For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അത്യതിഗംഭീരന്‍ സിനിമയുടെ ഒരൊന്നൊന്നര ടേക്ക് ഓഫ്: ശൈലന്റെ ടേക്ക് ഓഫ് നിരൂപണം!!

  By Desk
  |

  ശൈലൻ

  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്

  Rating:
  4.5/5
  Star Cast: Kunchacko Boban, Parvathy, Fahadh Faasil
  Director: Mahesh Narayan

  ഇറാഖില്‍ മലയാളി നഴ്‌സുമാര്‍ അനുഭവിച്ച ദുരിതം എന്ന വണ്‍ലൈനറില്‍ ഒരുക്കിയ മഹേഷ് നാരായണന്‍ ചിത്രമാണ് ടേക്ക് ഓഫ്. ഒരു റിയല്‍ ലൈഫ് സംഭവത്തെ അധികരിച്ച് തയ്യാറാക്കിയ ടേക്ക് ഓഫ് ആദ്യദിവസം തന്നെ മികച്ച പ്രതികരണങ്ങളാണ് നല്‍കുന്നത്.

  Read Also: ഹണിബീ 2 പെഗ് കേറ്റിയ ശേഷം സെലബ്രേഷന്‍ അണ്‍ലിമിറ്റഡായി അടിച്ച് കയറേണ്ട പടം... ഹണീബി 2 ലൈവ് റിവ്യൂ!

  Read Also: മഞ്ജു വാര്യര്‍ ഈസ് ബാക്ക്... കിടിലന്‍ പടം, കെയര്‍ ഓഫ് സൈറ ബാനു കണ്ടിരിക്കേണ്ട പടം... ശൈലന്റെ റിവ്യൂ!

  Read Also: 'അലമാര' ഒരു ഭീകരജീവിയാണ്... പൊളിച്ചടുക്കി ശൈലന്റെ നിരൂപണം

  Read Also: ഒരു മെക്‌സിക്കന്‍ ഊച്ചാളീയത... ടോട്ടലി ഫെഡ് അപ്പ്... ശൈലന്റെ ഒരു മെക്‌സിക്കന്‍ അപാരത റിവ്യൂ!

  മഹേഷ് നാരായണനും ഷാജികുമാറും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ടേക്ക് ഓഫില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ആസിഫ് അലി, പാര്‍വ്വതി തുടങ്ങിയവരാണ് മുഖ്യവേഷത്തില്‍. ശൈലന്റെ ടേക്ക് ഓഫ് റിവ്യൂവിലേക്ക്..

  ടേക്ക് ഓഫ് ഒരു ക്ലാസ് എന്റര്‍ടൈനര്‍

  ടേക്ക് ഓഫ് ഒരു ക്ലാസ് എന്റര്‍ടൈനര്‍

  ക്ലീഷേ ആയ കഥാസന്ദര്‍ഭങ്ങളോ കഥാപാത്രങ്ങളോ സംഭാഷണങ്ങളോ ഇല്ലാതെ, പൂര്‍വ മാതൃകൾ ഇല്ലാത്ത മഹേഷ് നാരായണ്‍ന്റെ ടേക്ക് ഓഫ് ഒരു ക്ലാസ് എന്റര്‍ടൈനര്‍ എന്ന നിലയില്‍ എക്കാലത്തും മലയാളത്തിന് അഭിമാനിക്കാം.

  സ്‌ക്രിപ്റ്റും മേക്കിങും

  സ്‌ക്രിപ്റ്റും മേക്കിങും

  2014 ല്‍ ഇറാക്കിലെ തിക്രിത്തില്‍ ഐസിസ് 46 ഇന്ത്യന്‍ നഴ്‌സുമാരെ ബന്ധികളാക്കിയതും നയതന്ത്ര ഇടപെടലുകളിലൂടെ ഇന്ത്യാ ഗവണ്‍മെന്റ് അവരെ രക്ഷപ്പെടുത്തിയതുമായ യഥാര്‍ത്ഥ സംഭവത്തെ അധികരിച്ചെടുത്ത ഈ സിനിമ, തീര്‍ത്തും ഡ്രൈ ആയ വണ്‍ലൈന്‍ ത്രെഡില്‍ നിന്നും വേറെ ലെവലിലേക്ക് പോവുന്നത് ആദ്യപകുതിയിലെ എക്‌സലന്റ് എന്ന് പറയാവുന്ന സ്‌ക്രിപ്റ്റിംഗിലൂടെയും രണ്ടാം പകുതിയിലെ ഇന്റര്‍നാഷണല്‍ എന്നുപറയാവുന്ന മെയ്കിംഗ് നിലവാരത്തിലൂടെയുമാണ്

