For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേയവൈവിധ്യത്തിന്റെ ടേക്ക് ഇറ്റ് ഈസി — സദീം മുഹമ്മദിന്റെ റിവ്യൂ

By സദീം മുഹമ്മദ്
|

സദീം മുഹമ്മദ്

ജേര്‍ണലിസ്റ്റ്
സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന സദീം മുഹമ്മദ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുന്ന എഴുത്തുകാരനാണ്.

ചെറിയ സിനിമകൾ. പ്രത്യേകിച്ച് ചെറിയ ബഡ്ജറ്റിലുള്ള സിനിമകൾക്ക് പലപ്പോഴും ഒരേ ഘടന കാണാം. എന്നാൽ ഇതിനിടക്കും ചില വിസ്മയങ്ങൾ സംഭവിക്കാറുണ്ട്. അത് ചിലപ്പോൾ സിനിമ മൊത്തത്തിലാകാം. സിനിമയുടെ കഥയിലാകാം. അവതരണത്തിലാകാം. ഗാനങ്ങളിലാകാം. ക്യാമറാവർക്കിലാകാം. ഒരുപക്ഷെ വസ്ത്രാലങ്കാരത്തിലോ മേയ്ക്കപ്പ് മാനിലോ നമുക്ക് ഈ അത്ഭുതം കണ്ടെത്താം.

ഈയൊരു രീതിയിൽ സമീപിക്കുമ്പോഴാണ് ടേക്ക് ഇറ്റ് ഈസി വേറിട്ടൊരു സിനിമാ ആസ്വാദനം തുറന്നുവെയ്ക്കുന്നത്. വർത്തമാനകാല കേരള സമൂഹത്തിൽ ബന്ധങ്ങൾ വിരസതയുടെ പശ്ചാത്തലത്തിലേക്ക് പോകുന്നതാണ് പലപ്പോഴും കുടുംബങ്ങളുടെ ശിഥിലീകരണത്തിന് കാരണമാകാറ്. മധുവിധു കഴിയുന്നതോടെ കുടുംബ ബന്ധങ്ങളിൽ ഭാര്യയും ഭർത്താവുമെല്ലാം സൗരയൂഥത്തിലെ ഒറ്റക്ക് കറങ്ങുന്ന ഗ്രഹങ്ങളെപ്പോലെയായി മാറുന്നു.

ഇങ്ങനെ ഒറ്റയ്ക്ക് സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്ന ഭാര്യാഭർതൃ ബന്ധത്തിന്റെ വിള്ളൽ വിളക്കിച്ചേർക്കാൻ ഈ സിനിമ കണ്ടെത്തിയ കഥാസന്ദർഭമാണ് ഏറെ വ്യത്യസ്തം. അതായത് വിവാഹേതര ബന്ധമെന്ന ആശയം മുന്നോട്ടുവെച്ചു രണ്ടു പേരെ തമ്മിൽ കൂടുതൽ അടുപ്പിക്കുന്ന, കൂടുതൽ ഇഷ്ടം തോന്നിപ്പിക്കുന്ന സാഹചര്യങ്ങൾ കുടുംബത്തിനകത്ത് സൃഷ്ടിച്ച് --- പ്രത്യേകിച്ച് വേർപിരിയാൻ തീരുമാനിച്ച ദമ്പതിമാരിൽ തന്നെ പരീക്ഷിച്ച് വിജയം കാണുന്നതാണ് സിനിമയുടെ കഥ.

