twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അച്യുതന്റെ കൃഷ്ണാവതാരം, സമകാലിക പ്രശ്‌നങ്ങളും വിഷയമാക്കുന്ന കുടുംബ ചിത്രം!

    |

    ജിന്‍സ് കെ ബെന്നി

    ജേര്‍ണലിസ്റ്റ്
    മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.

    Rating:
    3.0/5
    Star Cast: Kunchacko Boban, Sravana, Hareesh Perumanna
    Director: Lal Jose

    വെളിപാടിന്റെ പുസ്തകത്തിന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് തട്ടിന്‍പുറത്ത് അച്യുതന്‍. എല്‍സമ്മയെന്ന ആണ്‍കുട്ടി, പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലാല്‍ ജോസ്- എം സിന്ധുരാജ്- കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന നിലയില്‍ ചിത്രത്തേക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകളും ഏറെയാണ്. മുന്‍ചിത്രങ്ങളേപ്പോലെ നാട്ടിന്‍പുറം തന്നെയാണ് തട്ടിന്‍പുറത്ത് അച്യുതന്റെ കഥാപരിസരം.

    <strong>ഓരോ മലയാളിയുടേയും മുഖമുള്ള പ്രകാശന്‍! പക്ക ഫാമിലി എന്റര്‍ടെയിനര്‍! </strong>ഓരോ മലയാളിയുടേയും മുഖമുള്ള പ്രകാശന്‍! പക്ക ഫാമിലി എന്റര്‍ടെയിനര്‍!

    ചേലപ്രം

    ചേലപ്രം എന്ന ഗ്രാമവും അവിടുത്തെ കൃഷ്ണ ക്ഷേത്രത്തേയും ചുറ്റിപ്പറ്റിയാണ് കഥയുടേയും കഥാപാത്രങ്ങളുടേയും സഞ്ചാരം. പരോപകാരിയും സത്യസന്ധനുമായ അച്യുതന്‍ ചെയ്യാത്ത തെറ്റിന് കള്ളനാക്കപ്പെടുന്നു. എന്നാല്‍ അച്യുതനെ മനസിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരുപറ്റം ആളുകള്‍ അവനൊപ്പമുണ്ടായിരുന്നു. ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടിക്കുള്ളില്‍ നിന്നും ലഭിക്കുന്ന കത്തില്‍ കൃഷ്ണനോടുള്ള ഒരമ്മയുടെ അപേക്ഷയായിരുന്നു, സ്വന്തം മകള്‍ക്ക് വേണ്ടി. കത്ത് ആദ്യം വായിക്കാനിടവന്ന അച്യുതനോട് ഇത് കൃഷ്ണന്‍ നിന്നെ ഏല്‍പ്പിച്ചതാണ് ക്ഷേത്രത്തിലെ കാര്യവിചാരകന്‍ പറയുന്നതോടെ ആ അമ്മയുടെ സങ്കടം തീര്‍ക്കുന്നതിനുള്ള ദൗത്യം അച്യുതന്‍ ഏറ്റെടുക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങള്‍ ചിത്രത്തിന്റെ പ്രമേയം.

    സമകാലിക

    സമകാലിക കേരളത്തിലെ നിരവധി വിഷയങ്ങളില്‍ ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കഥാപരിസരം കണ്ണൂര്‍ ആയതിനാല്‍ കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തേയും ചിത്രത്തില്‍ വരച്ച് കാട്ടുന്നുണ്ട് ലാല്‍ ജോസും സിന്ധുരാജും. ചിത്രം ആരംഭിക്കുന്നത് പ്രളയാന്തര കേരളത്തെ പരാമര്‍ശിച്ചുകൊണ്ടാണ്. ചിത്രത്തില്‍ ആദിമധ്യാന്തം നിറഞ്ഞ് നില്‍ക്കുന്നത് കുഞ്ചാക്കോ ബോബന്‍ കഥാപാത്രമായ അച്യുതനാണ്. പുതുമുഖം ശ്രവണയാണ് ചിത്രത്തിലെ നായിക.

    മനുഷ്യരിലൂടെ

    ദൈവം പലപ്പോഴും നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നത് മനുഷ്യരിലൂടെ ആയിരിക്കുമെന്ന സന്ദേശമാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്. ദൈവം മുകളിലുണ്ട് എന്നാണല്ലോ പറയുന്നത്, ഇവിടെ തട്ടിന്‍പുറത്താണ് ദൈവം. ദീപാങ്കുരന്‍ ഈണം നല്‍കിയ ഒരുപിടി ഗാനങ്ങളും ചിത്രത്തിലുണ്ട്. കണ്ണൂരിന്റെ തനിമ നിറയുന്ന മുത്തുമണി രാധേ എന്ന ഗാനം മികച്ചുനില്‍ക്കുന്നു. രണ്ടേകാല്‍ മണിക്കൂറോളം ദൈര്‍ഘ്യമുള്ള ചിത്രം പതിഞ്ഞ താളത്തിലാണ് മുന്നോട്ട് നീങ്ങുന്നത്. ചിലപ്പോഴെങ്കിലും ചിത്രം സമയത്തേക്കുറിച്ച് പ്രേക്ഷകനെ ചിന്തിപ്പിക്കുന്നുണ്ട്.

    റോബിന്‍

    റോബിന്‍ വര്‍ഗീസിന്റെ ഛായാഗ്രഹണം മികച്ച് നില്‍ക്കുന്നു. ഗ്രാമീണതയ്‌ക്കൊപ്പം ഫാന്റസിയേയും കൂട്ടുചേര്‍ത്താണ് തട്ടിന്‍പുറത്ത് അച്യുതനെ ലാല്‍ ജോസ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. ഹരീഷ് കണാരന്‍ ചിത്രത്തിലെ നര്‍മ്മ സാന്നിദ്ധ്യമായി മാറുന്നു. വിജയ രാഘവന്‍, നെടുമുടി വേണു, സീമ ജി നായര്‍, ബിന്ദു പണിക്കര്‍, താര കല്യാണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ലാല്‍ ജോസ്- കുഞ്ചാക്കോ ബോബന്‍ മാജിക് പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകര്‍ക്ക് ഒരു ശരാശരി ദൃശ്യാനുഭവമായി ചിത്രം മാറുന്നു.

    ചുരുക്കം: സമകാലിക സംഭവങ്ങളിലൂന്നിയ കഥാവതരണമാണ് തട്ടിന്‍പുറത്ത് അച്യുതന്‍.

    English summary
    thattinpurath achuthan movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X