twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം:ഈ തമാശ കണ്ടാല്‍ ആര്‍ക്കും ഒന്നു പ്രണയിക്കാന്‍ തോന്നും

    By Neethu
    |

    ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പികം മാത്രമാണെന്ന് സംവിധായകന്‍ പറഞ്ഞെങ്കിലും നമ്മളില്‍ പലരുടെയും പ്രണയമോ ജീവിതമോ ആണെന്ന് തോന്നി പോകുന്നുണ്ടെങ്കില്‍ സംവിധായകനെ തെറ്റ് പറയാന്‍ കഴിയില്ല. കാരണം തമാശയില്‍ അത്രമാത്രം പ്രണയത്തിന്റെ തീവ്രത തുടിക്കുന്നുണ്ട്. ഇംതിയാസ് അലിയുടെ സംവിധാനത്തില്‍ പ്രണയജോടികളായ രണ്‍ബീറും ദീപിയകയും സ്ക്രീനില്‍ എത്തിയപ്പോള്‍ തമാശ ലോക തിയ്യറ്ററുകളില്‍ വന്‍ വിജയമാക്കുകയായിരുന്നു.

    ചിത്രത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഒരു കാര്യം പറയട്ടെ, സിനിമ തിയ്യറ്ററില്‍ പോയി കാണണോ വേണ്ടയോ എന്ന കണ്‍ഫ്യൂഷനില്‍ നില്‍ക്കുന്നവര്‍ ഒന്നറിയുക. ചിത്രത്തിന് നമ്മുക്ക് അഞ്ച് സ്റ്റാര്‍ നല്‍കാം. സ്റ്റാര്‍ നല്‍കിയതിന്റെ മാനദണ്ഡങ്ങള്‍ ഇവയാണ്. ജീവിതത്തില്‍ കണ്ട നല്ല പത്തു ചിത്രങ്ങള്‍ എടുത്തു പറയാന്‍ പറഞ്ഞാല്‍ അതില്‍ ഒന്ന് തമാശയായിരിക്കും. വാട്ടര്‍ കൂളര്‍ ആയ വാക്കുകള്‍ നിങ്ങളുടെ ജീവിതത്തില്‍ എത്രമാത്രം മാറ്റങ്ങള്‍ വരുത്തുമെന്ന് കാണിച്ചു തരും. ഒരിക്കല്‍ മാത്രം കാണുക, കാഴ്ചയുടെ സ്വാധീനം എത്രമാത്രമുണ്ടെന്ന് മനസിലാകും. നവദമ്പതികള്‍ തീര്‍ച്ചയായും കണ്ടിരിക്കണം. വിവാഹത്തിന് ശേഷവും നിങ്ങള്‍ക്കിടയില്‍ പ്രണയം വരും.

    ഇനി ചിത്രത്തിലേക്ക് കടക്കാം. വേദ് വര്‍ധന്‍(രണ്‍ബീര്‍ കപൂര്‍)എന്ന കഥാനായകനിലൂടെയാണ് കഥ തുടരുന്നത്. സമൂഹത്തിന്റെ കെട്ടുപാടുകളില്‍ ശ്വാസം മുട്ടി ജീവിച്ച് ജീവിതം നഷ്ടപ്പെട്ടു എന്ന് കരുതുന്ന ചെറുപ്പക്കാരന്‍. വേദിന്റെ ജീവിതത്തിലെ ഓരോ കാലഘട്ടങ്ങളാണ് ചിത്രത്തെ മുന്നോട്ട് കൊണ്ട് പോകുന്നത്. തനിക്ക് ചുറ്റുമുള്ളവര്‍ എപ്പോഴും സന്തോഷമായിരിക്കണമെന്ന് ആഗ്രഹിക്കുന്ന കഥാപാത്രം. വേദിന്റെ ജീവിതത്തിലെ മൂന്ന് കാലഘട്ടങ്ങളാണ് സിനിമയുടെ ആവിഷ്‌ക്കാരം. ഒന്‍പത് വയസ്സുക്കാരന്റെ കുട്ടിത്വം. പത്തൊന്‍മ്പത്ക്കാരന്റെ കൗമാരം, മുപ്പത്തുക്കാരന്റെ യൗവനം.

    താരാ മഹേശ്വരി(ദീപിക പദുകോണ്‍) വേദിന്റെ കഥയിലേക്ക് എത്തുമ്പോഴാണ് കഥയ്ക്ക് കിക്ക് വരുന്നത്. ആ കിക്ക് പ്രേക്ഷകര്‍ക്കിടയിലേക്കും വ്യാപിക്കും. ഫ്രാന്‍സിലെ ദ്വീപില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. കഥയില്ലാതെ പോയ ജീവിതത്തിന്റെ കഥ തുടരുന്നത് താരക്കൊപ്പമാക്കണമെന്ന് വേദ് ആഗ്രഹക്കുന്നത്തോടെ താമാശക്കുള്ളിലെ തമാശ ആരംഭിക്കുകയായി. എന്നാല്‍ പരസ്പരം വ്യാജമായി വെള്ളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് എന്തിനാണെന്ന് ആരെയും ഒന്ന് ചിന്തിപ്പിക്കും. വീണ്ടും കണ്ടു മുട്ടുന്നതിന് പിരിയുകയാണവര്‍.

