»   » തിരുട്ടുപ്പയലുകൾ തന്നെ എല്ലാവരും... (രാത്രിയിൽ വിശുദ്ധരില്ല) ... ശൈലന്റെ തിരുട്ടുപയലേ 2 റിവ്യു!!

തിരുട്ടുപ്പയലുകൾ തന്നെ എല്ലാവരും... (രാത്രിയിൽ വിശുദ്ധരില്ല) ... ശൈലന്റെ തിരുട്ടുപയലേ 2 റിവ്യു!!

Posted By:
Subscribe to Filmibeat Malayalam

ശൈലൻ

ജേര്‍ണലിസ്റ്റ്
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

റൊമാന്റിക് ത്രില്ലർ എന്ന ഗണത്തിൽപ്പെടുത്തി സുശി ഗണേശൻ സംവിധാനം ചെയ്ത ചിത്രമാണ് തിരുട്ടുപ്പയലേ 2. തിരട്ടുപ്പയലേ എന്ന പേരിൽ സുശി ഗണേശൻ മുമ്പ് ഒരു ചിത്രം എടുത്തിരുന്നു. പേര് സൂചിപ്പിക്കും പോലെ ആ ചിത്രത്തിന്റെ സീക്വൽ അല്ല തിരട്ടുപയലേ 2. ചിത്രത്തിന്റെ എഴുത്തുകുത്തുകളും സുശി ഗണേശൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ബോബി സിംഹ, അമലാപോൾ, പ്രസന്ന എന്നിവർ പ്രധാന വേഷത്തിലെത്തിയ തിരട്ടുപ്പയലേ 2വിൻറെ റിവ്യൂ വായിക്കാം.

കഠോരഭീകരം തന്നെ ദുര്യോധന.. എന്നാലും ഞാനങ്ങോട്ട് സഹിച്ചു.. നന്നായി വരട്ടെ.. ശൈലന്റെ റിവ്യൂ!!

തിരുട്ടുപ്പയലേ വീണ്ടും

2006 ൽ ഇറങ്ങിയ തിരുട്ടുപയലേ..യും ഈയാഴ്ച റിലീസായ തിരുട്ടുപയലേ-2വും തമ്മിലുള്ള ഏകബന്ധം രണ്ടുപടങ്ങളും സംവിധാനം ചെയ്തത് സുശി ഗണേശൻ ആണ് എന്നത് മാത്രമാണ്.. ചെറിയ ബഡ്ജറ്റിൽ ഇറക്കി വൻ വിജയംനേടിയ തിരുട്ടുപ്പയലേ..യിൽ ജീവനും സോണിയാ അഗർവാളുമായിരുന്നു മുഖ്യവേഷത്തിൽ.. അന്നത്തെ ആ വിജയം വിജയം തന്നെയായിരിക്കണം 11 വർഷങ്ങൾക്കു ശേഷം സീക്വൽ അല്ലാഞ്ഞിട്ടുപോലും ഇങ്ങനെ ഒരു തിരുട്ടുപ്പയലേ2വുമായി വരാൻ സുശിഗണേശന് ഊർജമായത്..

മുഖ്യകഥാപാത്രങ്ങള്‍ ഇവർ

അതിനിടയിൽ 2013 ഷോർട്ട്കട്ട് റോമിയോ എന്ന പേരിൽ തിരുട്ടുപയലേ ഹിന്ദിയിൽ റീമെയ്ക്ക് ചെയ്തും വിജയം നേടിയിരുന്നു.. ബോബി സിംഹ, അമലാപോൾ, പ്രസന്ന എന്നിവരാണ് തിരുട്ടുപയലേ2 ൽ സെൽ വം, അഗൽ മാ, ബാൽക്കി എന്നിങ്ങനെ ഉള്ള മൂന്നു മുഖ്യ കഥാപാത്രങ്ങളെ ചെയ്തിരിക്കുന്നത്. ഒരു സൗകര്യത്തിന് വേണ്ടി സെല് വയെ നായകൻ‌ എന്നും അഗലിനെ നാായികയെന്നും ബാാൽക്കിയെ വില്ലൻ എന്നും വിളിക്കാം..‌ എന്നാാൽ കൃത്യമായ ബ്ലാാക്ക് ആന്റ് വൈറ്റ് ഷെയ്ഡുകളിലൊന്നുമല്ല മൂവരുടെയും പാാത്രനിർമ്മിതി. എല്ലാവരും ഗ്രെയ് ഷെയ്ഡുള്ള തിരുട്ടുപ്പയലുകൾ തന്നെ...

