For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹൈ വോൾട്ടേജാണ് ഫോറൻസിക്, മുൻപേ കുതിക്കുന്ന സ്‌ക്രിപ്റ്റും — ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  2.5/5
  Star Cast: Tovino Thomas, Mamta Mohandas, Reba Monica John
  Director: Anas Khan, Akhil Paul

  ഫോറൻസിക് എന്ന ഗംഭീരമായ പേര്. ഇടിവെട്ട് ട്രെയിലർ. ഇവയെല്ലാം സമ്മാനിച്ച വൻ പ്രതീക്ഷകളോടെയാണ് ടൊവിനോയുടെ ഈ വർഷത്തെ ആദ്യ സിനിമ കാണാൻ ഇന്ന് തിയേറ്ററിലെത്തിയത്. സംഗതി കൊള്ളാം. പ്രതീക്ഷകൾ അസ്ഥാനത്താക്കാത്ത നിർമ്മിതി.

  'സെവൻത് ഡേ'യ്‌ക്ക് തിരക്കഥ രചിച്ച അഖിൽ പോളും അദ്ദേഹത്തിന്റെ സുഹൃത്തായ അനസ്‌ ഖാനും ചേർന്നാണ് ഫോറൻസിക് സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇരുവരും ചേർന്നുതന്നെ. കോമഡി ഴോണറിൽ പെട്ട സിനിമകൾ ഇരട്ടകളുടെ ക്രെഡിറ്റിൽ മലയാളത്തിൽ മുൻപും പതിവാണെങ്കിലും ഒരു കുറ്റാന്വേഷണ ത്രില്ലർ രണ്ട് പേര് ചേർന്നൊരുക്കുന്നത് മലയാളത്തിൽ ആദ്യമായിട്ടാണെന്നു തോന്നുന്നു.

  രണ്ടു കാലഘട്ടങ്ങളായി തിരുവനന്തപുരത്ത് നടക്കുന്ന കൊലപാതക പരമ്പരകളും അതിന്റെ പിറകിലുള്ള കുറ്റവാളിയ്ക്ക് വേണ്ടിയുള്ള അന്വേഷണവുമാണ് ഫോറൻസിക്. പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന ചെറിയ പെൺകുട്ടികളാണ് കില്ലറുടെ രണ്ടു കാലഘട്ടത്തിലെയും ഇരകൾ.

  ആറുകൊല്ലം മുൻപത്തെ കൊലപാതക പരമ്പര കേസ് അന്വേഷിച്ച് പ്രതിയെ പിടിച്ച റിതിക സേവിയർ ഐപിഎസിനെയാണ് ഇത്തവണയും ഡിപ്പാർട്ട്മെന്റ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിരിക്കുന്നത്. റിതികയുടെ സംഘത്തിലെ ഫോറൻസിക് വിദഗ്ധനാണ് സാമുവൽ ജോൺ കാട്ടുകാരൻ. രണ്ടുപേരും തമ്മിൽ ചില പൂർവകാല ബന്ധങ്ങളൊക്കെയുണ്ട്. അതിന്റേതായ തൊഴുത്തിൽ കുത്തും അന്വേഷണത്തിൽ കടന്നുവരുന്നു.

  സംഭവം അഞ്ചാംപാതിര, രാക്ഷസൻ ലൈനിൽ തന്നെയൊക്കെയാണ് പോവുന്നതെങ്കിലും സ്ക്രിപ്റ്റ് പലപ്പോഴും പ്രേക്ഷകനെ കാലുവെച്ച് വീഴ്ത്തി മുന്നോട്ട് കുതിക്കാൻ ശ്രമിക്കുന്ന ഓവർ സ്മാർട്ട്നസ് കാണിക്കുന്നു. ഇത് ഒരേസമയം പോസിറ്റിവും നെഗറ്റിവും ആവുന്നുണ്ട്.