  സമീറയെ പാര്‍വ്വതി അനശ്വരയാക്കി

  സമീറയെ പാര്‍വ്വതി അനശ്വരയാക്കി

  ഇറാക്കില്‍ ബന്ധിയാവാന്‍ പോവുന്ന സമീറ എന്ന നഴ്‌സിന്റെ പൂര്‍വജീവിതമാണ് ആദ്യഭാഗം.. മലയാളത്തില്‍ സമാനതകളില്ലാത്തത് എന്നുതന്നെ പറയാവുന്ന സമീറയെ സമാനതകളില്ലാത്ത വിധം അത്യുജ്ജ്വലമായി പാര്‍വതി അനശ്വരയാക്കിയിരിക്കുന്നു. കാഞ്ചനമാലയെയും ടെസ്സയെയും കളറാക്കിമാറ്റിയ പാര്‍വതിക്ക് അതിന്റെ നേരെ ഓപ്പോസിറ്റ് എക്‌സ്ട്രീമിലുള്ള സമീറയും ഒരുപാട് അംഗീകാരങ്ങള്‍ നേടിക്കൊടുക്കുമെന്നതില്‍ സംശയമില്ല

  പാര്‍വ്വതിയുടെ സമീറ ഇങ്ങനെ

  പാര്‍വ്വതിയുടെ സമീറ ഇങ്ങനെ

  ബാധ്യതകളേറെയുള്ള കുടുംബത്തിലെ ഏക ഏണിംഗ് മെമ്പറായും ഫൈസലിന്റെ (ആസിഫ് അലി) ഭാര്യയായും വിവാഹമോചിതയായും ഇബ്രു എന്ന 8വയസുകാരന്റെ അമ്മയായും ഷഹീദിനാല്‍ (കുഞ്ചാക്കോ ബോബന്‍) പുനര്‍വിവാഹിതയായും ഉറങ്ങാന്‍ എന്നും ഗുളിക കഴിക്കേണ്ടത്ര വിഷാദിയായും പിന്നെയും ഗര്‍ഭിണിയായും ത്രിക്രിത്തില്‍ ഐ എസ് ബന്ധിയായും ഭര്‍ത്താവ് നഷ്‌പ്പെട്ടവളായും മറ്റും മറ്റുമുള്ള സമീറ എന്ന വിളറിയമുഖമുള്ള നായികയായി പാര്‍വതി ജീവിക്കുകതന്നെയാണ്.

  സമീറയാണ് ടേക്ക് ഓഫിന്റെ നട്ടെല്ല്

  സമീറയാണ് ടേക്ക് ഓഫിന്റെ നട്ടെല്ല്

  മലയാളത്തില്‍ അത്രയധികം നായികാ കഥാപാത്രളൊന്നും കടന്നുപോയിട്ടില്ലാത്ത തരം ജീവിതസാഹചര്യങ്ങളെ നേരിടേണ്ടി വരുന്ന സമീറ എന്ന ക്യാരക്റ്ററിന്റെ മിഴിവ് തന്നെയാണ് ഇറാക്കിലും തിക്രിത്തിനും ഐ എസ് ഐ എസിനുമൊക്കെ ഉപരിയായ് ടേക്ക് ഓഫിനു നട്ടെല്ലായിത്തീരുന്നത്.. സമീറയെ സൃഷ്ടിച്ച സംവിധായകനെയും ഷാജികുമാറിനെയും അഭിനന്ദിക്കാതിരിക്കാന്‍ സാധ്യമല്ല തന്നെ

