»   » ടിയാന്‍ ലൈവ് റിവ്യൂ; കേരളത്തില്‍ 200 തിയേറ്ററുകളില്‍!!

ടിയാന്‍ ലൈവ് റിവ്യൂ; കേരളത്തില്‍ 200 തിയേറ്ററുകളില്‍!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

ജൂലൈയിലെ ബിഗ് റിലീസുകളില്‍ ഒന്നായ ടിയാന്‍ തിയേറ്ററുകളില്‍. പൃഥ്വിരാജും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമാണ് നല്‍കുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പൃഥ്വിരാജിനും ഇന്ദ്രജിത്തിനുമൊപ്പം മലയാള സിനിമയിലെ ഒരു വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മുരളിഗോപി, ഷൈന്‍ ടോം ചാക്കോ, അനന്യ, സുരാജ് വെഞ്ഞാറമൂട് തുടങ്ങി അന്യഭാഷയിലെ നടി-നടന്മാരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.


tiyaanreview

കേരളത്തില്‍ മാത്രമായി 200 തിയേറ്ററുകളിലാണ് ടിയാന്‍ പ്രദര്‍ശപ്പിക്കുന്നത്. 2017ല്‍ പുറത്തിറങ്ങിയ എസ്രയുടെ ബോക്‌സോഫീസ് വിജയത്തിന് ശേഷം പൃഥ്വിരാജ് നായകനായി എത്തുന്ന ടിയാന്‍ ആരാധകര്‍ക്ക് വലിയൊരു പ്രതീക്ഷ തന്നെയാണ്. അടുത്തിടെ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ ചിത്രങ്ങളെല്ലാം ബോക്‌സോഫീസ് വിജയമായിരുന്നു.


ഇന്ദ്രജിത്ത്-പൃഥ്വിരാജ്

മലയാള സിനിമയിലെ സഹോദര താരങ്ങളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഒന്നിച്ച് അഭിനയിക്കുന്ന 12ാംമത്തെ ചിത്രമാണ് ടിയാന്‍. ചിത്രത്തില്‍ രണ്ടു പേരുടെ കഥാപാത്രത്തിനും തുല്യ പ്രാധാന്യമാണ്. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടിയാന്‍.


മഹാകുമ്പമേള സീനുകള്‍

മലയാള സിനിമയില്‍ ആദ്യമായാണ് മഹാകുംഭമേള ഉള്‍പ്പെടുത്തുന്നത്. ചിത്രത്തിന് വേണ്ടി കുംഭമേള ലൈവായി ഷൂട്ട് ചെയ്ത് എടുക്കുകയായിരുന്നു. ആയിരം കലാകാരന്മാരുടെ സാന്നിധ്യത്തോടെയാണ് ചിത്രത്തിന് വേണ്ടി ഈ ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത്.


ടിയാന് കബാലിയുമായുള്ള ബന്ധം

ടിയാനിലെ പൃഥ്വിരാജിന്റെ ആക്ഷന്‍ രംഗങ്ങളാണ് ഹൈലൈറ്റ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്തിരിക്കുന്നത് രജികാന്തിന്റെ കബാലിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരാണ്.


ഇടവേളയ്ക്ക് ശേഷം പത്മപ്രിയ

ചെറിയ ഇടവേളയ്ക്ക് ശേഷം നടി പത്മപ്രിയ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. 2014ലെ ഇയോബിന്റെ പുസ്തകം എന്ന ചിത്രത്തിന് ശേഷം പത്മപ്രിയ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്. വസുന്ദ്രദേവി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പത്മപ്രിയ അവതരിപ്പിക്കുന്നത്.


ഇത് ആദ്യമായി- പൃഥ്വിരാജ്-മുരളിഗോപി

പൃഥ്വിരാജും മുരളിഗോപിയും ഒന്നിക്കുന്ന ചിത്രത്തിന് വേണ്ടി ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ലൂസിഫര്‍ എന്ന ചിത്രം നേരത്തെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മുരളിഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജാണ് ലൂസിഫര്‍ സംവിധാനം ചെയ്യുന്നത്.


ടിയാനൊപ്പം മോഹന്‍ലാലും

മോഹന്‍ലാലും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ക്ക് ശബ്ദം നല്‍കുന്നത് മോഹന്‍ലാലാണ്.


English summary
Tiyaan FDFS: LIVE Review From Theatre!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam