For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്പൂഫിന്റെ വല്യാപ്പയായി അഖില ഉലക സൂപ്പർസ്റ്റാർ...! 2.0 റോക്ക്സ്.. ശൈലന്റെ റിവ്യൂ

  By Desk
  |

  ശൈലൻ

  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

  Rating:
  3.0/5

  തമിഴ് സിനിമകളിലെ മികച്ച സ്പൂഫ് ചിത്രങ്ങളിലൊന്നായിരുന്നു തമിഴ്പടം. സി എസ് അമുദന്റെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. തമിഴ് സിനിമകളെ കളിയാക്കികൊണ്ട് ഒരുക്കിയ ചിത്രത്തില്‍ തമിഴ് സിനിമയിലെ സൂപ്പര്‍ താരങ്ങളെയെല്ലാം ഒന്നടങ്കം കളിയാക്കിയിരുന്നു. ചിത്രത്തിന്റെ രണ്ടാംഭാഗം വരുന്നു എന്ന വാര്‍ത്ത വന്നതുമുതല്‍ ഏറെ പ്രതീക്ഷയിലായിരുന്നു പ്രേക്ഷകര്‍.സി എസ് അമുദന്‍ തന്നെയാണ് ചിത്രത്തിന്റെ രണ്ടാംഭാഗവും ഒരുക്കിയിരിക്കുന്നത്. ശിവയാണ് ചിത്രത്തിലെ നായകന്‍. ദിഷ പാണ്ഡൈ. ഐശ്വര്യ മേനോന്‍, സതീഷ്, മോനബാല തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. തമിഴ് റോക്കേര്‍സിനെ ട്രോളികൊണ്ടായിരുന്നു അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.

  2010ൽ ആയിരുന്നു സി എസ് അമുദന്റെ 'തമിഴ്പടം' റിലീസായത്. റിലീസായി എന്നൊന്നും പറഞ്ഞാൽ പോര സംഭവിക്കുകയായിരുന്നു അത്. സോഷ്യൽ മീഡിയയൊന്നും ഇത്രമേൽ സജീവമായിട്ടില്ലാത്ത കാലത്ത്, ട്രോളുകൾ നിത്യജീവിതത്തിൽ ആവിർഭവിച്ചിട്ടില്ലാത്ത കാലത്ത് കൊമേഴ്സ്യൽ തമിഴ് സിനിമയ്ക്ക് കിട്ടിയ ഒരു ചെകിട്ടത്തടി തന്നെയായിരുന്നു അമുദന്റെ തമിഴ്പടം. തമിഴിന്റെ എന്നല്ല ഇന്ത്യൻ സിനിമയുടെ തന്നെ ക്ലീഷേ കത്തിപ്രവണതകളെ ഒന്നൊഴിയാതെ സ്പൂഫായി അവതരിപ്പിച്ചുകൊണ്ട് അമുദൻ തേച്ചൊട്ടിച്ചു. വിമർശനമല്ല കൊന്നുകൊലവിളിക്കൽ തന്നെയായിരുന്നു അത്. എട്ടുകൊല്ലങ്ങൾക്കിപ്പുറം അതേ തമിഴ്പടത്തിന്റെ സീക്വൽ തിയേറ്ററിലെത്തുമ്പോൾ ആവേശമേറുക സ്വാഭാവികം.

  സി എസ് അമുദൻ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത "തമിഴ്പടം 2.0" ഈയാഴ്ച തിയേറ്ററുകളിൽ എത്തിയെങ്കിലും കേരളത്തിൽ റിലീസ് ഉണ്ടായിരുന്നില്ല എന്നത് നിരാശ സമ്മാനിച്ചു. ഒടുവിൽ വാളയാർ ചുരം പിന്നിട്ട് തമിഴകത്ത് കേറേണ്ടിവന്നു തമിഴ്പടം2.0 യെ പിടിക്കാൻ.. ഒട്ടും തന്നെ നഷ്ടമായില്ലെന്ന് മാത്രമല്ല പാരഡിയാലും സ്പൂഫിനാലും മുഴുനേരം എൻഗേജ്ഡ് ആയ ഒരു ഉജ്ജ്വല അനുഭവമാറുകയും ചെയ്തു 2.0

  ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ തന്നെ സിനിമാപൈറസി സൈറ്റായ തമിഴ് റോക്കേഴ്സിനെ ഒഫീഷ്യൽ പാർട്ട്ണേഴ്സ് എന്നും പറഞ്ഞ് തേച്ചൊട്ടിച്ച ഈ രണ്ടാംഭാഗത്തിന്റെ ടൈറ്റിലാകട്ടെ ശങ്കറിന്റെ എന്തിരൻ സീക്വലിന്റെ പേരായ 2.0 യെ ട്രോളുന്നതായിരുന്നു. ആദിപുരാതനകാലം മുതലേ രജനികാന്ത് സിനിമകളുടെ മുന്നോടിയായി 'സൂപ്പർസ്റ്റാർ' എന്നതിന്റെ ഓരോ അക്ഷരവും സ്ക്രീനിലേക്ക് പാറിവരുന്ന ഫോർമാറ്റിൽ നായകനായ ശിവയുടെ പേരെഴുതിക്കാണിച്ചുകൊണ്ട് പടം തുടങ്ങുന്നു. വെറും സൂപ്പർസ്റ്റാർ അല്ല, അഖില ഉലക സൂപ്പർസ്റ്റാർ ആയിട്ടാണ് ശിവയെ ഇൻട്രൊഡ്യൂസ് ചെയ്യുന്നത്.

  തമിഴ്സിനിമയെയും ഇൻഡ്യൻ സിനിമയെയും വിട്ട് ഹോളിവുഡിനെ വരെ അമുദൻ ഇത്തവണ തേപ്പിന് ഇരയാക്കിയിട്ടുണ്ട് എന്ന് സാരം. ടെർമിനേറ്ററിൽ നിന്ന് മാത്രമല്ല ജെയിംസ്ബോണ്ട് സീരിസിന്റെയും സ്പീഡ്, ഗെയിം ഓഫ് തോൺ, ഫോറസ്റ്റ് ഗമ്പ്, എന്റർ ദ ഡ്രാഗണിന്റെയും എല്ലാം സ്പൂഫുകൾ ഉണ്ട്. സിനിമയിൽ മാത്രമൊതുങ്ങുന്നുമില്ല 2.0യുടെ വിമർശനപദ്ധതി. രാഷ്ട്രീയവും സമകാലീന സാമൂഹിക പശ്ചാത്തലങ്ങളുമെല്ലാം അതിൽ പെടുന്നു. ജയലളിതയുടെ ശവകുടീരത്തിൽ വന്നുള്ള ശശികലയുടെ ആഞ്ഞടിച്ചുള്ള ശപഥവും ധർമ്മയുദ്ധപ്രഖ്യാപനവും കൂവത്തൂർ റിസോർട്ടിലെ എം എൽ എ മാരുടെ ഒളിവാസവും ഡീമോണിറ്റൈസേഷനും റെഡ്മി മൊബൈലിന്റെ പൊട്ടിത്തെറിക്കലും എല്ലാം ചിരിയുടെ പുസുസാധ്യതകളായി പുന:സൃഷ്ടിക്കപ്പെടുന്നു.

  തമിഴ്പടം രണ്ടായിരത്തിൽ ഉണ്ടാക്കിയെടുത്ത നട്ടെല്ലിൽ തന്നെയാണ് ഈ രണ്ടാംഭാഗവും തെളിഞ്ഞുനിൽക്കുന്നത്. നിലവിൽ എത്ര എപ്പിസോഡുകളും ഇറക്കാവുന്ന ഒരു എന്റർടൈന്മെന്റ് സാധ്യത അത് ബാക്കിവെക്കുകയും ചെയ്യുന്നുണ്ട്.. മലയാളത്തിൽ 2015ൽ വന്ന "ചിറകൊടിഞ്ഞ കിനാക്കൾ" പോലെ സ്പൂൺ ഫീഡിംഗ് നടത്താൻ മെനക്കെടാതെ നേരിട്ട് മാറ്ററിലേക്ക് കടക്കുന്നു എന്നതാണ് തമിഴ്പടം സീരീസിന്റെ ഒരു ഹൈലൈറ്റ്. സെൻസിബിലിറ്റിയെ പുതുക്കിപ്പണിയാൻ സിനിമാലോകത്തെയും ആസ്വാദകമണ്ഡലത്തെയും നിർബന്ധിതമായി പ്രേരിപ്പിക്കുമെന്നതിനാൽ ഈ സീരീസിന്റെ പ്രസക്തി നഷ്ടപ്പെടുന്നേയില്ല താനും.. ബിഗ് സല്യൂട്ട് റ്റു സി എസ് അമുദൻ

  Read more about: tamil review റിവ്യൂ
  English summary
  Tamil padam 2. 0 movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X