ശോഭന തിരിച്ചെത്തിയത് ആരും കണ്ടില്ലേ
മഞ്ജു വാര്യര്‍ എന്ന നടി സിനിമയില്‍ തിരിച്ചെത്തുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ മാധ്യമങ്ങളെല്ലാം ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ശോഭന എന്ന അനുഗൃഹീത നടി ശക്തമായി തിരിച്ചെത്തിയിട്ടും ഈ മാധ്യമങ്ങളൊന്നും കണ്ടില്ലേ? ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴിലെ നാഗവല്ലിക്കു ശേഷം ശോഭന അവതരിപ്പിച്ച ശക്തമായ കഥാപാത്രമാണ് വിനീത് സംവിധാനം ചെയ്ത തിരയിലെ ഡോ. രോഹിണി. പാളിപ്പോകുമായിരുന്ന ഒരു കഥാപാത്രം ശോഭനയുടെ മികവുകൊണ്ടു മാത്രം പിടിച്ചുനിന്നു. തിരക്കഥയില്‍ നിരവധി പാളിച്ചയുണ്ടായിട്ടും ശോഭനയുടെ നായകതുല്യമായ പ്രകടനം കൊണ്ടാണ് തിര ശ്രദ്ധിക്കപ്പെട്ടത്.
സിനിമയില്‍ അവസരം ഉപേക്ഷിച്ച് നൃത്തത്തില്‍ ശ്രദ്ധിക്കുക്കയായിരുന്നു ശോഭന. ഇതിനിടയിലാണ് വിനീത് ശ്രീനിവാസന്‍ തിരയുടെ കഥയുമായി ചെന്നത്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സെക്‌സ് മാഫിയയ്‌ക്കെതിരെ പോരാടുന്ന ഡോ. രോഹിണി. നായകനായി ധ്യാന്‍ ശ്രീനിവാസ് ഉണ്ടെങ്കിലും ശോഭനയുടെ പ്രകടനത്തിനു മുന്‍പില്‍ മറ്റൊരു താരത്തിനും പിടിച്ചുനില്‍്ക്കാന്‍ പറ്റുന്നില്ല.

മലയാള സിനിമ ന്യൂജനറേഷന്‍ ആയപ്പോള്‍ തീരെ പ്രാധാന്യമില്ലാതെ ആയിപോയത് നായികമാര്‍ക്കായിരുന്നു. എന്നാല്‍ തിര നായികാപ്രാധാന്യമുള്ള സിനിമയാണ്. നായികയ്ക്കു മാത്രം പ്രാധാന്യമുള്ള സിനിമ. മധ്യവയസ്‌കയായ രോഹിണിയെ അവതരിപ്പിക്കാന്‍ മറ്റൊരു താരത്തിനും കഴിയുമായിരുന്നില്ല.
ശോഭനയ്‌ക്കൊപ്പം മലയാള സിനിമയില്‍ നായികമാരായി നിന്നിരുന്ന ഉര്‍വശിയും രേവതിയുമൊക്കെ പലതവണ തിരിച്ചുവരാന്‍ ശ്രമം നടത്തിയപ്പോഴൊക്കെ അത് പാളിപോകുകയായിരുന്നു. മണിച്ചിത്രത്താഴിലെ നാഗവല്ലിക്കു ശേഷം ശോഭനയ്ക്കു ഇങ്ങനെ തിരിച്ചുവരാന്‍ പറ്റുമെന്ന് ആരും കരുതിയിരുന്നില്ല.
ശോഭനയുടെ തിരിച്ചുവരവ് ആഘോഷിക്കാന്‍ ഇപ്പോഴും മലയാള മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല എന്നു തോന്നുന്നു. അവര്‍ക്ക് മഞ്ജുവാര്യരുടെ വരവിനെക്കുറിച്ചാണ് ഇപ്പോഴും പറയാനുള്ളത്. മഞ്ജുവിന്റെ രണ്ടാംവരവിലെ സിനിമയൊന്നും ചിത്രീകരണം തുടങ്ങിയിട്ടുപോലുമില്ല. പക്ഷേ മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാവിയെക്കുറിച്ചുപോലും ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു.ഇതിനിടയില്‍ ശോഭനയുടെ വരവ് ആഘോഷിക്കാന്‍ സമയം എവിടെ


Click it and Unblock the Notifications