  രാജേഷ് പിള്ളയുടെ പേര് കളയാത്ത പടം

  രാജേഷ് പിള്ളയുടെ പേര് കളയാത്ത പടം

  മലയാളസിനിമാചര്യത്തില്‍ ട്രാഫിക് എന്ന സിനിമയിലൂടെ ഒരു യു-ടേണ്‍ വിപ്ലവം നടത്തിയ രാജേഷ് പിള്ളയ്ക്ക് ഒരു ട്രിബ്യൂട്ട് ആയിട്ടാണ് രാജേഷിന്റെ പടങ്ങളുടെ എഡിറ്ററും മിലിയുടെ റൈറ്ററുമായ മഹേഷ് നാരായണന്‍ ടേക്ക് ഓഫ് ഒരുക്കിയിരിക്കുന്നത്. ടേക്ക ഓഫ് എന്ന പേരുപോലും ട്രാഫിക്ക്- നോട് ചാരിനില്‍ക്കുന്നതാണ്.. മുന്‍പെ പറഞ്ഞപോലെ ക്ലാസ് നിലവാരത്തില്‍ നിന്നും ഒട്ടും താഴെപ്പോവാത്ത മെയ്ക്കിംഗ് സ്‌റ്റൈലിനാല്‍ രാജേഷ് പിള്ളയുടെ പേരുനിലനിര്‍ത്താന്‍ സംവിധായകന് സാധിക്കുന്നുണ്ട്..

  കുഞ്ചാക്കോ ബോബനും ആസിഫ് അലിയും

  കുഞ്ചാക്കോ ബോബനും ആസിഫ് അലിയും

  രാജേഷ് പിള്ളയുടെ സ്ഥിരം നായകനായിരുന്ന കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ടേക്കോഫിലും പ്രധാന നടന്‍. നായികയ്ക്ക് ബഹുദൂരം പ്രാധാന്യമുള്ള പടമായിട്ടും ഒതുക്കമുള്ള ഷഹീദ് എന്ന രണ്ടാം ഭര്‍ത്താവായി ചാക്കോച്ചന്‍ നിറഞ്ഞു നിന്നു. ആദ്യ ഭര്‍ത്താവായ ഫൈസലിനെ ലവബ്ള്‍ ആക്കി മാറ്റുന്ന തില്‍ ആസിഫ് അലിയും വിജയിച്ചു.

  അഭിനയിച്ച് മരിക്കുന്ന ഫഹദ്

  അഭിനയിച്ച് മരിക്കുന്ന ഫഹദ്

  അതേസമയം ഒരു കൊല്ലത്തിലേറെ കഴിഞ്ഞ് കിട്ടിയ മനോജ് എന്ന ചെറിയ റോളില്‍ ഫഹദ് ഫാസില്‍ അഫിനയിച്ച് മരിക്കുകയാണ്.. ഐഎസ് ഭീകരന്മാരൊന്നും ഒന്നുമല്ലാ എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ തെറ്റുപറയാനാവില്ല.

  ടേക്ക് ഓഫ് - അഭിമാനിക്കേണ്ട ഒരു സിനിമ

  ടേക്ക് ഓഫ് - അഭിമാനിക്കേണ്ട ഒരു സിനിമ

  ക്യാമറ കൈകാര്യം ചെയ്ത സോനു ജോണ്‍ വര്‍ഗീസും ബാക്ഗ്രൗണ്ട് മ്യൂസിക് ചെയ്ത ഗോപീസുന്ദറും ആണ് ടേക്ക് ഓഫിന്റെ വിജയകരമായ ടേക്കോഫില്‍ പിന്നെ പേരെടുത്തു പറയേണ്ട രണ്ട് മെയിന്‍ പുള്ളികള്‍. എഡിറ്റിംഗും സ്‌ക്രിപ്റ്റിംഗും കയ്യിലുള്ള ഒരാള്‍ സൃഷ്ടിക്കുമ്പോള്‍ ഒരു സിനിമയ്ക്ക് എത്രമാത്രം ഡയറക്‌റ്റേഴ്‌സ് സ്‌പെഷ്യല്‍ ആവാന്‍ കഴിയുമെന്നതാണ് മഹേഷ് നാരായണന്‍ ടേക്ക് ഓഫിലൂടെ കാണിച്ചു തരുന്നത്.. അഭിമാനിക്കാം അദ്ദേഹത്തിനും മലയാളികള്‍ക്കും.

  റേറ്റിങ് - എക്‌സലന്റ്.

  English summary
  Take Off Malayalam movie review by Schzylan Sailendrakumar.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X