twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിഭ്രാമകതയുടെ ത്രിമാന വിസ്മയങ്ങൾ... തോർ റാഗ്നറോക്ക് അസാധ്യം തന്നെ! ശൈലന്റെ റിവ്യൂ!!

    By Muralidharan
    |

    ഹോളിവുഡ് സൂപ്പർഹീറോ ചിത്രങ്ങളിൽ ഏറ്റവും അവസാനം തീയറ്ററിലെത്തിയ ചിത്രമാണ് തോർ റാഗ്നറോക്ക്. ക്രിസ് ഹെംസ് വര്‍ത്താണ് നായകൻ.തോറിനൊപ്പം ഹൾക്കും ഒരു പ്രധാനവേഷത്തിൽ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. 180 മില്യൺ യു എസ് ഡോളർ ബജറ്റിൽ തയ്യാറാക്കിയ തോർ റാഗ്നറോക്ക് സംവിധാനം ചെയ്തിരിക്കുന്നത് തൈക വൈറ്റി. മാർവൽ സീരീസിലെ ഏറ്റവും പുതിയ ചിത്രമായ തോർ റാഗ്നറോക്കിന് ശൈലൻ എഴുതുന്ന റിവ്യൂ.

    ആലോചിക്കാനൊന്നുമില്ല.. ഗൂഢമല്ലാതെ ചിരിക്കാം.. മോനേ ധ്യാനേ, ഉനക്കിത് തേവൈയാ! ശൈലന്റെ ഗൂഡാലോചന റിവ്യൂ!ആലോചിക്കാനൊന്നുമില്ല.. ഗൂഢമല്ലാതെ ചിരിക്കാം.. മോനേ ധ്യാനേ, ഉനക്കിത് തേവൈയാ! ശൈലന്റെ ഗൂഡാലോചന റിവ്യൂ!

    'ഓവർടേക്കല്ലെങ്കിൽ തോർ'

    'ഓവർടേക്കല്ലെങ്കിൽ തോർ'

    കൊച്ചുമലയാളപടങ്ങളെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യം വച്ചാണ് 'ഓവർടെയ്ക്ക്' കാണാൻ പോയത്. എന്നാൽ അവസാനനിമിഷം വരെ കാത്തുനിന്നിട്ടും ഞാനല്ലാതെ മറ്റൊരാൾ ആ കൗണ്ടറിനരികെക്കൂടി വന്നില്ല.. അപ്പോൾ പിന്നെ അടുത്ത സ്ക്രീനിലുള്ള തോർ റാഗ്നറോക്ക് 3ഡി യ്ക്ക് കേറുകയല്ലാതെ മറ്റു രക്ഷയില്ലാതെയായി. ഒട്ടും പ്രതീക്ഷയോടെ ആയിരുന്നില്ല ആ കയറ്റം. കാരണം ഈയടുത്ത് ഹോളിവുഡിൽ നിന്ന് വന്ന സൂപ്പർഹീറോപടങ്ങളെല്ലാം 2ഡി ആണെങ്കിലും 3D ആണെങ്കിലും അസ്സല് തേപ്പ് ആയിരുന്നു..

    കിടുക്കി, പൊരിച്ചു, തിമിർത്തു

    കിടുക്കി, പൊരിച്ചു, തിമിർത്തു

    തോർ സീരീസിൽ അവസാനം വന്ന ഡാർക്ക് വേൾഡ് ആകട്ടെ പരമബോറുമായിരുന്നു.. ശോകം മൂഡിൽ ഹാളിലേക്ക് കേറുന്നത് സ്വാഭാവികം. പക്ഷെ, തോറിന്റെ മൂന്നാംവരവ് അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ.. പടം തുടങ്ങി ആദ്യനിമിഷങ്ങളിൽ തുടങ്ങി രണ്ടുമണിക്കൂർ പത്തുമിനിറ്റ് നേരവും കിടുക്കി, പൊരിച്ചു, തിമിർത്തു എന്നൊക്കെ പറഞ്ഞാൽ അധികമാവില്ല. ഫുൾടൈം ത്രസിപ്പിക്കുന്ന വിഭ്രാമകതകൾ കൊണ്ട് പ്രേക്ഷകരെ സീറ്റിൽ കെട്ടിയിടുന്ന സംവിധായകൻ തന്റെ കോമിക്ക് അപ്രോച്ചിനാൽ അവരെ 100% സിനിമയിൽ ഇൻവോള്‍വ്ഡ് ആക്കി കൂടെനിർത്തുകയും ചെയ്തിരിക്കുന്നു.

    തോർ റാഗ്നറോക്ക് ഇതിവൃത്തം

    തോർ റാഗ്നറോക്ക് ഇതിവൃത്തം

    തോർ, ഹൾക്ക്, ഹേല, ലോക്കി, വാൾക്കിറി, ഗ്രാൻഡ്മാസ്റ്റർമാർ തുടങ്ങിയുള്ള രസികൻ കഥാപാത്രങ്ങളെല്ലാം തിമിർത്ത് നിറഞ്ഞാടുകയാണ് റാഗ്നറോക്കിൽ.. മാർവൽ സീരീസിൽ ഇതുവരെ വന്നതിൽ ഏറ്റവും ഗംഭീരസിനിമ എന്ന തൃപ്തിയോടെ തന്നെ കണ്ടിറങ്ങാം ആർക്കും.. പ്രപഞ്ചത്തിനപ്പുറത്തിനവിടെയോ ബന്ധനത്തിൽ ആയിരുന്ന തോർ സ്വതന്ത്രനാകുന്ന തുടക്കത്തിൽ പിതാവായ ഓഡിൻ ഇപ്പോഴില്ല എന്ന് തിരിച്ചറിയുന്നു.. ദത്തുസഹോദരനായ ലോക്കിയെ കണ്ടെത്തുകയും ചെയ്യുന്നു.. തുടർന്ന് അവർക്കിടയിലേക്ക് ഹേല അവതരിക്കുകയാണ്..

    ത്രസിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമായ പോരാട്ടങ്ങൾ

    ത്രസിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമായ പോരാട്ടങ്ങൾ

    ഗോഡസ് ഓഫ് ഡെത്ത് ആയ ഹേലയുടെ അവകാശവാദം ഓഡിന്റെ ആദ്യപുത്രി ആണെന്നാണ്.. മൂപ്പിളമപ്പോരാട്ടത്തിൽ പരിപ്പെളകിപ്പോവുന്ന തോർ സക്കാർ എന്ന പ്ലാനറ്റിൽ എത്തുകയാണ്.. ഗ്രാൻഡ്മാസ്റ്ററുടെ അധീനതയിൽ ഉള്ള സക്കാറയിലും തോറിന്ന് ഗ്രിപ്പ് കിട്ടുന്നില്ല.. തോറിനെ പൊളിച്ചടുക്കാനാണ് ഗ്രാൻഡ്മാസ്റ്റർ ഹൾക്കിനെ ഇറക്കിവിടുന്നത്.. രണ്ടുപേരുമുള്ള പോരാട്ടമൊക്കെ ത്രസിപ്പിക്കുന്നതും ഒപ്പം ചിരിപ്പിച്ചുകൊല്ലുന്നതും ആണ്..

    മുതൽക്കൂട്ടാണ് തോർ റാഗ്നറോക്ക്

    മുതൽക്കൂട്ടാണ് തോർ റാഗ്നറോക്ക്

    സക്കാറിൽ നിന്നും രക്ഷപ്പെടുന്ന തോറും ഹൾക്കും ആസ്ഗാർഡ് തിരിച്ചുപിടിക്കാൻ ഹേലയുമായി നടത്തുന്ന ഏറ്റുമുട്ടലുകൾ ആണ് അടുത്ത പോർഷൻ.. കണ്ണുചിമ്മാനവസരം തരാത്തത്രയ്ക്കും ചടുലതയോടെയാണ് സംവിധായകൻ കാണികൾക്ക് മേൽ ആധിപത്യം നേടുന്നത്. റ്റൈക്ക ഡേവിഡ് വൈറ്റി എന്ന ന്യൂസിലാൻഡ്കാരനാണ് തോർ റാഗ്നറോക്കിന്റെ സംവിധായകൻ.. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിനും സൂപ്പർഹീറോസീരിസിനും ആസ്വാദകർക്കും ഒരുപോലെ മുതൽക്കൂട്ട്..

    English summary
    Thor: Ragnarok movie review by Schzylan Sailendrakumar.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X