For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദി ലാസ്റ്റ് ടു ഡേയ്സ്: വൃത്തിയ്ക്കെടുത്തൊരു മിസ്റ്റിരിയസ്‌ ത്രില്ലർ — ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  എഴുത്തുകാരന്‍
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  3.0/5
  Star Cast: Deepak Parambol, Dharmajan Bolgatty, Nandhan Unni
  Director: Santhosh Lakshman

  ട്രെയിലർ ഗംഭീരമായിരുന്നു. പക്ഷെ, പ്രതീക്ഷകൾ ഒന്നുമില്ലാതെ തന്നെ ആണ് കാണാനിരുന്നത്. കണ്ടു തുടങ്ങി അധികം മുന്നോട്ട് പോവും മുന്നേ തന്നെ മനസിൽ ആവേശം ജനിപ്പിച്ചു. അത് ത്രൂ ഔട്ട് കൊണ്ടുപോവുകയും ചെയ്തു. "ദി ലാസ്റ്റ് ടു ഡെയ്സ്" എന്ന ലേറ്റസ്റ്റ് നീസ്ട്രീം റിലീസ് മൂവി കാണുന്നതിൽ ഒട്ടും നഷ്ടം തോന്നിപ്പിക്കാത്ത ഒരു സിനിമാനുഭവം ആണ്.

  ഡെബ്യൂ ഡയറക്റ്റർ ആയ സന്തോഷ് ലക്ഷ്മണൻ ആണ് സിനിമയുടെ കപ്പിത്താൻ. തുടക്കക്കാരൻ എന്ന ലേബലിൽ എല്ലാ രീതിയിലും അഭിമാനിക്കാം. സ്ക്രിപ്റ്റിംഗിലും സംവിധായകന്റെ പങ്കാളിത്തമുണ്ട്. അതിന്റെ വൃത്തി സിനിമയിൽ കാണുന്നുണ്ട്. താൻ എന്താണ് ചെയ്യുന്നത് എന്നത് ഒരു സംവിധായകന് അറിഞ്ഞിരിക്കുക എന്നത് തന്നെ വലിയ കാര്യമാണ്. (നവനീത് രഘു ആണ് എഴുത്തിലെ പങ്കാളി.)

  Antony Perumbavoor announced new movie with jeethu joseph | FilmiBeat Malayalam

  ദി ലാസ്റ്റ് ലാസ്റ്റ് ടു ഡേയ്‌സ് എന്ന പേര് തന്നെയാണ് സിനിമയുടെ പശ്ചാത്തലം. നാട്ടിൽ ചർച്ചാവിഷയമായ സേവ്യർ മാത്യു, പ്രജിത്ത് ജോണ്, ബ്രോലിൻ വിൻസെന്റ് എന്നീ രാഷ്ട്രീയപ്രവർത്തകരായ മൂന്നുയുവാക്കളുടെ തിരോധാനത്തെ കുറിച്ച് ടി വൈ എസ് പി രാജൻ നടത്തിയ ഇൻവെസ്റ്റിഗേഷന്റെ ഫയൽ കൺക്ലൂഡ് ചെയ്ത് ഡിപ്പാർട്ട്‌മെന്റിലേക്ക് സമർപ്പിക്കുന്നതിന് രണ്ട് ദിവസം മുൻപ് അവസാന നിരീക്ഷണത്തിനായി സ്‌പെഷ്യൽ ബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീകാന്ത് ശർമയ്ക്ക് നൽകുകയാണ്. അവസാനത്തെ രണ്ടുദിവസങ്ങളിൽ ശ്രീകാന്ത് നടത്തുന്ന കണ്ടെത്തലുകൾ ആണ് സിനിമയുടെ ത്രില്ലിംഗ് എലമെന്റ്.

  പരിമിതമായ സാഹചര്യങ്ങളിൽ, മിസ്റ്റീരിയസ് സ്വഭാവം ഉടനീളം നിലനിർത്താൻ കഴിഞ്ഞു എന്നതും സാങ്കേതികത എവിടെയും ഒരു പരാധീനത ആയി അനുഭവപ്പെട്ടില്ല എന്നതുമാണ് സിനിമയുടെ പൊസിറ്റിവ് സൈഡ്. ഫാസ്റ്റ് ഫോർവേഡ് അടിക്കാതെ കാണാവുന്ന രീതിയിൽ ക്രിസ്പി ആയിട്ടാണ് സിനിമയുടെ എക്സിക്യൂഷൻ. മൊത്തം 74 മിനുട്ട് മാത്രം ദൈർഘ്യമുള്ള സിനിമയിൽ ആദ്യത്തെ എട്ടുമിനിട്ടും അവസാനത്തെ എട്ടുമിനിട്ടും ടൈറ്റിൽ ക്രെഡിറ്റ്‌സും അതിനോട് ബന്ധപ്പെടുത്തി ഉള്ള സോംഗ് സീക്വന്സുകളും ആണ്. അങ്ങനെ നോക്കുമ്പോൾ ഒരു മണിക്കൂർ നേരം കഷ്ടിയാണ് സിനിമയുടെ ഉള്ളടക്കം. അതും ഒരു പോസിറ്റീവ് തന്നെ.

  ദീപക് പറമ്പോൽ ആണ് സ്‌പെഷ്യൽ ബ്രാഞ്ച് സി ഐ ശ്രീകാന്ത്. പ്രസൻസിൽ പോലീസ് ഫീൽ ഉണ്ടാക്കാൻ ദീപക്കിന് കഴിഞ്ഞു. പാവങ്ങളുടെ ടോവിനോ എന്നൊക്കെ വിശേഷിപ്പിക്കുന്നത് ഒരുപക്ഷേ അയാൾക്ക് ഇൻസൾട്ട് ആയേക്കാം. പക്ഷെ, സംവിധായകർ ദീപക്കിനെ സ്റ്റൈലിഷ് ആയി ഉപയോഗിക്കാൻ സാധ്യത ഒരുപാട് ഉണ്ടെന്ന് ഈ സിനിമ കാണുന്ന ആർക്കും തോന്നും.