ചിത്രത്തിന്റെ പ്രമേയം

ഹോണസ്റ്റ് കറപ്റ്റഡ് കോപ്പ് എന്ന് മേലധികാരികളാൽ വിശേഷിപ്പിക്കപ്പെടുന്ന സെല്‍വം വിഐപി കളുടെയും ഉന്നതന്മാരുടെയും ഫോൺ സംഭാഷണങ്ങൾ ടാപ്പ് ചെയ്യാാനും ട്രെയ്സ് ചെയ്യാനും നിയുക്തനാക്കപ്പെട്ട ഒരു ഇദ്യോഗസ്ഥനാണ്.. എന്നാാൽ‌ ഡിപ്പാർട്ട്മെന്റ് ആവശ്യങ്ങൾക്ക് മാത്രമായല്ല സ്വാർത്ഥ താാല്പര്യങ്ങൾക്കും ധനസമ്പാദനത്തിനുമൊക്കെയായി അയാൾ ഫോൺ ടാപ്പിംഗിനെ ഉപയോഗിക്കുന്നുണ്ട്.. അങ്ങനെ വിളികൾ ചോർത്തി ചോർത്തിപ്പോയി കഥാനായകൻ എത്തിപ്പെടുന്ന ഒരു കുരുക്കാണ് തിരുട്ടുപ്പയലേ 2ന്റെ പ്രമേയം.

തിരുട്ടുപയലേ 2ന്റെ വികാസം

സെൽവത്തി‌ന്റെ ഭാര്യ ആണ് അഗൽ.. പതിനൊന്നുമാസമേ രണ്ടുപേരും വിവാഹം കഴിച്ചിട്ട് ആവുന്നുള്ളൂ... രണ്ടുപേരും മുടിഞ്ഞ ഇഷ്ടത്തിലാണ്.. പക്ഷെ നായകൻ‌ പലപ്പോഴും ഒഫീഷ്യൽ തിരക്കിൽ ആയതുകൊണ്ടുള്ള ചെറിയ മിസ്സിംഗ് രണ്ടാൾക്കും ഉണ്ട്.. പക്ഷെ ഫെയ്സ്ബുക്ക് അഡിക്റ്റായ അഗലിന് അതൊരു വല്യ വിഷയമൊന്നുമല്ല.. അവിഹിതത്തിനായിട്ടൊന്നുമല്ലാതെ ഫെയ്സ്ബുക്കിൽ അന്യപുരുഷസൗഹൃദം വളർത്തിയെടുത്ത അഗൽ ഭാവിയിൽ നേരിടേണ്ടിവരുന്ന കുരുക്കുകളിലൂടെ ആണ് തിരുട്ടുപയലേ 2ന്റെ സ്ക്രിപ്റ്റ് വികസിച്ചുവരുന്നത്.

വിചിത്രജീവിയായ നായകൻ

ബാലകൃഷ്ണൻ എന്ന ബാൽക്കി ഹൈലി ഇന്റലിജന്റ് ആയിട്ടുള്ള ഒരു കമ്പ്യൂട്ടർ എഞ്ചിനിയറാണ്.. പക്ഷെ, അത് നല്ല കാര്യങ്ങൾക്ക് ഉലായോഗിക്കാനല്ല, തരികിടകളിൽ അഭിരമിക്കാനാണ് ബാൽക്കിക്ക് താല്പര്യം... മൈക്രോസോഫ്റ്റിലെ ടോപ്പ്കോറിൽ ജോലികിട്ടിയിട്ടും പുള്ളി പോയില്ലെന്നാണ് പറയപ്പെടു‌ന്നത്.. ഫെയ്സ്ബുക്കിലെ ഒക്കെ അയാൾക്കിഷ്ടപ്പെട്ട സുന്ദരികളെ അവിടെ അട്ടിപ്പേറിട്ട് കിടന്ന് അവരറിയാതെ ട്രെയ്സ് ചെയ്ത്, യാദൃശ്ചികമെന്ന് തോന്നിപ്പിക്കുന്ന പോസ്റ്റുകളിലൂടെയും കമന്റ്സിലുടെയും അവരെക്കൊണ്ട് ഇഷ്ടപ്പെടുത്തിച്ച് വലയിൽ കുരുക്കി വരിഞ്ഞ് മുറുക്കുന്ന വിചിത്രജീവിയാണയാൾ.

