twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിമിരം: കാഴ്ചപ്പാടുകളിലെയും സമീപനങ്ങളിലേയും നിലപാടുകളിലെയും "തിമിരം" — ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    എഴുത്തുകാരന്‍
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    3.0/5
    Star Cast: G. Suresh Kumar, Ameya Mathew, Meera Nair
    Director: Sivaram Mony

    കോവിഡ് പിടിമുറുക്കിയ സാഹചര്യത്തിൽ, തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങൾക്കും ആഹ്ലാദ പ്രകടനങ്ങൾക്കും ഇടയിൽ മുങ്ങിപ്പോയ ഒരു സിനിമയാണ് ഈയാഴ്ച റിലീസ് ചെയ്ത തിമിരം. അങ്ങനെയങ്ങ് അവഗണിച്ച് കളയേണ്ട ഒന്നല്ല തിമിരം ചർച്ച ചെയ്യുന്ന പ്രമേയം.

    തിമിരം

    ശിവറാംമണി തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന തിമിരം എഴുപതുവയസ്സുകാരനായ സുധാകരൻ എന്ന തിമിരബാധിതനായ കേന്ദ്രകഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ്. ആണാധികാരബോധം എങ്ങനെയാണ് ഒരു മലയാളി പുരുഷനിൽ കുട്ടിക്കാലം മുതലേ ഉടലെടുക്കുന്നത് എന്നും വീടും സമൂഹവും അതിനെ വെള്ളവും വളവും കൊടുത്ത് വളർത്തി അയാളെ ഒരു ടിപ്പിക്കൽ മെയിൽ ഷോവനിസ്റ്റ് പിഗ് ആക്കി മാറ്റുന്നത് എങ്ങനെ എന്നും സിനിമ വളരെ മിനിമലായി അവതരിപ്പിക്കുന്നു..

    തിമിരം

    സിനിമ തുടങ്ങുമ്പോൾ, വളരെ ചെറിയ നേരം കൊണ്ട് സംവിധായകൻ , സുധാകരന്റെ കുട്ടിക്കാലം കാണിച്ചു തരുന്നുണ്ട്. വീടകങ്ങളിലെ ലിംഗ വിവേചനത്തെക്കുറിച്ചുള്ള ഉദാഹരണമായി റിമ കല്ലിങ്കൽ പണ്ട് പറഞ്ഞ മത്തി പൊരിച്ചതിന്റെ വീതം വെപ്പിനെ തന്നെയാണ് ഇവിടെയും ഡിസ്ക്രിമിനേഷൻ കാണിച്ചു തരാൻ ആശ്രയിക്കുന്നത്. അന്ന് റിമയെ ട്രോളിക്കൊന്ന നല്ലൊരു വിഭാഗം സോഷ്യൽ മീഡിയാ പുരുഷരിൽ എന്തെങ്കിലും മാറ്റം ഈയൊരു കാലയളവിൽ ഉണ്ടായിട്ടുണ്ടോ എന്തോ.

    തിമിരം

    70 വയസായ ഇപ്പോഴത്തെ മെയിൽ ഷോവനിസ്റ്റ് പിഗ് എന്ന പ്രയോഗത്തെ ലിറ്ററലി തന്നെ അനുസ്മരിക്കുന്ന രൂപഭാവങ്ങളും ശരീരഭാഷയും ഉള്ള ഗൃഹനാഥൻ ആണ്. ഭാര്യയും മകനും മരുമകളും പേരക്കുട്ടിയും ഉള്ള വീട്ടിൽ അയാൾ രാജാവും സ്വേച്ഛാധികാരിയും ആണ്. പ്രമേഹബാധയ്ക്കും തിമരത്തിനും ഇടയിലും എഴുപതാംവയസിലെ അയാൾക്ക് സ്ത്രീകളോടുള്ള സമീപനത്തിൽ മാറ്റമൊന്നുമില്ല. സ്ത്രീകൾ രണ്ടാംകിട ആണ്, ഉപഭോഗ വസ്തു ആണ്, അവരുടെ ശരീരം ആണുങ്ങൾക്ക് കേറി മേയാനുള്ളതാണ് ,അതിന് പ്രത്യേകിച്ച് കണ്സെന്റിന്റെ കാര്യമൊന്നുമില്ല എന്നിങ്ങനെയുള്ള തികഞ്ഞ എംസിപി ബോധ്യങ്ങൾ അയാളുടെ ഓരോ ചലനത്തിലും ഉണ്ട്. അയാളുടെ ജീവിതത്തിലെ ഓരോ സെക്കന്റിലും ഉണ്ട്..

