് മാത്യു എന്ന ആളെ തന്നെ സിനിമയിൽ ബിച്ചാപ്പു ആയി അഭിനയിക്കാൻ ചുമതലപ്പെടുത്തിയത് സിദ്ദിഖ് പറവൂരിന്റെ അടുത്ത വ്യത്യസ്തത.

    താഹിറ

    സൗന്ദര്യവും വൈരൂപ്യവും ഒരിക്കൽ കുളിക്കാനിറങ്ങി . ആദ്യം കുളി കഴിഞ്ഞു വന്ന വൈരൂപ്യം സൗന്ദര്യത്തിന്റെ വസ്ത്രങ്ങൾ മാറിയിട്ട് പോയി. തുടർന്ന് കുളി കഴിഞ്ഞുവന്ന സൗന്ദര്യത്തിന് നാണം മറയ്ക്കാൻ വൈരൂപ്യത്തിന്റെ വസ്ത്രങ്ങൾ അണിഞ്ഞ് പുരത്തിറങ്ങേണ്ടി വന്നു. അന്നുമുതൽ ലോകം സൗന്ദര്യത്തിനെയും വൈരൂപ്യത്തിനെയും തെറ്റി മനസിലാക്കാൻ തുടങ്ങി.. - ഖലീൽ ജിബ്രാന്റെ ഈ വരികളിൽ നിന്നും സ്വാധീനം ഉൾക്കൊണ്ടാണ് സംവിധായകൻ താഹിറയ്ക്ക് സിനിമാഭാഷ്യം ചമച്ചിരിക്കുന്നത്.

    താഹിറ

    ശ്രവണശേഷിക്ക് പരിമിതികളുള്ള താഹിറയേയും കാഴ്‌ച ഒട്ടുമില്ലാത്ത ക്ലിന്റിനെയും വച്ച് സിനിമ ചെയ്യുമ്പോൾ ഒരു സീനിന് വേണ്ടി നാല്പത് റീടേക്ക് വരെ ക്ഷമയോടെ എടുക്കേണ്ടി വന്നിട്ടുണ്ട് എന്ന് സിദ്ദിഖ് പറയുന്നുണ്ട്. ആ ശ്രമങ്ങൾ ഏതായാലും ആദ്യ ചിത്രത്തിൽ തന്നെ അവരെ ഭേദപ്പെട്ട അഭിനേതാക്കൾ ആക്കിയിരിക്കുന്നു. സിനിമയിൽ ഉള്ള മറ്റ് കഥാപാത്രങ്ങളെ ചെയ്തിരിക്കുന്നതും പുതുമുഖങ്ങൾ തന്നെ. താഹിറയുടെ സഹോദരിവേഷം ചെയ്ത നടിയൊക്കെ പ്രൊഫഷനൽ മികവ് പ്രകടിപ്പിക്കുന്നുണ്ട്.

    താഹിറ

    പരമാവധി റിയലിസ്റ്റിക് ആയ പരിചരണരീതി താഹിറയെ ഒരു സിനിമയെന്ന നിലയിൽ ശ്രദ്ധേയമാക്കുന്നുണ്ട്. സാധാരണ ഇത്തരം കഥകൾ പറയുമ്പോൾ കടന്നുവരുന്ന മെലോഡ്രാമയെ നന്നായി നിയന്ത്രിക്കുന്നുണ്ട് സിദ്ധിഖ്. കൊടുങ്ങല്ലൂരിന്റെ കൊളോക്കിയൽ സംഭാഷണശൈലിയുടെ സംഗീതാത്മകഥയെ കഥാപാത്രങ്ങൾ കൃത്യമായി പിന്തുടരുന്നത് മനോഹരമായിട്ടുണ്ട്. തമിഴ്, ബംഗാളി ക്യാരക്റ്ററുകൾക്ക് വേണ്ടി ഡബ്ബ് ചെയ്തവർ അത്ര തന്നെ ബോറാക്കിയിട്ടുമുണ്ട്.

    താഹിറ

    അൻവർ റഷീദിന്റെ ട്രാൻസ്, നിസാം ബഷീറിന്റെ കെട്ട്യോളാണ് എന്റെ മാലാഖ, മുസ്തഫയുടെ കപ്പേള എന്നീ സിനിമകൾ എന്നിവയായിരുന്നു ഇന്ത്യൻ പനോരമയിലെ മറ്റ് മലയാള സിനിമകൾ. അവയോടൊപ്പമുള്ള പ്രാതിനിധ്യം താഹിറ പോലൊരു ചെറിയ സിനിമയ്ക്കും സിദ്ദിഖ് പറവൂർ പോലൊരു സംവിധായകനും തീർച്ചയായും ആത്മവിശ്വാസം വർധിപ്പിക്കും. ത്രീഡി ഫോർമാറ്റിൽ ഉൾപ്പടെ എട്ട്സിനിമകൾ സംവിധാനം ചെയ്ത സിദ്ദിഖിന് ഈ അംഗീകാരത്തിലൂടെ കിട്ടുന്ന ഊർജം കൂടുതൽ നല്ല സിനിമകളുടെ പിറവിയ്ക്ക് മൂലധനമാവട്ടെ.

    Recommended Video

    താടിയും മുടിയും നീട്ടിയാണ് മമ്മൂക്കയുടെ വരവ് | FilmiBeat Malayalam

    ജീവിതം എന്ന് അടിവര ഇടാം താഹിറയെ.

    Read more about: review റിവ്യൂ
    English summary
    Tahira Malayalam Movie Review: Tahira Is A Life Touching Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X