»   » കാറുകളുടെ വെടിക്കെട്ട്, ചടുലതയുടെ പൊടിപൂരം: ശൈലൻറെ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 8 നിരൂപണം.. ഡോണ്ട് മിസ്

കാറുകളുടെ വെടിക്കെട്ട്, ചടുലതയുടെ പൊടിപൂരം: ശൈലൻറെ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 8 നിരൂപണം.. ഡോണ്ട് മിസ്

Posted By: Desk
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലെ പുതിയ ചിത്രമായ ദി ഫേറ്റ് ഓഫ് ദ സീരിസ് അഥവാ എഫ് 8 പ്രതീക്ഷിച്ചതിലും രണ്ട് ദിവസം മുന്പേ തീയറ്ററുകളിലെത്തി. വിൻ ഡീസൽ പ്രധാനവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഇറ്റാലിയൻ ജോബ് ഒരുക്കിയ ഗാരി ഗ്രേ. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സീരിസിലെ ഏറ്റവും ചടുലമായ ഭാഗങ്ങളിലൊന്നായ എഫ് എട്ടിൻറെ നിരൂപണം, ശൈലൻറെ വക.

ഫാസ്റ്റസ്റ്റ് 8

2006 ചെറിയ സെറ്റപ്പിൽ തുടങ്ങുകയും വന്യമായ ആക്ഷന്റെയും റെയ്സിംഗിന്റെയും പിൻബലത്തിൽ ലോകമെങ്ങും കത്തിപ്പടരുകയും ചെയ്ത ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സീരീസിൽ പെട്ട എട്ടാമത്തെ ഇൻസ്റ്റാൾമെന്റ് ആണ് ദി ഫേറ്റ് ഓഫ് ദ സീരിസ് അഥവാ എഫ്-8. ഏകദേശം 11വർഷം ആയപ്പോഴെക്കും എട്ട് പാർട്ടുകൾ ഇറങ്ങി എന്നത് ഈ സീരീസിന്റെ സ്വീകാര്യതയെ സൂചിപ്പിക്കുന്നു.. ക്രിസ് മോർഗൻ തന്നെയാണ് സ്ക്രിപ്റ്റ് റൈറ്റർ എങ്കിലും ഗാരി ഗ്രേ ആണ് ഇത്തവണ സംവിധായകൻ.

എല്ലാം എഫ് 8ൻറെ വഴിയിൽ

ഏപ്രിൽ 14 ന് വേൾഡ് പ്രീമിയർ നിശ്ചയിച്ച പടം റിസർവേഷനിലെ ബാഹുല്യം കാരണം കേരളമുൾപ്പടെ ഇൻഡ്യയൊട്ടുക്ക് രണ്ടുദിവസം മുൻപെ റിലീസ് ചെയ്യുകയായിരുന്നു.. കൊട്ടിഘോഷിച്ചും തള്ളിമറിച്ചുമൊക്കെ വന്ന മലയാളത്തിലെ വിഷു-വെക്കേഷൻ സിനിമകൾ പകർന്ന നിരാശ F-8 ന് കൂടുതൽ ഗുണകരവുമായി..

ബിയോൺഡ് എക്സ്പെക്റ്റേഷൻസ്

മുൻപുള്ള ഏഴുഭാഗങ്ങൾ കണ്ടതിൽ നിന്ന് പ്രേക്ഷകൻ പ്രതീക്ഷിച്ചുപോകുന്ന പ്രൊഡക്റ്റ് എന്താണോ അത് തന്നെയാണ് F-8. നിരാശയ്ക്ക് ഒരിടത്തും ഇടനൽക്കുന്നേയില്ല കണ്ണഞ്ചിപ്പിക്കുന്ന സ്പീഡും ആക്ഷനും.. ചടുലതയുടെ ആവേഗം പലപ്പോഴും നമുക്ക് ചിന്തിക്കാവുന്ന ലെവലിനുമപ്പുറത്തേയ്ക്ക് നീങ്ങുന്നുമുണ്ട്..

വിൻ ഡീസൽ

വിൻ ഡീസൽ എന്ന ഹെവി മെറ്റാലിക് സ്റ്റൈലിഷ് കിംഗ് തന്നെയാണ് F-8 സ്ക്രീനിന്റെ അനിയന്ത്രിത ഊർജ സ്രോതസ്സ്.. താരങ്ങളുടെ ഒരുപട തന്നെ FF ടീമിൽ ഒപ്പമുണ്ടെങ്കിലും മറ്റെല്ലാവരെയും ഉപഗ്രഹങ്ങളായി തോന്നിപ്പിക്കാൻ ഇടവരുത്തുന്നതാണ് ഡീസലിന്റെ കരിഷ്മ.‌ ഡൊമിനിക്ക് എന്ന തന്റെ കഥാപാത്രത്തിന് ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് വന്നുഭവിക്കുമ്പോൾ പോലും സ്ക്രീനിലുള്ള ആധിപത്യം ഡീസലിൽ നിന്നും ഒരിക്കൽ പോലും വിട്ടുപോകുന്നില്ല

ക്യൂബ ഇൻട്രോ

ക്യൂബയിലെ ഹവാന സിറ്റിയിൽ ഹണിമൂൺ ജീവിതം നയിക്കുന്ന ഡൊമിനിക്കിലൂടെയും ലെറ്റിയിലൂടെയുമാണ് F-8 തുടങ്ങുന്നത്.. പെട്ടെന്ന് അതൊരു വിന്റേജ് കാർ റെയ്സിംഗിലേക്ക് കട്ട് ചെയ്യുന്നു.. പിന്നീട് അന്തം വിട്ട കാറോട്ടമാണ്.. തിയേറ്ററിൽ കേറി പത്തുമിനിറ്റിനകം കാണികളെ പടത്തിലേക്ക് വലിച്ചിടുന്ന ഇടിവെട്ട് റെയ്സ്.. ലൊക്കേഷന്റെ ഭംഗിയും അപാരം