    തിമിരം

    ദി ഗ്രെയ്റ്റ് ഇൻഡ്യൻ കിച്ചണിൽ ഉള്ള സൗമ്യനായ എംസിപി അമ്മായി അപ്പനെ വേറൊരു സാഹചര്യത്തിലേക്ക് പറിച്ച് വെച്ച്, കുറച്ച് ലൗഡ് ആയി ഫോക്കസ് ചെയ്തിരിക്കുന്നതാണ് സുധാകരൻ. മൂന്നു പോർഷനുകളായിട്ടാണ് സിനിമ മാർജിൻ തിരിച്ചിരിക്കുന്നത്. തിന്മ നിറഞ്ഞവൻ സുധാകരൻ, സ്ത്രീകളെ കുറിച്ചുള്ള മിഥ്യാധാരണകൾ, സുധാകരന്റെ മനസുമാറ്റത്തിന്റെ ആരംഭം എന്നിങ്ങനെ പേരിട്ടിരിക്കുന്ന പോർഷനുകളിൽ നിന്ന് തി-മി-രം എന്നിങ്ങനെ ഉള്ള അക്ഷരങ്ങൾ അടർത്തി എടുത്ത് ആണ് സിനിമയുടെ ശീർഷകം ഉണ്ടാക്കിയിരിക്കുന്നത്.

    തിമിരം

    സുധാകരന്റെ കണ്ണിന്റെ തിമിരമോ അതിന് നടത്തുന്ന ശസ്ത്രക്രിയയോ ഒന്നുമല്ല അയാളുടെ കാഴ്ചപ്പാടുകളിലെയും ബോധ്യങ്ങളിലെയും സമീപനങ്ങളിലെയും തിമിരമാണ് ശീർഷകത്തിൽ സൂചിതമായിരിക്കുന്നത്. ഇത് കേവലം ഒരു സുധാകരന്റെ മാത്രം പ്രശ്നമല്ല എന്നതും സമൂഹത്തിൽ നല്ലൊരു ശതമാനം ഇപ്പോഴും സുധാകരന്മാരാണ് എന്നതും സിനിമയെ പ്രസക്തമാക്കുന്നു. ഒരുപരിധി വരെ ഭേദപ്പെട്ട രീതിയിൽ എക്സിക്യൂട്ട് ചെയ്തിരിക്കുന്ന പ്രമേയത്തെ ഒടുവിലത്തെ പത്തുമിനിട്ടിൽ തീർത്തും അമേച്വർ ആയ മട്ടിൽ ഒരു പരിഹാരമാർഗം കണ്ടെത്തി ഒറ്റയടിക്ക് ക്ളോസ് ചെയ്തുകളയുന്നു എന്നത് ഒരു മുഴ ആണ്..

    തിമിരം

    മുൻപ് പദ്മരാജന്റെ ഇന്നലെയിൽ അച്ചായൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള കെ കെ സുധാകരൻ ആണ് മ്ലേച്ഛൻ ആയ കേന്ദ്രകഥാപാത്രം സുധാകരനാവുന്നത്.. പണ്ട് ഏതൊക്കെയോ ലാറ്റിൻ അമേരിക്കൻ സിനിമകളിൽ കണ്ടപോലെ ഉള്ള , മലയാളത്തിൽ പുതുമയുള്ള തരം ഒരു പ്രോട്ടോഗോണിസ്റ്റ് ആയി എഴുപത്കാരൻ സുധാകരൻ ചേട്ടൻ വിലസുകയാണ്. ഗംഭീരം പ്രകടനം . ഏതൊക്കെയോ ഇന്റർനാഷണൽ ഫെസ്റ്റിവലുകളിൽ പള്ളിയ്ക്ക് അവാർഡ് കിട്ടിയിരിക്കുന്നു ഈ പേർഫോമൻസിന്.. തീർത്തും ന്യായം. സിനിമയുടെ നിർമ്മാണവും അദ്ദേഹം തന്നെയാണ് . മികച്ച ഒരു നീക്കം..

    തിമിരം

    കെകെ സുധാകരന് പുറമെ മകൻ റാം ആയി വന്ന ഹോസ്പിറ്റലിലെ ഡോക്റ്ററും നഴ്‌സും ആയി വന്ന ജി സുരേഷ്‌കുമാർ, രചന നാരായണൻകുട്ടിയും ആണ് പരിചിതമുഖങ്ങളായി തിമിരത്തിൽ ഉള്ളതും. ഇവരോടൊപ്പം പേര് പരിചയമില്ലാത്ത നദീനടന്മാരും നന്നായി ചെയ്‌തിട്ടുണ്. പ്രത്യേകിച്ചും റാമിന്റെ ഭാര്യ വന്ദനയുടെ റോളിലുള്ള മീരാനായർ. അവരെ നൽക റോളുകൾ കാത്തിരിക്കുന്നു. ഛായാഗ്രഹണം ഉണ്ണി മടവൂർ, സംഗീതം അരുൺ രാജ്കുമാർ..

    Recommended Video

    ചേട്ടന്റെ വാൽ വേണ്ട.. എനിക്ക് സ്വന്തം പേരിൽ അറിയപ്പെടണം | Filmibeat Malayalam

    സംവിധാനത്തിനും സ്ക്രിപ്റ്റിനും ഒപ്പം എഡിറ്റിങ്ങും ശിവറാം മണി തന്നെ. ആത്മാർഥമായ സമീപനം. തിമരത്തിനു കുറ്റങ്ങളും പരിമിതികളും ഒരുപാട് ഉണ്ട്. പക്ഷെ ഇതൊരു കണ്ടിരിക്കേണ്ട സിനിമയാണ്.. അവഗണിക്കേണ്ട ഒന്നല്ല.

    Read more about: review റിവ്യൂ
    English summary
    Thimiram Malayalam Movie review: This Award Winning Movie is a Must Watch
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X