twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് റിവ്യൂ: അച്ചായന്റെ യാത്ര കൊള്ളാം, യാത്രകാരിയും

    By Akhil M
    |

    Rating:
    3.0/5
    Star Cast: Tovino Thomas, India Jarvis, Joju George
    Director: Jeo Baby

    പൂ, പൂക്കളം, സദ്യ ഇതെല്ലാം ഉണ്ടെങ്കിലും ടിവിയിൽ ഒരു സിനിമകൂടിയുണ്ടെങ്കിലേ മലയാളികൾക്ക് ഓണം അങ്ങോട്ട് സംതൃപ്തിയാകുള്ളൂ. കാരണം നമ്മുടെ ഏഷ്യാനെറ്റും സൂര്യ ടിവിയും കൈരളിയും എല്ലാം മലയാളികക്കിടയിൽ അത്തരം ഒരു സംസ്കാരം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. പക്ഷെ കൊറോണ കാലത്തെ ഓണത്തിന് പഴയ സിനിമകൾ കണ്ടു സംതൃപ്തിയാണ്ടങ്ങേണ്ടി വരുമെന്ന് കരുതിയ മലയാളികൾക്ക് ആശ്വാസമായി കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് എത്തിയിരിക്കുകയാണ്.

    ജിയോ ബേബി

    ജിയോ ബേബി തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന സിനിമയാണ് കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്. ടോവിനോ തോമസ്, അമേരിക്കൻ നടി ഇന്ത്യ ജർവിസ്, സിദ്ധാർഥ ശിവ, ബേസിൽ ജോസഫ്, ജോജു ജോർജ്, മാല പാർവതി തുടങ്ങിയവർ ആണ് അഭിനയിക്കുന്നത്. കൊറോണകാലത്ത് ആദ്യമായി ടെലിവിഷൻ റിലീസ് ചെയ്ത് മലയാളം സിനിമ എന്നതും ചിത്രത്തിന്റെ സവിശേഷതയാണ്.

    ജോസ്മോൻ

    സ്ഥിരമായി ഒരു ജോലിയില്ലാതെ ഒരുപാട് ജോലിയെടുത്ത് കുടുംബം നോക്കാൻ കഷ്ട്ടപെടുന്ന ജോസ്മോൻ (ടോവിനോ തോമസ്) അമേരിക്കയിൽ നിന്നും വന്ന കേത്തി (ഇന്ത്യ ജർവിസ്) എന്ന യുവതിക്കോപ്പോം തന്റെ ബുള്ളറ്റിൽ ഇന്ത്യ ചുറ്റിക്കാണാൻ പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം.

    Recommended Video

    Sandra Thomas Exclusive Interview | FilmiBeat Malayalam
    ഫീൽഗുഡ് മൂവി

    നല്ലൊരു ഫീൽഗുഡ് മൂവിയായി കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് അണിയിച്ചോരുക്കാൻ ജിയോ ബേബിക്ക് കഴിഞ്ഞിട്ടുണ്ട് എന്നതിൽ സംശയമില്ല. പക്ഷെ ഒരു എഴുത്തുകാരൻ എന്ന നിലയിൽ കുറച്ചു കൂടെ മുന്നോക്കം പോണം എന്നതും ചിത്രം കാണിക്കുന്നുണ്ട്.

    ടോവിനോ

    ടോവിനോയെ കൂടാതെ മുഴുനീള ചിത്രത്തിൽ ബുള്ളറ്റും പ്രധാനമായ ഒരു കഥാപാത്രമായി വരുന്നുണ്ടെങ്കിലും ബുള്ളറ്റിനെ വേണ്ട രീതിയിൽ കാണിക്കുന്നതിൽ എഴുത്തുകാരൻ പുറകോട്ടു നിൽക്കുണ്ട്. സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും സൂരജ് എസ് കുറുപ്പിന്റെ സംഗീതവും മികച്ചു നിന്നു. സിനു സിദ്ധാർധിന്റെ ക്യാമറയും നന്നായി.

    ജോസ്മോൻ എന്ന കഥാപാത്രം

    ടോവിനോയെ സംബന്ധിച്ച് ജോസ്മോൻ എന്ന കഥാപാത്രം വളരെ അഭിനയ സാദ്ധ്യതകൾ ഉള്ള ഒരു കഥാപാത്രമല്ല. എന്നിരുന്നാലും ജോസ്മോനെ നന്നായി കൈകാര്യം ചെയ്യാൻ ടോവിനോയ്ക്കു കഴിഞ്ഞു. ഇന്ത്യ ജർവിസ്, ജോജു ജോർജ്, ബേസിൽ ജോസഫ്, മാല പാർവതി തുടങ്ങിയവർ തങ്ങളുടേതായ ഭാഗങ്ങൾ ഭംഗിയാക്കി. സണ്ണി എന്ന കഥാപാത്രമായി വന്ന സിദ്ധാർഥ ശിവ കോമഡിയും സെന്റിമെൻസും തനിക് വഴങ്ങുമെന്ന് കാണിച്ചു തരുന്നുണ്ട്.

    കേരള ടു രാജസ്ഥാൻ

    കേരള ടു രാജസ്ഥാൻ വരെ വളരെ പെട്ടന്ന് കാണിച്ചു പോയതും ഇന്ത്യ എന്നാൽ നല്ലത് മാത്രമേ ഉള്ളു എന്നു കാണിക്കാൻ ശ്രമിച്ചതും ഒരു ഫീൽ ഗുഡ് മൂവി എന്നു കാണിക്കാൻ വേണ്ടി കാണിച്ച പോലെ തോന്നിപ്പിക്കുണ്ട്. യാത്രകളെ വളരെ പെട്ടന്ന് കാണിച്ചു പോകുന്നതും സ്ഥലങ്ങളെ വേണ്ടരീതിയിൽ അടയാളപ്പെടുത്താതെ പോകുന്നതും ചിത്രം റോഡ് മൂവിയിൽ നിന്നും ഫീൽഗുഡ് മൂവി മാത്രമായി ഒതുങ്ങുന്നുണ്ട്.

    'കൊറോണം' ഫീൽഗുഡാക്കാൻ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസിനു കഴിയുന്നുണ്ട്, ഫീൽഗുഡ് മാത്രം.

    Read more about: review റിവ്യൂ
    English summary
    Tovino Thomas Starrer Asianet Release kilometers and kilometers Movie Review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X