പതിവ് കഥ, വേറിട്ട അവതരണം

By നിര്‍മല്‍

Next »

« Previous

വിനോദ് എന്ന നായര്‍ ചെക്കന്( നിവിന്‍ പോളി) ആയിഷ എന്ന ഉമ്മച്ചിപെണ്‍കുട്ടി (ഇഷ തല്‍വാര്‍) യോടു തോന്നുന്ന പ്രണയമാണ് തട്ടത്തിന്‍ മറയത്ത്. പതിവു ശൈലിയില്‍ ഇവര്‍ക്കിടയില്‍ വില്ലന്‍വേഷക്കാര്‍ എത്തുന്നുണ്ട്.

Thattathi Marayathu2

എന്നാല്‍ ഇരു സമുദായക്കാര്‍ തമ്മില്‍ പ്രേമിക്കുമ്പോള്‍ മലയാള സിനിമയില്‍ കാണാറുള്ള മതസൗഹാര്‍ദം തകരലും കത്തിക്കലും കൊള്ളവയ്ക്കലും ഒടുവില്‍ സമുദായ നേതാക്കള്‍ വന്ന് നേട്ടമുണ്ടാക്കലുമൊന്നും ഇവിടെ പ്രതീക്ഷിക്കേണ്ടതില്ല. അതൊന്നുമില്ലാതെ തന്നെ ഹിന്ദു- മുസ്ലിം പ്രേമം പറഞ്ഞ് ചിത്രം വിജയിപ്പിക്കാമെന്ന് വിനീത് ശ്രീനിവാസന്‍ തെളിയിക്കുന്നു.

ചിത്രം തുടങ്ങുന്നത് ഫഌഷ്ബാക്കില്‍ നിന്നാണ്. തലശേരിയിലെ കടല്‍പാലത്തില്‍ നിന്ന് രണ്ടു സ്‌കൂള്‍ പയ്യന്‍മാര്‍ സംസാരിക്കുന്നിടത്തുനിന്ന്. അക്കാലത്താണ് മോഹന്‍ലാല്‍ നായകനായ കാലാപാനി റിലീസ് ചെയ്യുന്നത്. കടല്‍പാലത്തില്‍ വച്ചാണ് വിനോദ് ആദ്യമായി കുഞ്ഞുപെണ്ണായ ആയിഷയെ കാണുന്നത്.

ദൈവം ഒരു വലിയ സംഭവമായതിനാല്‍ (സിനിമയിലെ സംഭാഷണം) വര്‍ഷങ്ങള്‍ക്കു ശേഷം ആയിഷയെ വീണ്ടും വിനോദിനു മുന്‍പിലെത്തിക്കുന്നു. കൂട്ടുകാരന്റെ വിവാഹ ചടങ്ങില്‍ വച്ച് അവന്‍ അവളെ അറിയാതെ തള്ളിയിടുന്നു. ആദ്യകാഴ്ചയില്‍ തന്നെ അവളെ കണ്ട് അമ്പരന്നു വീണുപോകുന്നതാണ്.

നാട്ടിലെ ഓരോ മാറ്റവും കലാകാരന്‍ കാണണമെന്നുപറയാറുണ്ട്. അതെല്ലാം കണ്ടുകൊണ്ടാണ് വിനീത് ശ്രീനിവാസന്‍ തിരക്കഥയൊരുക്കിയിരിക്കുന്നത്. നമ്മുടെ പൊലീസ് സ്റ്റേഷനുകളെല്ലാം ജനമൈത്രി സ്റ്റേഷനായി. ലോക്കപ്പില്‍ കിടക്കുന്ന വിനോദിനോട് എസ്‌ഐ പ്രേംകുമാര്‍ അവന്റെ പ്രണയം പറയാന്‍ ആവശ്യപ്പെടുമ്പോഴാണ് പയ്യന്നൂര്‍ കോളജില്‍ കണ്ണൂര്‍ സര്‍വകലാശാല കലോല്‍സവം നടക്കുമ്പോള്‍ ആയിഷയോട് തോന്നിയ പ്രണയംവിനോദ് പ്രേക്ഷകനോടു പറയുന്നത്. കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ ദഫ് മുട്ട് മല്‍സരാര്‍ഥിയാണ് വിനോദ് അവിടെയെത്തുന്നത്.

ആയിഷയോട് തുറന്നു പറഞ്ഞ പ്രണയം
അവള്‍ സ്വീകരിക്കുന്നു. അതിന്റെ സന്തോഷത്തി്ല്‍ അവളുടെ വീട്ടിലേക്ക് രാത്രി കടന്നുചെല്ലുമ്പോഴാണ് വീട്ടുകാരുടെ പിടിയിലാകുന്നത്. അങ്ങനെയാണ് വിനോദ് ജയിലിലാകുന്നത്. അവന്റെ പ്രണയത്തില്‍ കലര്‍പ്പില്ലെന്നു തോന്നിയ ജനമൈത്രി പൊലീസ് അവളെ സ്വന്തമാക്കാന്‍ വിനോദിനെ സഹായിക്കാനിറങ്ങുന്നു.

അങ്ങനെയാണ് ഹെല്‍മറ്റ് കച്ചവടവും പിന്നീട് പര്‍ദ ഷോപ്പും തുടങ്ങുന്നത്. പക്ഷേ വല്യാപ്പയുടെ വാശിയില്‍ അവരുടെ പ്രണയം തകരുമെന്നിരിക്കെ നിര്‍ണായക ഘട്ടത്തില്‍ ആയിഷയുടെ ഉപ്പ (ശ്രീനിവാസന്‍) അവളുടെ പ്രണയത്തിനു കൂട്ടുനില്‍ക്കുന്നു. ഒടുവില്‍ തലശേരി കടല്‍പ്പാലത്തില്‍ വച്ചുതന്നെ അവര്‍ കണ്ടുമുട്ടുന്നു.അടുത്ത പേജില്‍
പുതുസിനിമയല്ല, പുതു തലമുറയുടെ സിനിമ

മുന്‍ പേജില്‍
യുവാക്കളുടെ മനസ്സറിഞ്ഞ് തട്ടത്തിന്‍ മറയത്ത്

അടുത്ത പേജുകളില്‍

Next »

« Previous

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X