ഓപ്പറേഷൻ, ട്വിസ്റ്റ്

തുടർന്ന് ഫാസ്റ്റ് ആൻഡ്‌ ഫൂറിയസ് ടീം തങ്ങളുടെ അടുത്ത ഓപ്പറേഷനിലേക്ക് നിയുക്തമാകുന്നതോടെയാണ് ആരും പ്രതീക്ഷിക്കാത്ത ആ ട്വിസ്റ്റ് വരുന്നത്.. ഡൊമിനിക്ക് തന്റെ ടീമിന് എതിരാകുന്നതും ടീമിന് തങ്ങളുടെ ലീഡറെ തന്നെ നേരിടേണ്ടി വരുന്ന കനത്ത പ്രതിസന്ധിയിലേക്കാണ് പിന്നെ നീങ്ങുന്നത്.

സൈഫർ ദി ലേഡി വില്ലൻ

സൈഫർ എന്ന സൂപ്പർ ഹാക്കറുടെ രംഗപ്രവേശവും ഫാമിലി സെന്റിമെന്റ്സ് വച്ചുള്ള അവളുടെ ബ്ലാക്ക്മെയിലിംഗുമാണ് ഡൊമിനിക്കിനെ കളം മാടി ചവിട്ടിപ്പിക്കുന്നത്.. തന്റെ മകനെ ആദ്യമായി കാണുമ്പോൾ കണ്ണുകുടുകുടാ നിറഞ്ഞൊലിക്കുന്ന ഡൊമിനിക്കിന്റെ കാഴ്ച F-8 പോലൊരു സിനിമയിൽ നിന്നും പ്രതീക്ഷിക്കാത്ത ഒന്നാണ്.. സൈഫറാകട്ടെ കൊടുംഭീകരിയാണ്.. ആയിരക്കണക്കിന് കാറുകൾ ഹാക്ക് ചെയ്ത് തകർത്തടിക്കുന്ന അവളുടെ വെടിക്കെട്ട് കണ്ടാൽ രോഹിത് ഷെട്ടിയൊക്കെ എൽ കെ ജിയിൽ ചെന്നിരിക്കും..

200% എൻഗേജിങ്

തുടർന്ന് ഡൊമിനിക്കും FF ടീമും എതിരിട്ടുകൊണ്ട് നടത്തുന്ന സാഹസികപരാക്രമങ്ങളിൽ പ്രേക്ഷകന് ഒരുനിമിഷം പോലും പുറമെയ്ക്ക് ചിന്തിക്കാൻ ഇടകിട്ടുന്നില്ല.. 150₹ ടിക്കറ്റെടുത്ത് കേറിയവന് ഒരിടത്തും നഷ്ടബോധം നേരിടേണ്ടിവരുന്നില്ല.. പൈസാവസൂൽ എന്നുപറഞ്ഞാൽ എജ്ജാതി വസൂൽ.. ഒരുമാതിരി ആസ്ട്രൽ പ്രൊജക്ഷൻ ലെവൽ!!!

വെക്കേഷൻ പാക്കേജ്

ഒരുകാലത്ത് അനവസരത്തിലുള്ള നഗ്നതാപ്രദർശനത്തിന്റെയും തക്കകിട്ടുമ്പോളൊക്കെയുള്ള ലൈംഗികതയുടെയും പേരിൽ ഹോളിവുഡ് സിനിമകൾക്ക് വിലക്ക് കൽപ്പിച്ചിരുന്നവരാണ് ഇന്ത്യക്കാരും മലയാളികളും.. ഇൻഡ്യ പോലൊരു ബഹുവിശാലമായ വിപണിയുടെ അപാരസാധ്യതകൾ ഹോളിവുഡ് തിരിച്ചറിഞ്ന്നതോണ്ടാവാം ഇപ്പോൾ അവിടുന്ന് വരുന്നവ മിക്കതും ക്ലീൻ എന്റർടൈനറുകളാണ്.. ഒരുപക്ഷെ ഇൻഡ്യൻ സിനിമകളേക്കാൾ ക്രിസ്റ്റൽ ക്ലിയർ ക്ലീൻ..

കുടുംബബന്ധങ്ങളിലൊക്കെ വല്ലാതെ ഫോക്കസ് ചെയ്യുന്നതും നായകൻ കണ്ണീർ തൂവുന്നതും നായികമാർ വെൽ ഡ്രെസ്ഡ് ആവുന്നതും ഒന്നും യാദൃച്ഛികമേ അല്ല. കാണികൾ ഈ മാറ്റം നന്നായി ഉൾക്കൊള്ളുന്നുണ്ട്. കളിത്തോക്കിന് പകരം വെടിക്കെട്ട് ആസ്വദിച്ചുതന്നെ (ഡബിൾ മീനിംഗിൽ ചമ്മാതെ) തിയേറ്ററിൽ ഇരിക്കാലോ. നെമ്മാറ- വല്ലങ്കി വേലയ്ക്ക് കൂട്ടുകത്തുന്നത് കണ്ട് ചെവിയടഞ്ഞ് പോരുന്നവർക്ക് എന്ത് നിരാശ!

English summary
The Fate of the Furious movie review Schzylan Sailendrakumar

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam