'ഒടുവിൽ മണിരത്നവും ഔട്ട് ഡേറ്റഡ്'; കമൽ ഹാസന്റെ വൺ മാൻ ഷോ; തഗ് ലെെഫിന് പറ്റിയ പാളിച്ചകൾ
സ്റ്റാർ കാസറ്റ്: കമൽ ഹാസൻ, സിമ്പു, തൃഷ
സംവിധാനം: മണി രത്‌നം
തഗ് ലെെഫ് കണ്ട ആരാധകർക്ക് എന്തുകൊണ്ട് കമൽ ഹാസനും മണിരത്നവും നായകൻ എന്ന സിനിമയ്ക്ക് ശേഷം ഇത്രയും വർഷങ്ങൾ ഒരുമിച്ച് സിനിമ ചെയ്തില്ലെന്നും എന്തുകൊണ്ട് ഇപ്പോൾ ചെയ്തെന്നും തോന്നും. ഇന്ത്യൻ 2 വിന്റെ പരാജയത്തിന് ശേഷം കമൽ ഹാസൻ തിരിച്ച് വരവ് നടത്തുന്ന സിനിമയായിരിക്കും തഗ് ലെെഫെന്നായിരുന്നു പ്രതീക്ഷ. എന്നാൽ എത്രത്തോളം പ്രതീക്ഷകളോട് നീതി പുലർത്തി?. ആ ചോദ്യത്തിനുള്ള ഉത്തരം ഈ റിവ്യൂവിലൂടെ നോക്കാം.
കമൽ ഹാസൻ, മണിരത്നം, സിമ്പു, എആർ റഹ്മാൻ തുടങ്ങിയ പ്രമുഖരുള്ള സിനിമയായതിനാൽ ആരാധകർക്ക് പുതിയ ദൃശ്യാനുഭവമായിരിക്കും തഗ് ലെെഫെന്ന പ്രതീക്ഷയുണ്ടായിരുന്നു. കമൽ ഹാസന്റെ കഥ തന്റേതായി രീതിയിൽ അഡാപ്റ്റ് ചെയ്യുകയായിരുന്നെന്ന് മണിരത്നം പറഞ്ഞിട്ടുണ്ട്. എന്നാൽ എന്തുകൊണ്ടാണ് കമൽ ഹാസന്റെ കഥാപാത്രമൊഴിച്ച് മറ്റൊരു കഥാപാത്രത്തിനും കെട്ടുറപ്പില്ലാത്തതെന്ന് ചോദ്യമുണ്ട്.

ഗ്യാങ്സ്റ്റർമാരാണ് രംഗരയ ശക്തിവേലും (കമൽ ഹാസൻ) മാണിക്കവും ( നാസർ). മറ്റൊരു ഗ്യാങ്സ്റ്റർ ഇവരെ ചതിക്കുന്നു. പൊലീസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കവെ അമറിന്റെ (സിമ്പു) പിതാവ് വെടിവെപ്പിൽ മരിച്ചു. ഇവിടെ നിന്നുമാണ് തഗ് ലെെഫിന്റെ കഥാപശ്ചാത്തലം തുടങ്ങുന്നത്. രംഗരയ ശക്തിവേൽ നായ്ക്കറായി കമൽ ഹാസൻ മികച്ച പ്രകടനം കാഴ്ച വെച്ചു. സിമ്പുവിന്റെ ആക്ഷൻ പാക്ക് എൻട്രി മികവ് പുലർത്തി. എന്നാൽ അതിന് ശേഷം സിമ്പുവിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു. കമൽ ഹാസനുമായുള്ള ഫെെറ്റ് രംഗത്തിൽ മാത്രമേ ജോജു ജോർജിനെ ഉപയോഗിച്ചിട്ടുള്ളൂ. തൃഷയ്ക്കോ അഭിരാമിക്കോ സിനിമയിൽ വലുതായൊന്നും ചെയ്യാനില്ല.
സെക്കന്റ് ഹാഫിനേക്കാൾ മെച്ചം ഫസ്റ്റ് ഹാഫ് ആണ്. കമൽ ഹാസനാണ് അവസാനം വരെയും തഗ് ലെെഫ് തോളിലേറ്റുന്നത്. മേക്കിംഗ് ചിത്രത്തിന്റെ മേൻമകളിലൊന്നാണ്. ആക്ഷൻ രംഗങ്ങൾ സ്റ്റണ്ട് മാസ്റ്റർ അൻമ്പറിവ് മറ്റൊരു തലത്തിലെത്തിച്ചു. കമൽ ഹാസനും സിമ്പുവും തമ്മിലുള്ള ക്ലെെമാക്സിലെ ഫെെറ്റ് അതി ഗംഭീരമായി. എന്നാൽ ശങ്കറിനെ പോലെ മണി രത്നവും ഔട്ട് ഡേറ്റഡ് ആയെന്ന് തോന്നാം. തഗ് ലെെഫ് കമൽ ഹാസന്റെ ബ്ലോക് ബസ്റ്റർ സിനിമയാകാൻ സാധ്യതയില്ല.
കടപ്പാട്: മാരി എസ്. ഫിൽമിബീറ്റ് തമിഴ്
തഗ് ലെെഫ് റിലീസ് ദിന കലക്ഷൻ കണക്കുകൾ
മികച്ച കലക്ഷനാണ് ആദ്യ ദിനത്തിൽ തഗ് ലെെഫിനെന്ന് റിപ്പോർട്ടുകളുണ്ട്. 800 ലധികം തിയറ്ററുകളിലാണ് തഗ് ലെെഫ് ആദ്യ ദിനം പ്രദർശിപ്പിച്ചത്. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്തു. ഭാഷാ വിവാദം കാരണം കർണാടകയിൽ തഗ് ലെെഫ് പ്രദർശിപ്പിച്ചില്ല. ഹിന്ദി, തെലുങ്ക് ഭാഷകളിൽ തഗ് ലെെഫിന് റിലീസ് ദിനത്തിൽ വലിയ തിരക്കില്ല. ഷോകൾ തുടരുന്നതിനാൽ റിലീസ് ദിനത്തിലെ കലക്ഷൻ കണക്കുകൾ പിന്നീടേ വ്യക്തമാകൂ.


Click it and Unblock the Notifications











