twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രവചനം തെറ്റിച്ചില്ല, 'തിര' ആഞ്ഞടിച്ചു

    By Aswathi
    |

    വിനീത് ശ്രീനിവാസന്റെ തിര മലയാളസിനിമയിലേക്ക് ആഞ്ഞടിച്ചു. കരയിലും കണ്ടുനിന്നവരിലും ചില ചലനങ്ങള്‍ സൃഷ്ടിക്കാന്‍ അതിന് കഴിഞ്ഞു. തിര ഒരു പുതിയ അനുഭവമായിരിക്കില്ല, പക്ഷേ മലയാള സിനിമയുടെ ചെറിയ ലോക്കതിലൂടെ നോക്കുമ്പോള്‍ വ്യത്യസ്തമായതെന്തോ ആ തിരയില്‍ കരയടിഞ്ഞിട്ടുണ്ട്. അത് കഥാപാത്രങ്ങളാവാം, കഥയാവാം പുതുമയാവാം എന്തായാലും അതിന് സ്ഥിരതയുണ്ട്.

    വിനീത് ശ്രീനിവാസന്‍ ഒരിക്കല്‍കൂടെ സംവിധാനത്തിലുള്ള തന്റെ മികവ് തെളിയിച്ചിരിക്കുന്നു. പണംമുടക്കി തിയേറ്ററിലിരിക്കുന്നവര്‍ എന്താണോ ഒരു സിനിമയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് അത് തിര നല്‍കും. ബോറടിക്കാതെ പ്രേക്ഷര്‍ക്ക് കണ്ടിരിക്കാം എന്ന ഉറപ്പുതരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ സിനിമയുടെ ഒഴുക്ക് തിരയല്‍പ്പെട്ടുപോകാതെ മുന്നോട്ടുകൊണ്ടു പോകാന്‍ ശ്രീനിവാസന് കഴിഞ്ഞു.

    കാര്‍ഡിയോളജിസ്റ്റ് റോഷ്‌നി പ്രണബി(ശോഭന)ലൂടെയാണ് കഥ തുടങ്ങുന്നത്. എന്നാല്‍, ഡോക്ടര്‍ ജോലി എന്നതിലുപരി അനാഥ പെണ്‍കുട്ടികളെയും ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകളെയും രക്ഷപ്പെടുത്തുന്ന ജോലിയിലാണ് റോഷ്‌നിക്ക് താത്പര്യം. അതിന് കാരണവുമുണ്ട്. കണ്‍മുന്നിലെ അനുഭവവും ഭര്‍ത്താവിന്റെ കൊലപാതകവുമാണ് ഇത്തരമൊരു സാമൂഹ്യസേവനത്തിലേക്ക് തിരിയാനുള്ള റോഷ്‌നിയുടെ പ്രചോദനം.

    തട്ടിക്കൊണ്ടുപോകപ്പെടുന്ന പെണ്‍കുട്ടികളെ രക്ഷപ്പെടുത്താനുള്ള റോഷ്‌നിയുടെ യാത്രയലാണ് അവര്‍ നവീനി(ധ്യാന്‍ ശ്രീനിവാസന്‍)നെ കണ്ടുമുട്ടുന്നത്. കാണാതായ തന്റെ സഹോദരിയെ തിരഞ്ഞുള്ള അലച്ചിലിലായിരുന്നു നവീന്‍. ദൗത്ത്യം ഒന്നാണെന്ന് തിരിച്ചറിഞ്ഞ രണ്ടുപേരും പിന്നീട് ഒരുമിച്ച് യാത്രതുടരുകയാണ്. അതെങ്ങോട്ടെത്തുന്നുവെന്ന് തിയേറ്ററിലിരുന്ന് കാണുക തന്നെയാണ് കേമം.

    പൂര്‍ണമായും കേരളത്തിന് പുറത്താണ് ചിത്രത്തിന്റെ ചിത്രീകരണം എന്ന് കൂടെ മനസ്സിലാക്കണം. പാത്രസൃഷ്ടിയെ കുറിച്ചു പറയുകയാണെങ്കില്‍, ശോഭനയുടെ കയ്യില്‍ ഡോക്ടര്‍ റോഷ്‌നി പ്രണബും ധ്യാനിന്റെ കയ്യില്‍ നവീനും ഭദ്രമായിരുന്നു. അതുപോലെ ഓരോ അഭിനേതാക്കളുടെ കയ്യിലും. തന്റെ അഭിനയ ജീവിതത്തിലെ മികവുറ്റ മറ്റൊരു കഥാപാത്രമായി നാളെ റോഷ്‌നിയെയും ശോഭനയ്ക്ക് പരിചയപ്പെടുത്താം.

    തുടക്കം തന്നെ കേമമാക്കിയെന്ന് ധ്യാനും അഹങ്കരിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു. അച്ഛന്റെയും ചേട്ടന്റെയും രക്തത്തിലലിഞ്ഞ സിനിമ തനിക്കും പകര്‍ന്ന് കിട്ടിയെന്ന് ധ്യാന്‍ തെളിയിച്ചു. ഓരോ കഥാപാത്രത്തിനും വ്യക്തമായ ഉദ്ദേശ്യമുണ്ടായിരുന്നു. അതിനോട് പൂര്‍ണ നീതിപുലര്‍ത്താന്‍ എല്ലാവരും ശ്രമിച്ചു.

