പുതുസിനിമയല്ല, പുതു തലമുറയുടെ സിനിമ

By നിര്‍മല്‍
<ul id="pagination-digg"><li class="previous"><a href="/reviews/thattathin-marayathu-fresh-2-102876.html">« Previous</a>

Thattathi Marayathu
ശ്രീനിവാസന്റെ ആദ്യകാല സിനിമകളില്‍ കാണുന്ന തമാശയും പരിഹാസവുമെല്ലാം വിനീതും ഉപയോഗപ്പെടുത്തുന്നുണ്ട്. സിനിമ പിള്ളേര്‍ക്കുമാകാമെന്നും അത് പിള്ളേരുകളിയായല്ല കാട്ടേണ്ടതെന്നും വിനീത് പുതുതലമുറയെ ബോധ്യപ്പെടുത്തുകയാണ്. ഇതൊരു ന്യൂവേവ് സിനിമയോ ന്യൂ ജനറേഷന്‍ സിനിമയോ അല്ല. എന്നാല്‍ സിനിമയിലെ ന്യൂ ജനറേഷന്റെ സിനിമയാണ്.

ഗാനങ്ങള്‍ ഈ ചിത്രത്തിന്റെ വിജയത്തിന് വലിയൊരു ഘടകമായിട്ടുണ്ട്. ഷാന്‍ സംഗീതം നല്‍കിയ ഗാനങ്ങളില്‍ മുത്തുച്ചിപ്പി പോലൊരു, അനുരാഗത്തിന്‍ എന്നിവയാണ് ഏറ്റവും ഹൃദ്യമായത്. സച്ചിന്‍ വാര്യരും നടി രമ്യാ നമ്പീശനുമാണ് മുത്തുച്ചിപ്പി പോലൊരു എന്ന ഗാനം ആലപിച്ചിരിക്കുന്നത്. അനുരാഗത്തിന്‍ എന്നു തുടങ്ങുന്നത് വിനീത് ശ്രീനിവാസനും.

യുവാക്കളുടെ ഒരു നീണ്ട നിര തന്നെയാണ് ചിത്രത്തിലുടനീളം. മലര്‍വാടിയില്‍ വിനീത് പരിചയപ്പെടുത്തിയ അജു, ഭഗത് എന്നിവര്‍ നിവിന്‍ പോളിക്കൊപ്പം മുഴുനീളമുണ്ട്. മലയാളത്തില്‍ നല്ലൊരു ഹാസ്യനടനാണ് താനെന്ന് അജു വീണ്ടും തെളിയിക്കുന്നു. സെക്കന്‍ഡ് ഷോയിലെ സണ്ണി വെയിന്‍ (കുരുടി), സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ അഹമ്മദ് സിദ്ദീഖ് (കെ.ടി.മിറാഷ്) എന്നിവരും നല്ല ചിരിയൊരുക്കാന്‍ നല്ല വേഷത്തിലെത്തിയിട്ടുണ്ട്്.

ശ്രീനിവാസനും മുകേഷും ചേര്‍ന്നു രൂപീകരിച്ച ലൂമിയര്‍ ഫിലിംസ്് ആണ് നിര്‍മാണം. വിതരണം ലാല്‍ ജോസ്. ക്യാംപസ് ചിത്രങ്ങളൊരുക്കുന്ന സംവിധായകര്‍ക്ക് ഇതൊരു പാഠമാണ്. ക്യാംപസില്‍ നിന്നു പുറത്തിറങ്ങി കാല്‍നൂറ്റാണ്ടു പിന്നിട്ടവര്‍ നിര്‍മിച്ച ക്യാംപസ് ചിത്രങ്ങളാണ് മലയാളത്തില്‍ സാധാരണയായി റിലീസ് ചെയ്യാറുള്ളത്. (ക്ലാസ്‌മേറ്റ് വ്യത്യസ്ത പുലര്‍ത്തി).

എന്നാല്‍ ക്യാംപസ് ചിത്രമൊരുക്കുമ്പോള്‍ എന്താണു ക്യാംപസ് ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയാതെ തങ്ങള്‍ക്കു തോന്നിയതുപോലെ ചിത്രമൊരുക്കുന്നവര്‍ ഈ ചിത്രം കണ്ടാല്‍ കാര്യം പിടികിട്ടും. എന്തുകൊണ്ട് തട്ടത്തിന്‍ മറയത്ത് റിലീസ് ചെയ്ത തിയറ്ററിനു മുന്‍പില്‍ ഇത്രയധികം ആള്‍ക്കൂട്ടമെന്ന്. ഷോ തുടങ്ങുന്നതിനു ഒരു മണിക്കൂര്‍മുന്‍പ് തന്നെ ഹൗസ്ഫുള്‍ എന്ന ബോര്‍ഡ് വയ്ക്കുന്നുവെന്ന്. ചിത്രം കാണുമ്പോള്‍ പുതുതലമുറ ആസ്വദിച്ചു കയ്യടിക്കുന്നുവെന്നല്ലാതെ ആരും കൂവി വിളിക്കുന്നില്ല.

മുന്‍ പേജുകളില്‍

<ul id="pagination-digg"><li class="previous"><a href="/reviews/thattathin-marayathu-fresh-2-102876.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X