സ്ക്രിപ്റ്റാണ് താരം

അയാളുടെ ത‌ന്ത്രങ്ങളിൽ അഗൽ അഴിക്കാനാവാത്ത വിധം കുരുക്കപ്പെടുമ്പോഴാണ് പടവും വലിഞ്ഞ് മുറുകുന്നത്.. ക്ലീഷെ എന്ന് പറയാവുന്ന ഒരു വൺ ലൈൻ ത്രെഡിന്മേൽ സുശിഗണേശൻ നന്നാായിപ്പണിഞ്ഞ് ബ്രില്ല്യന്റായ ഒരു സ്ക്രിപ്റ്റാക്കി മാറ്റിയിരിക്കുന്നു എന്നതാണ് തിരുട്ടുപ്പയലേ2 ന്റെ ഏറ്റവും വല്യ ഹൈലൈറ്റ്.. ബുദ്ധിപരമായി സൃഗാലന്മാർ എന്ന് തന്നെ പറയാവുന്ന നായകനും‌ വില്ലനും തമ്മിലുള്ള ക്യാറ്റ് ആന്റ് മോസ് ഗെയിം പ്രേക്ഷകനെയും നന്നായി ഇൻവോൾവ് ചെയ്യിക്കുന്നു.. പോലീസുകാരന്റെ രണ്ടുസ്റ്റെപ്പ് അപ്പുറമുള്ള നീക്കങ്ങൾക്ക് പോലും പഴുതടച്ച് ചെക്ക് പറഞ്ഞുള്ള വില്ലന്റെ അഴിഞ്ഞാട്ടമാണ് പടത്തെ ഇത്രയും ആസ്വാദ്യമാക്കുന്നത് എന്നുംപറയാം.

പ്രസന്നയുടെ ബാൽകി

പ്രസന്ന എന്ന നടന്റെ ജീവിതത്തിലെ ഏറ്റവും ഗംഭീരകഥാപാത്രമാണ് ബാൽകി എന്ന ഐടി ക്രിമിനൽ. വെറും ചോക്കളേറ്റ് പൈങ്കിളി വേഷങ്ങളിൽ അഭിരമിച്ച് നടന്നിരുന്ന അയാൾ തന്റെ ഇരുപത്തഞ്ചാം ചിത്രത്തിൽ നടത്തിയിരിക്കുന്ന മെയ്ക്കോവർ കിടുകിടിലൻ.. നാഷണൽ അവാർഡ് വിന്നർ കൂടിയായ ബോബി സിംഹയ്ക്ക് തിളക്കം കുറഞ്ഞു എന്നൊരു അഭിപ്രായം ഇപ്പറഞ്ഞതിനില്ല.. ഉള്ളിൽ നിറയെ ഫ്രോഡുള്ള പോലീസ് നായകനായി അയാളും‌ പൊളിച്ചു.. അമലാ പോൾ പതിവു പോലൊക്കെ തന്നെ.. ഉള്ളിലെ നേരിയ ഫ്രോഡത്തരങ്ങൾ അമലയിലും സെയ്ഫാണ്..

വിദ്യാസാഗറിന്റെ സംഗീതം

വളരെ കാലം കൂടി ആണ് ഒരു സിനിമയുടെ ടൈറ്റിൽ കാർഡിൽ സംഗീതം വിദ്യാസാഗർ എന്ന പേര് കാണുന്നത്.. അത് വായിച്ചപ്പോൾ പഴയ ഒരു വിദ്യാസാഗർ രസികൻ ആയ ഞാൻ ചില്ലറയൊന്നുമല്ല സന്തോഷിച്ചത്.. പക്ഷെ അന്നത്തെ ആ വിദ്യാസാഗർ മാജിക്കിന്റെ നിഴൽ പോലുമാവാൻ ഒരു ഈണങ്ങൾക്കുമായില്ല.. വിദ്യാജിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കുറച്ച് കാഷ് വന്നു എന്ന് മാത്രം ഓർത്ത് സമാധാനിക്കാം.. അത്രന്നെ...

English summary
Thiruttu Payale 2 movie review by Schzylan Sailendrakumar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X