    പശ്ചാത്തലത്തിന് ഇണങ്ങിയ ഈണമാണ് എടുത്തുപറയാനുള്ള മറ്റൊരു ഘടകം. ഒരു ത്രില്ലര്‍ മൂഡ് ഉണ്ടാക്കാനും അത് ഉരുക്കിപ്പൊക്കാതെ നോക്കാനും ഷാന്‍ റഹ്മാന് സാധിച്ചു. ഛായാഗ്രഹകന്‍ ജോമോന്‍ ടി ജോണും നിരാശപ്പെടുത്തിയില്ല. എന്തൊക്കെപ്പറഞ്ഞാലും വിനീത് ശ്രീനിവാസനും രാകേഷ് മണ്ടോടിയും എഴുതിയ തിരക്കഥ തന്നെ അടിത്തറ. അത് ചിട്ടപ്പെടുത്തി സംവിധാനം ചെയ്യാനും വിനീതിന് കഴിഞ്ഞു. പുതുമയാഗ്രഹിക്കുന്ന പ്രേക്ഷകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് തിര.

    തിര

    മലയാളത്തിലേക്ക് ആ 'തിര'യടിച്ചു

    തിര ഒരു പുതിയ അനുഭവമായിരിക്കില്ല, പക്ഷേ മലയാള സിനിമയുടെ ചെറിയ ലോക്കതിലൂടെ നോക്കുമ്പോള്‍ വ്യത്യസ്തമായതെന്തോ ആ തിരയില്‍ കരയടിഞ്ഞിട്ടുണ്ട്. പുതുമയാഗ്രഹിക്കുന്ന പ്രേക്ഷകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് തിര.

    വിനീത് ശ്രീനിവാസന്‍

    മലയാളത്തിലേക്ക് ആ 'തിര'യടിച്ചു

    വിനീത് ശ്രീനിവാസന്‍ ഒരിക്കല്‍കൂടെ സംവിധാനത്തിലുള്ള തന്റെ മികവ് തെളിയിച്ചിരിക്കുന്നു. പണംമുടക്കി തിയേറ്ററിലിരിക്കുന്നവര്‍ എന്താണോ ഒരു സിനിമയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് അത് തിര നല്‍കും. ബോറടിക്കാതെ പ്രേക്ഷര്‍ക്ക് കണ്ടിരിക്കാം എന്ന ഉറപ്പുതരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ സിനിമയുടെ ഒഴുക്ക് തിരയല്‍പ്പെട്ടുപോകാതെ മുന്നോട്ടുകൊണ്ടു പോകാന്‍ ശ്രീനിവാസന് കഴിഞ്ഞു.

    ശോഭന

    മലയാളത്തിലേക്ക് ആ 'തിര'യടിച്ചു

    ശോഭനയുടെ കയ്യില്‍ ഡോക്ടര്‍ റോഷ്‌നി പ്രണബും ധ്യാനിന്റെ കയ്യില്‍ നവീനും ഭദ്രമായിരുന്നു. അതുപോലെ ഓരോ അഭിനേതാക്കളുടെ കയ്യിലും. തന്റെ അഭിനയ ജീവിതത്തിലെ മികവുറ്റ മറ്റൊരു കഥാപാത്രമായി നാളെ റോഷ്‌നിയെയും ശോഭനയ്ക്ക് പരിചയപ്പെടുത്താം.

     ധ്യാന്‍ ശ്രനിവാസന്‍

    മലയാളത്തിലേക്ക് ആ 'തിര'യടിച്ചു

    തുടക്കം തന്നെ കേമമാക്കിയെന്ന് ധ്യാനും അഹങ്കരിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു. അച്ഛന്റെയും ചേട്ടന്റെയും രക്തത്തിലലിഞ്ഞ സിനിമ തനിക്കും പകര്‍ന്ന് കിട്ടിയെന്ന് ധ്യാന്‍ തെളിയിച്ചു.

    സംഗീതം

    മലയാളത്തിലേക്ക് ആ 'തിര'യടിച്ചു

    പശ്ചാത്തലത്തിന് ഇണങ്ങിയ ഈണമാണ് എടുത്തുപറയാനുള്ള മറ്റൊരു ഘടകം. ഒരു ത്രില്ലര്‍ മൂഡ് ഉണ്ടാക്കാനും അത് ഉരുക്കിപ്പൊക്കാതെ നോക്കാനും ഷാന്‍ റഹ്മാന് സാധിച്ചു.

    തിരക്കഥ

    മലയാളത്തിലേക്ക് ആ 'തിര'യടിച്ചു

    എന്തൊക്കെപ്പറഞ്ഞാലും വിനീത് ശ്രീനിവാസനും രാകേഷ് മണ്ടോടിയും എഴുതിയ തിരക്കഥ തന്നെ അടിത്തറ. അത് ചിട്ടപ്പെടുത്തി സംവിധാനം ചെയ്യാനും വിനീതിന് കഴിഞ്ഞു.

    മറ്റ് കഥാപാത്രങ്ങള്‍

    മലയാളത്തിലേക്ക് ആ 'തിര'യടിച്ചു

    ഓരോരുത്തരും തങ്ങളുടെ കഥാപാത്രത്തോട് കൃത്യമായി നീതി പുലര്‍ത്തി. ഓരോ പാത്രസൃഷ്ടിക്കു പിന്നിനും വ്യക്തമയാ ഉദ്ദ്യേശമുണ്ടായിരുന്നു

    പശ്ചാത്തലം

    മലയാളത്തിലേക്ക് ആ 'തിര'യടിച്ചു

    പൂര്‍ണമായും കേരളത്തിന് പുറത്ത് ചിത്രീകരിച്ച സിനിമയാണ് തിര. സംഭാഷണത്തില്‍ ഹിന്ദിയും മറ്റ് ഭാഷകളും കടന്നുവരുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X