പ്രശസ്തനായ ഒരു സിനിമാ സംഗീത സംവിധായകനായ റാമി ( ആനന്ദ് സൂര്യ ) ന്റെയും ഭാര്യ അജ്ഞലി (ദ്യുതി ) യുടെയും പ്രേമ വിവാഹമായിരുന്നു. എന്നാൽ പരസ്പരം യോജിച്ചു പോകുവാൻ സാധിക്കാതെ ഇരുവരും വിവാഹമോചനത്തിന്റെ വക്കിലെത്തുന്നു. അങ്ങനെ കോടതി നിർദേശപ്രകാരം മനശാസ്ത്രജ്ഞനായ ഡോ. സതീഷ് ചന്ദ്ര (കെ ബി നല്ലളൻ) ന്റെയടുത്തെത്തുന്നു. ഇദ്ദേഹത്തിന്റെ നിർദേശപ്രകാരം വീണ്ടും വിവാഹത്തിന് മുൻപത്തെ ഒരു കാലം അവരുടെ ജീവിതത്തിൽ വീണ്ടുമവർ തന്നെ പുനഃസൃഷ്ടിക്കുകയാണ്. അങ്ങനെ തങ്ങളുടെ ദാമ്പത്യം വെറുമൊരു കോ-ഹാബിറ്റേഷൻ രീതിയിലേക്ക് മാറി എന്നുള്ളതും പരസ്പരമുള്ള സഹകരണവും തിരിച്ചറിവും ഇല്ലാതായ സ്വന്തം ഈഗോക്ക് മാത്രം പ്രാധാന്യം' കൊടുക്കുന്നവരായി മാറിയെന്നുള്ളതും ഇരുവരും മനസ്സിലാക്കുകയാണ് സിനിമയുടെ അവസാനത്തിൽ.

ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾ പലപ്പോഴും ഒരു ഹോം സിനിമയുടെ നിലവാരത്തിൽ നിന്ന് പലപ്പോഴും ഉയരാറില്ല. പക്ഷേ ടേക്ക് ഇറ്റ് ഈസി ഇതിനെ മറികടന്നിട്ടുണ്ട്. എന്നാൽ ഏറെ വ്യത്യസ്തമായ ഒരു പ്രമേയമായിട്ടും അതിന്റെ അവതരണത്തിലെ വളഞ്ഞുപുളഞ്ഞുള്ള പോക്ക് സിനിമ കാണാന്നെത്തുന്ന പ്രേക്ഷകനെ കുറച്ചൊന്നുമല്ല കുഴക്കുന്നത്. പട്ടര് മൂക്ക് പിഴിയുന്നതുപോലെ എന്നൊരു പ്രയോഗമുണ്ട്. അതാണ് സിനിമയുടെ കാഴ്ച നമ്മെ ഓർമിപ്പിക്കുക. നേരെ പറയാവുന്ന പ്രമേയമായിട്ടും അതിന് വളഞ്ഞുപുളഞ്ഞ വഴി തെരഞ്ഞെടുക്കേണ്ടിയിരുന്നില്ല. കാരണം അത് പ്രേക്ഷകന്റെ സിനിമാക്കാഴ്ചയിലെ രസച്ചരടാണ് മുറിക്കുന്നത്.

അതുപോലെ ഇടയ്ക്ക് കയറി വരുന്ന പ്രേതമെല്ലാം സിനിമ കാണാനെത്തുന്ന പ്രേക്ഷകനെ കുറേനേരം ആശയക്കുഴപ്പത്തിൽ ചാടിക്കുന്നുണ്ട്. ഇങ്ങനെ പ്രേക്ഷകന്റെ കാഴ്ചയിൽ നിന്ന് സിനിമയെ അകറ്റുകയെന്നുള്ളതല്ലല്ലോ ഈസിയായ നല്ല ഒരു സിനിമ ചെയ്യേണ്ടിയിരുന്നത്. രണ്ട് രണ്ടര മണിക്കൂർ നീണ്ടു നില്ക്കണം സിനിമ എന്ന അലിഖിതമായ നിയമത്തിനു വേണ്ടി വാശി പിടിക്കുന്നതാണ് ടേക്ക് ഇറ്റ് ഈസിയുടെയും പോരായ്മ.