    ഇംതിയാസ് അലിക്ക് ഒരു ബിഗ് സല്യൂട്ട്. സിനിമ കാണുന്നവരെല്ലാം ഈ സല്യൂട്ട് നല്‍കും. രണ്‍ബീര്‍-ദീപിക ജോടികളുടെ അഭിനയത്തിന് എത്ര മാര്‍ക്കിടും എന്നാണ് കണ്‍ഫ്യൂഷന്‍. സ്‌ക്രീനില്‍ കുറച്ചു മാത്രമേ ദീപിക പ്രത്യക്ഷപ്പെട്ടുള്ളൂ എങ്കിലും നിറഞ്ഞു നിന്നത് കാണികളുടെ മനസ്സിലായിരുന്നു. എആര്‍ റഹ്മാന്റെ സംഗീതവും രവി വര്‍മ്മയുടെ ക്യാമറയും ചിത്രത്തിന് പത്തരമാറ്റ് നല്‍കി എന്ന് വേണം പറയാന്‍.

    സംവിധാനം, തിരക്കഥ

    നിരൂപണം: ഈ താമശ കണ്ടാല്‍ ആര്‍ക്കും ഒന്നു പ്രണയിക്കാന്‍ തോന്നും

    ഇംതിയാസ് അലി എന്ന സംവിധായകന്റെ മികവിനെ എടുത്തു പറയാതിരിക്കാന്‍ കഴിയില്ല. സംവിധായകനും തിരക്കഥാകൃത്തും ഒരാള്‍ തന്നെയായപ്പോള്‍ എല്ലാ ചേരുവകളും ഒന്നിച്ചൊരു സുഖമുണ്ടായിരുന്നു ചിത്രം കാണാന്‍

    റണ്‍ബീര്‍- ദീപിക ജോടികള്‍

    നിരൂപണം: ഈ താമശ കണ്ടാല്‍ ആര്‍ക്കും ഒന്നു പ്രണയിക്കാന്‍ തോന്നും

    സൂപ്പര്‍ ഹിറ്റ് ചിത്രമായ യെ ജവാനി ഹേ ദിവാനിയ്ക്ക് ശേഷം പ്രണയ ജോടികളായ റണ്‍ബീറും ദീപിക പദുകോണും ഒന്നിക്കുന്ന ചിത്രമാണ് താമശ

    എ ആര്‍ റഹ്മാന്‍ സംഗീതം

    നിരൂപണം: ഈ താമശ കണ്ടാല്‍ ആര്‍ക്കും ഒന്നു പ്രണയിക്കാന്‍ തോന്നും

    എ ആര്‍ റഹാമാന്റെ സംഗീതത്തില്‍ തമാശയിലെ ഓരോ പാട്ടുകളും സൂപ്പര്‍ഹിറ്റുകളായി

    ടെക്‌നിക്കല്‍ സൈഡ്

    നിരൂപണം: ഈ താമശ കണ്ടാല്‍ ആര്‍ക്കും ഒന്നു പ്രണയിക്കാന്‍ തോന്നും

    സിനിമയ്ക്കു പിറകില്‍ നില്‍ക്കുന്ന റിയല്‍ ഹീറോസിനെ എടുത്ത് പറയാതിരിക്കാന്‍ കഴിയില്ല. രവി വര്‍മ്മയുടെ ക്യാമറയും ആര്‍ദി ബജാജിന്റെ എഡിറ്റിങ് ടെക്‌നിക്കും ചിത്രത്തെ സുന്ദരമായ ഷോട്ടുകളാക്കി മാറ്റി.

    ചുരുക്കത്തില്‍

    നിരൂപണം: ഈ താമശ കണ്ടാല്‍ ആര്‍ക്കും ഒന്നു പ്രണയിക്കാന്‍ തോന്നും

    ഫ്രീഡം ഇഷ്ടപ്പെടുന്ന ചെറുപ്പക്കാരന്റെ ഒറ്റയ്ക്കുള്ള യാത്ര, യാത്രയില്‍ കണ്ടുമുട്ടുന്ന കഥാനായിക. പരസ്പരം വെളിപ്പെടുത്താത്ത രണ്ട് പേര്‍.

    റണ്‍ബീറിന് 3ഉം ദീപികയ്ക്ക് 3.5 മാര്‍ക്ക് കൊടുക്കാം

    നിരൂപണം: ഈ താമശ കണ്ടാല്‍ ആര്‍ക്കും ഒന്നു പ്രണയിക്കാന്‍ തോന്നും

    സ്‌ക്രീനില്‍ നിറഞ്ഞു നിന്ന റണ്‍ബീറിനേക്കാളും പ്രേക്ഷകന്റെ മനസ്സില്‍ നിറഞ്ഞു നിന്ന ദീപികയ്ക്ക് 3.5 മാര്‍ക്ക് കൊടുക്കാം.

    ലൈക്ക് ഫില്‍മി ബീറ്റ്

    ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

    മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

    English summary
    Director Imtiaz Ali's Bollywood movie "Tamasha" starring Ranbir Kapoor and Deepika Padukone in the lead roles has received positive reviews from the audience across the globe
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X