twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദി ബോഡി: ജിത്തു ജോസഫിന് പ്രത്യേകിച്ചൊരു ഗുണവും ചെയ്യുന്നില്ല, പ്രേക്ഷകർക്കും — ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    ജേര്‍ണലിസ്റ്റ്
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    2.0/5
    Star Cast: Emraan Hashmi, Rishi Kapoor, Sobhita Dhulipala
    Director: Jeethu Joseph

    ഗംഭീരൻ പോസ്റ്ററുകളാണ് ജിത്തു ജോസഫിന്റെ പുതിയ സിനിമയായ ദി ബോഡിയുടേത്. ഒരു ഡാർക്ക് ത്രില്ലർ മൂഡ് ക്രിയേറ്റ് ചെയ്യുന്ന ഡിസൈൻ. തിയേറ്ററിലേക്ക് ആളെ ആകർഷിക്കുവാൻ കെൽപുള്ളത്. അതും കണ്ടു ഡാർക്ക് ത്രില്ലർ മൂഡിൽ തിയേറ്റയറിൽ കയറിയാൽ നിരാശപ്പെടേണ്ടി വരും. ഉറപ്പ്.

    ബോഡിയുടെ ലൊക്കേഷൻ

    മൗറീഷ്യസാണ് ബോഡിയുടെ ലൊക്കേഷൻ. പോർട്ട്‌ ലൂയീസിലെ മോർച്ചറിയിൽ നിന്നും ബിഗ്‌ഷോട്ടായ ബിസിനസുകാരിയുടെ ഡെഡ്ബോഡി അപ്രത്യക്ഷമാവുന്നതും ജയരാജ്‌ റാവൽ എന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷിക്കാൻ വരുന്നതുമാണ് സിനിമയുടെ ഉള്ളടക്കം.

    ഋഷി കപൂറാണ് ജയരാജറാവൽ. മൗറീഷ്യസായാലും ഇന്ത്യയായലും ഈ പ്രായത്തിൽ ഇത്തരം ശരീരഘടനയോടെ ഒരു പോലീസുകാരൻ കടുത്ത അക്രമമായിപ്പോയി — ആ രാജ്യത്ത് റിട്ടയർമെന്റ് എത്ര വയസിൽ ആണോ എന്തോ?

    മായവർമ

    മായവർമ എന്നാണ് മരണപ്പെട്ടതും ബോഡി അപ്രത്യക്ഷമായതുമായ നിർഭാഗ്യയായ കോടീശ്വരിയുടെ പേര്. ആള് കിടുവാണ്. അന്വേഷണം സ്വാഭാവികമായും ഭർത്താവായ അജയ്‌പുരിയിൽ എത്തും. അജയാണെങ്കിൽ കുറച്ച് അവിഹിതവും ചുറ്റിക്കളിയുമൊക്കെയുള്ള ആളും.

    രണ്ട് മണിക്കൂർ അങ്ങനെ നനഞ്ഞ അന്വേഷണമാണ്. പുതുമയൊന്നുമില്ല. അത്യാവശ്യം ക്ഷമയൊക്കെ ഉള്ളവർക്ക് കൂൾ ത്രില്ലർ എന്ന പേരിൽ കണ്ടിരിക്കാം. നെറ്റ് ഉള്ളവർക്ക് വാട്ട്സ്അപ്പ്, ഫെയ്സ്ബുക്ക് ഒക്കെ നോക്കിയിരിക്കാം. അതില്ലാത്തവർക്ക് ഇറങ്ങിപ്പോകയുമാവാം — ലാസ്റ്റ് ഒരു ചെറ്യേ ട്വിസ്റ്റുണ്ട്. അത്രയേ ഉള്ളൂ.

    തിരക്കഥ

    അന്വേഷണത്തിനെന്ന പോലെ തിരക്കഥയ്ക്കും വലിയ ആഴമൊന്നുമില്ല. അതാണ് പടത്തിന്റെ പ്രധാന പ്രതിസന്ധി. അവലംബിത സ്ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത് ജിത്തു ജോസഫ് തന്നെ. ഒറിജിനൽ സ്ക്രിപ്റ്റിന്റെ ക്രെഡിറ്റ് സ്പാനിഷ് സംവിധായകൻ ഓറിയൽ പൗലോയ്ക്ക് കൊടുത്തിരിക്കുന്നു. അദ്ദേഹത്തിന്റെ എൽ കുർപ്പോ എന്ന സിനിമയുടെ ഒഫിഷ്യൽ റീമേക്ക് കൂടിയാണത്രെ ദി ബോഡി.

    അല്ലി മോള്‍ ദിവസവും ആവശ്യപ്പെടാറുളള ആ കാര്യത്തെക്കുറിച്ച് പൃഥ്വിരാജ്! അവള്‍ക്കിത് നിര്‍ബന്ധംഅല്ലി മോള്‍ ദിവസവും ആവശ്യപ്പെടാറുളള ആ കാര്യത്തെക്കുറിച്ച് പൃഥ്വിരാജ്! അവള്‍ക്കിത് നിര്‍ബന്ധം

    ഇമ്രാൻ ഹാഷ്മി

    സതീഷ് കുറുപ്പിന്റെ ഫ്രെയിമുകളും ലൈറ്റിങ്ങും കൊള്ളാം. അജയ് പുരിയെ അവതരിപ്പിക്കുന്നത് ഇമ്രാൻ ഹാഷ്മി ആയതുകൊണ്ട് ലിപ്പ് ലോക്കുൾപ്പടെ ഉള്ള പ്രണയഗാനരംഗങ്ങൾക്ക് ഒരു കുറവുമില്ല. മായാ വർമ്മ എന്ന ശോഭിക ധുലിപാല കാണാൻ സെക്‌സിയതും നല്ല കാര്യം. തെന്നിന്ത്യയിലെ വേദികയാണ് ഋതു.

    സിനിമ തിരഞ്ഞെടുക്കുമ്പോൾ അഭിപ്രായം ചോദിക്കുന്നത് അദ്ദേഹത്തിനോട്! വെളിപ്പെടുത്തി ഹണിറോസ്സിനിമ തിരഞ്ഞെടുക്കുമ്പോൾ അഭിപ്രായം ചോദിക്കുന്നത് അദ്ദേഹത്തിനോട്! വെളിപ്പെടുത്തി ഹണിറോസ്

    ജിത്തു ജോസഫ്

    ജിത്തു ജോസഫിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ചിത്രം. ദൃശ്യത്തോടെ ഒരു പാൻ ഇന്ത്യൻ ഇമേജ് നേടിയെടുത്ത ജിത്തു ജോസഫിന് ഉള്ള പേര് കളയാൻ മാത്രമേ ഇത്തരം ബോഡികൾ ഉപകരിക്കൂ. എന്തായാലും കാർത്തിയുമായുള്ള തമിഴിലെ തമ്പിയും മോഹൻലാലിൻറെയൊപ്പം മലയാളത്തിൽ വരുന്ന പടവും ഗംഭീരമാവട്ടെ എന്നാശംസിക്കാം.

    ബോഡി വെറും ഡെഡ്ബോഡി എന്ന് അടിവര

    Read more about: review റിവൃൂ
    English summary
    the body movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X