twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിനീത് ആരാ മോന്‍

    By Nirmal Balakrishnan
    |
    <ul id="pagination-digg"><li class="next"><a href="/movies/review/thira-movie-review-must-watch-2-115015.html">Next »</a></li></ul>

    അച്ഛനില്ലാത്ത ധൈര്യമാണ് മകന്. പറഞ്ഞുവരുന്നത് ശ്രീനിവാസന്റെയും വിനീത് ശ്രീനിവാസന്റെയും കാര്യമാണ്. മലയാളത്തിലെ കഴിവുറ്റ തിരക്കഥാകൃത്തും സംവിധായകനുമാണ് ശ്രീനിവാസന്‍. എന്നാല്‍ സിനിമയിലെത്തി വര്‍ഷം മുപ്പതിലേറെയായെങ്കിലും രണ്ടു സിനിമ മാത്രമേ ശ്രീനിവാസന്‍ സംവിധാനം ചെയ്തുള്ളൂ. ഇഷ്ടംപോലെ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ടെങ്കിലും സംവിധാനം ചെയ്യാനുള്ള ധൈര്യം മാത്രം ശ്രീനിവാസനില്ല.

    ആദ്യമായി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം മലയാളത്തില്‍ ഒരു ട്രെന്‍ഡ് തന്നെയായിരുന്നു. തളത്തില്‍ ദിനേശന്റെ കോമഡി ഇപ്പോഴും നമ്മെ ചിരിപ്പിക്കുന്നു. രണ്ടാമതൊരുക്കിയ ചിന്താവിഷ്ടയായ ശ്യാമളയും മലയാളികള്‍ ഏറെ ഇഷ്ടത്തോടെയാണ് കണ്ടത്. രണ്ടിലും നായകന്‍ ശ്രീനിവാസന്‍ തന്നെയായിരുന്നു. ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാനും അത് നിര്‍മിക്കാനും ഇഷ്ടംപോലെ ആളുകള്‍ ഉണ്ടെന്നിരിക്കെ മൂന്നാമതൊരു ചിത്രത്തെക്കുറിച്ച് അദ്ദേഹം പിന്നീട് ആലോചിച്ചതേയില്ല.

    Thira

    എന്നാല്‍ വിനീത് അച്ഛനെപോലെയായിരുന്നില്ല. സിനിമയിലെത്തി കുറഞ്ഞകാലം കൊണ്ടു തന്നെ മൂന്നു ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ആദ്യ രണ്ടു ചിത്രങ്ങളും സൂപ്പര്‍ഹിറ്റായപ്പോള്‍ മൂന്നാമത്തെ ചിത്രമായ തിര വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എങ്കിലും കുറഞ്ഞപ്രായത്തില്‍ തന്നെ മൂന്നു ചിത്രം സംവിധാനം ചെയ്യാനുള്ള ധൈര്യം സമ്മതിക്കേണ്ടതു തന്നെ.

    വിവാഹം കഴിക്കുന്നതിനു മുന്‍പാണ് രണ്ടു ചിത്രവും സംവിധാനം ചെയ്തത്. മലര്‍വാടി ആര്‍ട്‌സ് കഌബ് എന്ന ചിത്രം ശരിക്കുമൊരു കെട്ടുറപ്പില്ലാത്ത ചിത്രമായിരുന്നു. എന്നിട്ടും മലയാളികള്‍ അത് ഇഷ്ടപ്പെട്ടത് ശ്രീനിവാസന്റെ മകന്‍ സംവിധാനം ചെയ്ത ചിത്രമായിട്ടാണ്. രണ്ടാമത്തെ ചിത്രമായ തട്ടത്തിന്‍മറയത്ത് യുവാക്കളെയാണ് ഏറെ ആകര്‍ഷിച്ചത്. ഗാനങ്ങള്‍ കൊണ്ടും വ്യത്യസ്തതയില്ലാത്ത പ്രണയം കൊണ്ടുമാണ് ചിത്രം ഇത്രയധികം ഇഷ്ടപ്പെടാന്‍ കാരണമായത്.

    മൂന്നാമത്തെ ചിത്രമായ തിര ത്രില്ലറായിട്ടാണ് ഒരുക്കിയത്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിനെതിരെ പ്രവര്‍ത്തിക്കുന്ന വനിതാ ഡോക്ടറുടെ കഥയാണ് തിര. എന്നാല്‍ കഥാപശ്ചാത്തലം മലയാളിക്കു പരിചയമില്ലാത്തതും തിരക്കഥയിലെ കെട്ടുറപ്പില്ലായ്മയും തിരയ്ക്കു ദോഷമായി. എങ്കിലും വ്യത്യസ്മായി ഒരുക്കാന്‍ വിനീതിനു സാധിച്ചു. സഹോദരന്‍ ധ്യാന്‍ തന്നെയാണ് ചിത്രത്തില്‍ നായകനായതും.

    തിര തന്നെ മൂന്നു ഭാഗമായിട്ട് ഒരുക്കാനാണ് വിനീതിന്റെ പഌന്‍. ശ്രീനിവാസന്‍ അഭിനയത്തിലും തിരക്കഥയിലും ശ്രദ്ധിച്ചപ്പോള്‍ വിനീത് സംവിധാനത്തിലാണ് ശ്രദ്ധ കൊടുത്തിരിക്കുന്നത്. അതായത് അച്ഛനും മകനും രണ്ടു പാതയിലാണെന്നര്‍ഥം. സംവിധായകന്‍ എന്ന നിലയില്‍ ശ്രീനിവാസന്റെ ഏഴയലത്ത് നില്‍ക്കാന്‍ പോലും വിനീതിനു പറ്റില്ലെങ്കിലും ചെറുപ്രായത്തില്‍ തന്നെ ഇങ്ങനെയൊരു ധൈര്യം കാട്ടിയതിനെ അനുമോദിക്കണ്ടേ.

    ശോഭന തിരിച്ചെത്തിയത് ആരും കണ്ടില്ലേ

    <ul id="pagination-digg"><li class="next"><a href="/movies/review/thira-movie-review-must-watch-2-115015.html">Next »</a></li></ul>

    English summary
    Here comes a movie which stands apart from the rest of Malayalam films, which entertains the viewers from start to end and makes us crave for more. Yes, Thira by Vineeth Sreenivasan is a well directed, well acted, engaging movie which can be termed as paisa vasool.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X