രണ്ടര മണിക്കൂറിലേക്ക് നീട്ടി വലിക്കേണ്ടിയിരുന്നില്ല ഈ സിനിമയുടെ വിഷയത്തെ. മറിച്ച് ചെറുതാക്കിയിരുന്നെങ്കിൽ ചെറുതെങ്കിലും കൂടുതൽ ആകർഷകമായ ഒരു ചലച്ചിത്രമായി മാറുമായിരുന്നു. ഈസിയായി കാര്യം പറയുകയെന്നതാണ് ഈസിയായി പ്രേക്ഷകനിലേക്കെത്തുവാനുള്ള വഴികളിലൊന്ന്. എന്നാൽ 'ടേക്ക് ഇറ്റ് ഈസിയായി' സിനിമയെ സമീപിക്കുന്നതിൽ ചെറിയ അശ്രദ്ധ അണിയറ പ്രവർത്തകർക്ക് പറ്റിയിട്ടുണ്ടെന്ന് പറയാതെ വയ്യ.

ഈ സിനിമയുടെ ഏറ്റവും വലിയ ആകർഷണം ഇതിലെ രണ്ട് ഗാനങ്ങളാണ്. ഇപ്പോഴത്തെ മുഖ്യധാരാ സിനിമകളിലെ പല ഹിറ്റ് ഗാനങ്ങളെ ഓർമിപ്പിക്കുന്നതാണ് ഇതിലെ സിതാര പാടിയ ആദ്യത്തെ ഗാനം 'മഴയഴകേ'. ഇതിന്റെ വരികൾ രചിച്ചത് പി കെ ഗോപി.

രാജേഷ് ബാബു കെ എന്ന സംഗീത സംവിധായകന്റെ പ്രതിഭയാർന്ന കൈയ്യൊപ്പ് ചിത്രത്തിൽ കാണാം. എന്നാൽ പശ്ചാത്തല സംഗീതം പലപ്പോഴും സിനിമയുടെ നല്ലകാഴ്ചക്ക് ആരോചകമായി ചില സമയത്ത്. ഇതേസമയം, സംഭാഷണങ്ങൾ സിനിമയുടെ മാറ്റുകൂട്ടുന്നുണ്ട്. ഇംഗ്ലീഷിന്റെ അതിപ്രസരമുണ്ടെന്ന് പലയിടത്തും തോന്നുന്നത് മാറ്റിനിറുത്തിയാൽ പലപ്പോഴും ആകർഷകമായ വാചകങ്ങളാണ് സംഭാഷണ രചയിതാവ് തിരക്കഥയിൽ എഴുതിച്ചേർത്തിരിക്കുന്നത്.

നിറവയര്‍ ചിത്രവുമായി പൂര്‍ണിമ, ക്യൂട്ട് ചിത്രങ്ങളുമായി ഇന്ദ്രജിത്തും പൃഥ്വിരാജും!എങ്ങും ആശംസപ്രവാഹം

അഭിനേതാക്കളിൽ ഭാര്യയെ അവതരിപ്പിച്ച ദ്യുതി പുതുമുഖമാണെന്ന് പ്രതീതി നൽകില്ല. സമാനമായി ആനന്ദ് സൂര്യ, കെ ബി നല്ലളൻ, പ്രകാശൻ നന്തി തുടങ്ങിയവരെല്ലാം പുതുമുഖങ്ങളാണെന്നറിയുമ്പോഴാണ് അഭിനയത്തിന്റെ മേന്മ കൂടുന്നത്.

സിനിമയുടെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നതു പോലെ 'ന്യൂറോ ലിംഗസ്റ്റിക് പ്രോഗ്രാം' വിഷയമാകുന്ന ആദ്യത്തെ സിനിമ എന്നതിനപ്പുറം സ്ഥിരം ആവർത്തനത്തനമായ വിഷയമാകാതെ ഒരു വൈവിധ്യം കൊണ്ടുവരുവാനും തോന്നിപ്പിക്കുവാനും സാധിച്ചുവെന്നിടത്താണ് എ കെ സത്താർ എന്ന സംവിധായകന്റെയും കൂട്ടരുടെയും ടേക്ക് ഇറ്റ് ഈസി യിലൂടെയുള്ള വിജയം.

Read more about: review റിവ്യൂ
English summary
Take It Easy Movie Review In Malayalam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more