twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗ്രെയ്സ് വീണ്ടെടുത്ത് സൂര്യ മണ്ണിലേക്കിറങ്ങുന്നു.. പക്കാ ക്ലീൻ ത്രില്ലറുമായി.. ശൈലന്റെ റിവ്യു!!!

    mollywood, malayalam movie, movie, review, keerthy suresh, mohanlal, mammootty, thaanaa serndha koottam, തമിഴ്, മോളിവുഡ്, മലയാള സിനിമ, തെലുങ്ക്, മഹാനദി, കീര്‍ത്തി സുരേഷ്, താനാ സേര്‍ന്ത കൂട്ടം

    |

    Rating:
    4.0/5
    Star Cast: Suriya, Karthik, Keerthy Suresh
    Director: Vignesh Shivan

    വിഘ്‌നേശ് ശിവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് താനാ സേര്‍ന്ത കൂട്ടം. തമിഴ് സിനിമയാണെങ്കിലും മലയാളത്തില്‍ വലിയ പ്രധാന്യത്തോടെയായിരുന്നു സിനിമ റിലീസിനെത്തിയത്. സൂര്യയും കീര്‍ത്തി സുരേഷും നായികാ നായകന്മാരായി അഭിനയിച്ച സിനിമയുടെ കഥ ഹിന്ദിയിലെ സ്‌പെഷ്യല്‍ എന്ന സിനിമയില്‍ നിന്നും എടുത്തതായിരുന്നു. പൊങ്കല്‍ റിലീസിനെത്തിയ വിക്രമിന്റെ സിനിമയും പ്രതീക്ഷിച്ച വിജയം കൈവരിച്ചിരുന്നു. താനാ സേര്‍ന്ത കൂട്ടത്തിന് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം...

    സൂര്യയും കീര്‍ത്തിയും നായികാ നായകന്മാരായി അഭിനയിച്ച സിനിമയുടെ കഥ ഹിന്ദിയിലെ സ്‌പെഷ്യല്‍ 26 എന്ന സിനിമയില്‍ നിന്നും എടുത്തതായിരുന്നു, പേര് പോലെത്തന്നെ സിംപ്ലി ഡൗൺ റ്റു എർത്ത് ആണ് സൂര്യയുടെ പുതിയ സിനിമ. കുറ്റങ്ങളും കുറവുകളും പലതുണ്ടെങ്കിലും, താനാ സേര്‍ന്ത കൂട്ടം അതിന്‍റെ അവതരണ രീതികൊണ്ട് വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്.

     ഷാജി പാപ്പന്റെ തരംഗം തീരുന്നതിന് മുമ്പ് വിപി സത്യന്‍ വരുന്നു! ക്യാപ്റ്റന്‍ ക്യാരക്ടര്‍ ടീസര്‍ ഹിറ്റ് ഷാജി പാപ്പന്റെ തരംഗം തീരുന്നതിന് മുമ്പ് വിപി സത്യന്‍ വരുന്നു! ക്യാപ്റ്റന്‍ ക്യാരക്ടര്‍ ടീസര്‍ ഹിറ്റ്

     താനാ സേർന്ത കൂട്ടം

    താനാ സേർന്ത കൂട്ടം

    താനാ സേർന്ത കൂട്ടം എന്നാൽ ആരും നിർബന്ധിക്കാതെ ഒന്നുചേർന്ന സംഘം എന്ന് അർത്ഥം.. പേര് പോലെത്തന്നെ സിംപ്ലി, ഡൗൺ റ്റു എർത്ത് ആണ് സൂര്യയുടെ പുതിയ സിനിമ.. സിങ്കം സീരീസിലൂടെയും മാസ്, അഞ്ജാൻ, 24 പോലുള്ള കെട്ടുകാഴ്ചകളിലൂടെയും അതിനായകനായ് മാനത്തേക്ക് പറന്ന് മുൻപുണ്ടായിരുന്ന നോട്ടി ബോയ് ഇമേജ് നാഷ്ടപ്പെടുത്തിരുന്ന സൂര്യയ്ക്ക് പഴയകാലത്തെ അൻപും പാസവും തിരികെ നൽകുന്നു എന്നത് താനാ സേർന്ത കൂട്ടത്തെ ശ്രദ്ധേയമാക്കുന്നു.. അയൻ, വാരണം ആയിരം കാലത്തെ ലവബിൾ ആയ നെക്സ്റ്റ് ഡോർ ബോയ് സൂര്യയെ പ്രേക്ഷകർക്ക് താ സേ കൂട്ടത്തിലൂടെ ഒരിക്കൽക്കൂടി തിരികെ ലഭിക്കുന്നു..