  അദിതി രവി തന്റെ പേരിനോട് നീതി പുലർത്തും വിധം മെർലിൻ എന്ന അതിഥിറോളിലാണ്. കിട്ടിയ ഇത്തിരി നേരം കൊണ്ട് മെർലിനെ ദീപക്കിന്റെ ജോഡി ആക്കി ഡ്യൂയറ്റ് പാടിപ്പിക്കാത്തത് സംവിധായകന്റെ ഡീസൻസി. അഭിനേതാക്കളെയും ചേരുവകളേയും സിനിമയ്ക്ക് ആവശ്യമായ തോതിൽ ഉപയോഗിക്കുക എന്നത് പല കൊമ്പത്തെ സംവിധായകർക്കും ഇല്ലാത്ത ഒരു ക്വാളിറ്റി ആണ്. സന്തോഷ് ലക്ഷ്മണന് അത് ഉണ്ട്. ശ്രീകാന്തിന്റെ കുടുംബത്തെ കുറിച്ച് മെർലിൻ പറയുന്നുണ്ട്. പിന്നെ അതേക്കുറിച്ച് ഒരു സൂചന കിട്ടുന്നത് അവസാനം അയാളുടെ ലാപ്പിന്റെ സ്‌ക്രീൻ സേവറിൽ മാത്രം. അനാവശ്യ ഫോൺ കോളുകൾ പോലും ഇല്ല. ധർമ്മജന്റെ സമയത്തെ അതുപോലെ കടത്തുകാരൻ ചന്ദ്രൻ എന്ന ഒട്ടും കോമഡി ഇല്ലാത്ത ക്യാരക്റ്ററിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നു.

  നായകൻ- വില്ലൻ ദ്വയം ഇല്ലാതെ ത്രില്ലർ ഴോണറിൽ പെട്ട ഒരു സിനിമയെ കൊണ്ടുപോകുന്നതിലും ദി ലാസ്റ്റ് ടു ഡേയ്സ് പുതുമ തരുന്നുണ്ട്. ഈ ജനുസ് മൂവിയുടെ പ്രൈം എലമെന്റ് ആയ ക്രൈമിനെ ഒട്ടും ബഹളവും ഡെക്കറേഷനും ഇല്ലാതെ നറേറ്റ് ചെയ്തിട്ടും ത്രില്ലിംഗ് മൂഡ് നിലനിർത്താനാവുന്നത് മറ്റൊരു കാര്യം. ബാക്ക്ഗ്രൗണ്ട് സ്കോറിംഗിന് സിനിമയിൽ നിർണായക പങ്ക് ഉണ്ട്. അരുൺരാജിന് ആണ് അതിന്റെ ക്രെഡിറ്റ്. ഫൈസൽ അലിയുടെ ക്യാമറാ വർക്കും നോട്ടബിൾ ആണ്. സിത്താരയും സയനോരയും പാടിയ രണ്ട് പാട്ടുകളെ കൃത്യമായി സ്പെയ്സ് ചെയ്തിട്ടുണ്ട്. (കമ്പോസർ സെജോ ജോൺ) മുൻപ് പറഞ്ഞ പോലെ ടെക്നിക്കൽ ഡിപ്പാർട്ട്‌മെന്റ്സ് ഒന്നും സിനിമയെ പുറകോട്ട് വലിക്കുന്നില്ല.

  ദീപക്കിനൊപ്പം ത്രൂ ഔട്ട് സപ്പോർട്ടിംഗ് റോളിൽ നന്ദൻ ഉണ്ണി, പോലീസുകാരൻ എബി ആയി ഉണ്ട്.. മേജർരവി ഡി വൈ എസ് പി റാങ്കിൽ ആണ്. പടത്തിൽ കൂടെ പോരുന്ന റോൾ മുരളി ഗോപിയ്ക്കാണ്. ഇത്തിരി സമയമേ വന്നുപോവുന്നുള്ളൂ എങ്കിലും ചീറി. പടം മുന്നോട്ട് വെക്കുന്ന സാമൂഹികപ്രസക്തി ഉള്ളതും ഒരിക്കലും നഷ്ടപ്പെടാത്തതുമായ കത്തുന്ന വിഷയം ഒരുപാട് സിനിമകളിൽ കണ്ടിട്ടുള്ളതും സൂപ്പർസ്റ്റാറുകൾ വരെ പലവട്ടം പൂണ്ടു വിളയാടിയിട്ടുള്ളതും ആണ്. പക്ഷെ ദി ലാസ്റ്റ് ടു ഡേയ്‌സ് ന്റെ പഞ്ചിംഗ് എന്റും അവസാനം കാണിക്കുന്ന റിയൽ ലൈഫ് സ്റ്റാറ്റിസ്റ്റിക്‌സും മനസിനെ മുറിപ്പെടുത്തുന്നു.. അതുകൊണ്ട് തന്നെ സിനിമയുടെ പരാധീനതകളും നെഗട്ടീവുകളും എണ്ണുന്നില്ല.

  സംവിധായകനും നീ സ്‌ട്രീം പ്ലാറ്റ്‌ഫോമും കൂടുതൽ നല്ല സിനിമകളുമായി വരട്ടെ.

  Read more about: review റിവ്യൂ
  English summary
  The Last Two Days Movie Review in Malayalam: Deepak Parambol Starrer Is A One Time Watch
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X