മാത്തൻ സൂപ്പർ ഹിറ്റ് ഇപ്പോൾ മറഡോണയും ഹിറ്റ്? ചിത്രത്തെ കുറിച്ച് പ്രേക്ഷകർ പറയുന്നതിങ്ങനെ...
റൊമാന്‍സും, കുടുബവും ത്രില്ലറുമൊക്കെ ചേർന്നുള്ള ഒരു ചിത്രമാണ് മറഡോണ എന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന വിവരം
മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട യുവതാരങ്ങളിൽ ഒരാളാണ് ടൊവിനോ തോമസ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടാൻ ടൊവിനോയ്ക്ക് കഴിഞ്ഞിരുന്നു. പ്രേക്ഷകർ ആകാംക്ഷയേടെ കാത്തിരുന്ന ചിത്രമാണ് മറഡോണ. മായനദി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം പുറത്തു വരുന്ന താരത്തിന്റെ മലയാള സിനിമയാണിത്.

റൊമാന്‍സും ത്രില്ലറും ചേർന്നുള്ള ഒരു കുടുംബ ചിത്രമാണ് മറഡോണ എന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന വിവരം. ചിത്രത്തിൽ ശരണ്യ ആര്‍ നായരാണ് നയികയായി എത്തുന്നത്. വിഷ്ണു നാരായൻ സംവിധാനം ചെയ്യുന്ന മറഡോണയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് കൃഷ്ണ മൂർത്തിയാണ്. സുശിന്‍ ശ്യാമാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മയാനദിയുടെ വിജയത്തിനു ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ടേവിനോ തോമസ് ചിത്രമായിരുന്നു ഇത്. പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെയായില്ല എന്നു തന്നെ പറയാം. ആദ്യ ദിവസം തന്നെ ചിത്രത്തിനെ കുറിച്ച് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.


Click it and Unblock the Notifications