    വൺ മാൻ ഷോ അല്ല

    വൺ മാൻ ഷോ അല്ല

    പേര് സൂചിപ്പിക്കുന്നതുപോലെത്തന്നെ താനാ സേർന്ത കൂട്ടം ഒരു വൺ മാൻ ഷോ അല്ല.. ഹെയ്സ്റ്റ് ത്രില്ലർ ഴോണറിൽ പെട്ട സിനിമ 1987ൽ മുംബൈയിൽ നടന്ന ത്രിഭുവൻ ദാസ് ഭീംജി സാവേരി &സൺസ് ജ്വല്ലറി കവർച്ചാകേസിനെ ആധാരമാക്കിയാണ് വിഗ്നേഷ് ശിവൻ സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.. ഇതേ തീമുമായി 2013 ൽ ഇറങ്ങിയ നിരജ് പാണ്ഡേ- അക്ഷയ്കുമാർ ചിത്രം സ്പെഷ്യൽ 26 മായി സിനിമ ഡയറക്റ്റായിത്തന്നെ ബന്ധപ്പെട്ടിരിക്കുന്നു..

    സ്മാർട്ടായ സ്ക്രിപ്റ്റ്

    സ്മാർട്ടായ സ്ക്രിപ്റ്റ്

    ഇൻ കം ടാക്സ് -സി ബി ഐ ഓഫീസേഴ്സ് ചമഞ്ഞ് ഫെയ്ക്ക് റെയ്ഡുകൾ നടത്തി വൻ കവർച്ച നടത്തുന്ന പരിപാടി സിനിമയിൽ അത്ര പുതുമയുള്ള ഒരു കാര്യമല്ല. പക്ഷെ വിഗ്നേശ് ശിവൻ അതിനെ സമകാലികസമൂഹത്തിലെ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയും റിക്രൂട്ട്മെന്റിലെ തരികിടകളും അഴിമതിയും എല്ലാം ചേർത്ത് രസകരമായി കൈകാര്യം ചെയ്തിരിക്കുന്നു. ബോറടിപ്പിക്കുന്ന സമയങ്ങൾ സിനിമയിൽ ഒട്ടുമില്ല.. ഞെട്ടിപ്പിക്കുന്ന സംഭവബഹുലതകളോ ത്രസിപ്പുക്കുന്ന വിഭ്രാമകതകളോ ഒന്നും പടത്തിലില്ല.. ലളിതമായ ആഖ്യാനസമ്പ്രദായത്തിൽ എപ്പോഴും ഒരു ഇളം കോമഡി കൂട്ടിനുണ്ട്

    മസിലുവിടുന്ന സൂര്യ..

    മസിലുവിടുന്ന സൂര്യ..

    മുൻപ് പറഞ്ഞ പോലെതന്നെ അലർച്ചകളിൽ നിന്നും അട്ടഹാസങ്ങളിൽ നിന്നും വിമുക്തനായ സൂര്യ് ആണ് പടത്തിന്റെ ഹൈലൈറ്റ്.. പുഞ്ചിരിയും കുസൃതികളുമാണ് ഇനിയൻ എന്ന കഥാപാത്രത്തിന് കൂട്ട്.. കവർച്ചസംഘത്തിന് നേതൃത്വം നൽകി ഉത്തമൻ എന്ന വ്യാജ ഐഡിയിൽ ഓപ്പറേഷൻസ് നടത്തുന്ന ഇനിയന് സൂര്യയുടെ പഴയകാല ഗ്രെയ്സുകൾ എല്ലാം ഉണ്ട്.. സിങ്കം 3 യ്ക്കും സിങ്കം 4നും ഇടയിൽ വിന്റേജ് സൂര്യാഫാൻസിന് പൂർണ്ണമായും ആഹ്ലാദിക്കാൻ അവസരമേകുന്നു ഇനിയൻ

    കിടുക്കിത്തിമിർക്കുന്ന രമ്യാകൃഷ്ണൻ..

    കിടുക്കിത്തിമിർക്കുന്ന രമ്യാകൃഷ്ണൻ..

    മൂന്നും നാലും ഏഴ് സീനിലും രണ്ട് പാട്ടുസീനിലും ഉള്ള കീർത്തി സുരേഷ് ആണ് താനാ സേർന്ന കൂട്ടത്തിൽ ഒഫീഷ്യലി സൂര്യയുടെ ജോഡി എങ്കിലും പടത്തിലെ റിയൽ ഹീറോയിൻ രമ്യാകൃഷ്ണൻ ആണ്. രാജമാതാശിവകാമിദേവി ആയി ഇൻഡ്യയൊട്ടുക്ക് ഞെട്ടിച്ച അവർ ഝാൻസിറാണി എന്ന ഡ്യൂപ്ലിക്കേറ്റ് സി ബി ഐ ഓഫീസറും സൂര്യയുടെ തട്ടിപ്പുപങ്കാളിയുമായി മറ്റൊരു ലെവൽ കാണിച്ചുതരുന്നു.. വീരത്തിൽ നിന്നും രൗദ്രത്തിൽ നിന്നും നൊടിയിടകൊണ്ട് അളവറ്റ വാൽസല്യത്തിലേക്ക് കൂറുമാറുന്ന ശിവകാമിയെക്കണ്ട് വിസ്മയിച്ചവർക്ക് ഝാൻസിറാണിയുടെ രാജസപ്രഭാവങ്ങളിൽ നിന്നും അഴകുമീനയെന്ന 6പെൺകുട്ടികളുടെ അമ്മയായ നാട്ടിൻപുറത്ത്കാരിയിലേക്ക് കൂടുമാറുന്ന രമ്യയുടെ അഭിനയത്തികവ് ഇവിടെ കാണാം.. ഇമ്പോസിബിൾ ലേഡി!!!

    രസികൻ ക്യാരക്റ്ററുകളും നടന്മാരും..

    രസികൻ ക്യാരക്റ്ററുകളും നടന്മാരും..

    കഥാപാത്രങ്ങളെ രസകരമായി ബിൽഡ് ചെയ്ത് അതിനിണങ്ങിയ നടന്മാരെ കാസ്റ്റ് ചെയ്തു എന്നതാണ് പടത്തിന്റെ ഒരു പോസിറ്റീവ്.. പഴയകാലഹാസ്യനടനായ സെന്തിലിനൊക്കെ തന്റെ കരിയറിൽ നല്ലകാലത്ത് പോലും ഇങ്ങനെയൊരു വേഷം വേറെ കിട്ടിക്കാണില്ല.. നവരസനായകൻ കാർത്തിക്, സുരേഷ് മേനോൻ എന്നിവർക്കാണ് നെഗറ്റീവ് ഷെയ്ഡുള്ള വേഷങ്ങൾ. വൻ ബിൽഡപ്പിൽ വന്ന കാർത്തിക് അവസാനം വെറും ശോകമായി എന്നഭിപ്രായമുള്ളവർ കാണാം. പടത്തിന്റെ ഴോണർ അത്രയേ ആവശ്റ്റപ്പെടുന്നുള്ളൂ എന്നതാണ് സത്യം..സുരേഷ് മേനോൻ ശരിക്കും തിളങ്ങുന്നുണ്ട്.. ടെയിലർ മെയിഡ് നായിക ആണെങ്കിലും കീർത്തി സുരേഷിന് ഇതുവരെ കാണാത്ത ഒരു സ്ക്രീൻപ്രസൻസ് ഉണ്ടാക്കാൻ ലുക്ക്_വൈസ് സംവിധായകന് കഴിഞ്ഞിട്ടുണ്ട്.. തമ്പി രാമയ്യ പോലും വെറുപ്പിച്ചില്ല എന്നുപറഞ്ഞാൽ കാര്യങ്ങൾ ഏകദേശം മനസിലാവും

    പൊങ്കൽ ഹിറ്റ്

    പൊങ്കൽ ഹിറ്റ്

    കുറ്റങ്ങളും കുറവുകളും എടുത്ത് പറയാൻ തുടങ്ങിയാൽ പലത് ഉണ്ടെങ്കിലും ഒരു എന്റർടൈനർ എന്ന നിലയിൽ പൈസ മുതലാവുന്ന ഐറ്റമാണ് താനാ സേർന്ത കൂട്ടം. തമിഴ്നാട്ടിലെ ഇക്കൊല്ലത്തെ തൈപ്പൊങ്കൽ ബോക്സോഫീസ് സൂര്യ എന്ന ശരവണ ശിവകുമാർ തൂത്തുവാരുമെന്ന് കരുതാം

    English summary
    Thaanaa Serndha Koottam malayalam review by Schzylan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X