നിങ്ങളൊരു ബോറനാണെങ്കില്‍ ടമാര്‍ പടാര്‍ കാണാം

By Nirmal Balakrishnan

നിങ്ങളൊരു പൃഥ്വിരാജ് ഫാന്‍ ആണെങ്കില്‍ ദയവു ചെയ്ത് ടമാര്‍ പടാര്‍ കാണരുത് എന്നു പറയാം. നിങ്ങള്‍ നല്ല മലയാളം സിനിമ കാണാന്‍ ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍ ഈ ചിത്രം കാണുന്ന നേരം കൊണ്ട് പഴയകാല സിനിമകളുടെ സിഡിയെടുത്ത് വീണ്ടും കാണാം. നിങ്ങള്‍ സമയം കൊല്ലാന്‍ വേണ്ടി തിയറ്ററില്‍ പോകുന്ന ആളാണെങ്കില്‍ ഉറങ്ങാന്‍ ഇഷ്ടമുണ്ടെങ്കില്‍ ഈ ചിത്രം കളിക്കുന്ന തിയറ്ററില്‍ കയറാം.

പ്രിയപ്പെട്ട പ്രേക്ഷകരേ, ഏറെ പ്രതീക്ഷയോടെ കാണാന്‍ ആഗ്രഹിച്ചു പോയ ഒരു ചിത്രം മനുഷ്യന്റെ ക്ഷമയുടെ എല്ലാ അതിരും ലംഘിക്കുമ്പോള്‍ ഏതൊരാളും ഇങ്ങനെയൊക്കെ പറഞ്ഞുപോകും. ദിലീഷ് നായര്‍ ആദ്യമായി സംവിധാനം ചെയ്ത ടമാര്‍ പടാര്‍ എന്ന ചിത്രം സിനിമ കാണാന്‍ കയറിയ എല്ലാപ്രേക്ഷകരെയും കൂവാന്‍ പഠിപ്പിക്കുമെന്ന് ഉറപ്പാണ്. അത്രയ്ക്കു ബോറായൊരു ചിത്രം അടുത്തകാലത്തൊന്നും മലയാളത്തില്‍ റിലീസ് ചെയ്തിട്ടുണ്ടാകില്ല. സന്തോഷ് പണ്ഡിറ്റിന്റെ സിനിമ കാണിക്കുന്ന സാമാന്യ മര്യാദപോലും കാണിക്കാതെയാണ് പൃഥ്വിരാജ് നായകനായ ഈ ചിത്രം തിയറ്ററിലെത്തിയിരിക്കുന്നത്.

tamaar-paddar

സപ്തമശ്രീ തസ്‌കര എന്ന ചിത്രമുണ്ടാക്കിയ പ്രതീക്ഷയാണ് പൃഥ്വിയുടെ പുതിയ ചിത്രം കാണാനും പ്രേക്ഷകരെ പ്രേരിപ്പിച്ചത്. സോഷ്യല്‍-പൊളിറ്റിക്കല്‍- സറ്റയര്‍ എന്നാണ് സംവിധായകന്‍ ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ സറ്റയര്‍ ഉണ്ടെങ്കിലും അത് എന്തിനു വേണ്ടിയായിരുന്നെന്നു പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടുപോകുന്നു. ആകെ എടുത്തുപറയാവുന്നത് ജംപര്‍ തമ്പിയായി അഭിനയിച്ച ബാബുരാജും ട്യൂബ് ലൈറ്റ് മണിയെ അവതരിപ്പിച്ച ചെമ്പന്‍ വിനോദിന്റെയും അഭിനയമാണ് നല്ലതായിട്ടുള്ളത്. പൃഥ്വിരാജിനു പോലും നല്ലൊരു പ്രകടനം കാഴ്ചവയ്ക്കാന്‍ പറ്റിയിട്ടില്ല.

കുട്ടിക്കാലത്ത് ബാലരമയും പൂമ്പാറ്റയുമെല്ലാം വായിക്കുമ്പോള്‍ സംഘട്ടനരംഘത്ത് എഴുതികാണിക്കുന്നതാണ് ടമാര്‍ പടാര്‍ എന്ന്. ബാലപ്രസിദ്ധീകരണങ്ങളില്‍ കാണുന്ന ഔചിത്യം പോലും സിനിമയുടെ പല സീനുകളിലും കാണിക്കാന്‍ സംവിധായകനു കഴിഞ്ഞിട്ടില്ല. ആഷിഖ് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ടാ തടിയാ എന്നീ ചിത്രങ്ങളുടെ തിരക്കഥാപങ്കാളിയായ ദിലീഷ് നായരോട് ഒന്നു പറയാം. ഇനിയും നിങ്ങളുടെ സിനിമ ഇത്തരത്തിലാണെങ്കില്‍ മുന്‍കൂട്ടി പറയണം. എന്നാല്‍ ആ ചിത്രം കളിക്കുന്ന തിയറ്ററിന്റെ പരിസരത്തുകൂടെ ആര്‍ക്കും പോകാതിരിക്കാമല്ലോ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X