  ടൊവിനോ വീണ്ടും മിന്നിച്ചു! തിയറ്ററുകളില്‍ ഭയവും ത്രില്ലും നിറച്ച് ഫോറന്‍സിക്, പ്രേക്ഷക പ്രതികരണം

  ആശയങ്ങൾ എത്രകണ്ട് പുതുമയുള്ളതാണെന്നതിനൊപ്പം പ്രേക്ഷകന് അതെത്ര ഉൾക്കൊള്ളാനാവുമെന്നതും വിഷയമാണല്ലോ. ഫോറൻസിക് ലാബിലെ കെമിസ്ട്രിയൊക്കെ അനാവശ്യമായി സ്പൂൺ ഫീഡ് ചെയ്യുന്ന സംവിധായകർ അത്യാവശ്യം വിശദീകരണം ആവശ്യമുള്ളിടത്ത് ധൃതിപിടിച്ച് ഫാസ്റ്റ് ഫോർവേർഡ് അടിച്ചു വിടുന്നു. പെട്ടിക്കടയിൽ വരെ സിസിടിവി ഉള്ള കാലത്ത് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പോലീസുകാരാരും നിരീക്ഷണ ക്യാമറയെ ആശ്രയിക്കുന്നേയില്ല എന്നതൊക്കെ അക്രമമായി.

  രജിത് കുമാറിനോടുള്ള വിദ്വേഷത്തിന്റെ യഥാർഥ കാരണം ഇതാണ്; ഒടുവിൽ അത് വെളിപ്പെടുത്തി ജസ്ല

  അതുപോലെ തന്നെ സ്ക്രിപ്റ്റിൽ കൊണ്ടുവന്ന ബില്ഡപ്പിന് അനുയോജ്യമായ ഒരു ക്ളൈമാക്‌സോ ടെയിൽ എൻഡോ പടത്തിന് ഉണ്ടായില്ലെന്നതും ഒരു കുറവാണ്. ഇങ്ങനെയുള്ള കുഴപ്പങ്ങൾ പറയാമെങ്കിലും മലയാളത്തിലെ സൈക്കോ ത്രില്ലറുകളുടെ കണക്കെടുക്കുമ്പോൾ ഫോറൻസിക്കിന് ഒരു പ്രധാന സ്ഥാനമുണ്ടാവും.

  കുതന്ത്രം പാളി, ആര്യയുടെയും വീണയുടെയും പ്ലാനിങ് പൊളിച്ച് മത്സരാര്‍ഥികള്‍! ഇരുവരും ജയിലിലേക്ക്

  സാമുവൽ ജോൺ എന്ന ഫോറൻസിക് ഓഫീസർ ടൊവിനോയിൽ ഭദ്രമാണ്. സാധാരണ സിനിമാ കുറ്റാന്വേഷണ ഉദ്യോഗസ്ഥരിൽ കണ്ടുവരുന്ന അമിതബുദ്ധിയുടെ പ്രശ്നങ്ങൾ സാമുവലിനുമുണ്ട്. റിതികയും മംമ്തയിൽ അടിപൊളി. സൈജു കുറുപ്പിന്ന് ചെറിയ റോളാണ്. പക്ഷെ ശ്രദ്ധ പിടിച്ചുപറ്റും. രഞ്ജി പണിക്കർ, പ്രതാപ് പോത്തൻ, രാമു എന്നിവരൊക്കെ താക്കോൽ സ്ഥാനങ്ങളിലുണ്ട്. പൊതുവെ കഥാപാത്രങ്ങളുടെ വഴിയോ നായകന്റെ വഴിയോ പോകുന്ന സിനിമയല്ലെങ്കിലും ടൊവിനോയ്ക്ക് ഒരു ആചാരമെന്ന പോൽ റേബ മോണിക്ക ജോണിനെ നായികപോലെ സ്ഥാപിച്ചിട്ടുണ്ട്.

  ഫോറൻസിക് ഹൈ വോൾട്ടേജ് എന്ന് അടിവര

  Read more about: review റിവൃൂ
  English summary
  Forensic Malayalam Movie Review.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X