»   » "എരിയുന്ന ആയിരം സിഗററ്റിനേക്കാൾ മധുരതരമാണ് അഴകുള്ള പെണ്ണിന്റെ ആദ്യ ചുംബനം" ശൈലന്റെ റിവ്യൂ

"എരിയുന്ന ആയിരം സിഗററ്റിനേക്കാൾ മധുരതരമാണ് അഴകുള്ള പെണ്ണിന്റെ ആദ്യ ചുംബനം" ശൈലന്റെ റിവ്യൂ

By Desk
Subscribe to Filmibeat Malayalam

ശൈലൻ

കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. site: Shylan.in
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Rating:
  3.0/5
  Star Cast: Tovino Thomas, Suraaj Venjarammoodu, Samyuktha Menon
  Director: Fellini T.P

  തീവണ്ടി സിനിമ കാണണോ വേണ്ടയോ? ഈ റിവ്യൂ പറയും | filmibeat Malayalam

  ടൊവിനോ തോമസിനെ നായകനാക്കി ഫെല്ലിനി ടിപി സംവിധാനം ചെയ്ത സിനിമയാണ് തീവണ്ടി. സെപ്റ്റംബര്‍ ഏഴിന് റിലീസിനെത്തിയ ചിത്രത്തില്‍ പുതുമുഖം സംയുക്ത മേനോനാണ് നായിക. സുരാജ് വെഞ്ഞാറമൂട്, ഷമ്മി തിലകന്‍, സൈജു കുറുപ്പ്, രാജേഷ് ശര്‍മ്മ, സുരഭി ലക്ഷ്മി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. സിനിമയെ കുറിച്ച് ശൈലനെഴുതിയ റിവ്യൂ വായിക്കാം..

  പുകവലിക്കാരന്റെ കഥയും തീവണ്ടി എന്ന പേരും ആവുമ്പോൾ ആ സിനിമയ്ക്ക് നമ്മൾ പ്രതീക്ഷിക്കുന്ന ഒരു സോദ്ദേശപ്രസംഗത്തോട് കൂടിയുള്ള ഒരന്ത്യമുണ്ട്. അതിനു മുന്നായി കരച്ചിലും പിഴിച്ചിലുമൊക്കെയായി കുറച്ചു ദുരന്തനാടകരംഗങ്ങളും പ്രതീക്ഷിക്കാം. പക്ഷെ , ആ പ്രതീക്ഷയെ മറികടക്കുന്നു ഫെല്ലിനി ടി പി എന്ന സംവിധായകൻ തീവണ്ടിയിൽ.

  അതുകൊണ്ടു തന്നെ നൈസായി സിനിമ അവസാനിക്കുമ്പോൾ പറയുന്ന ഡയലോഗിന് നിറഞ്ഞ കയ്യടി കിട്ടുന്നു. "നമ്മൾ പോലും അറിയാതെ നമ്മളൊരു അധോലോകമായി മാറിക്കഴിഞ്ഞിരിക്കുന്നു ഷാജിയേട്ടാ" എന്ന് പറഞ്ഞപോലെ അതുവരെ പുകവലി രംഗങ്ങൾ കണ്ട് ആർത്ത് കയ്യടിച്ച് ചങ്കുകൾക്ക് ഉപദേശഗീർവാണങ്ങളൊന്നുമില്ലാതെ തന്നെ ഒരു സന്ദേശം കൈമാറാൻ അതു തന്നെ ധാരാളമാണ്.

  നിറഞ്ഞ തിയേറ്ററിൽ 25വയസിന് താഴെയുള്ള പ്രജകളായിരുന്നു കൂടുതൽ എന്നതുകൊണ്ട് പ്രസക്തമാണ്. പുകവലിയൊക്കെ ഔട്ട് ഡേറ്റഡ് ആയി എന്ന് പുറമേക്ക് പറയപ്പെടുന്നുണ്ടെങ്കിലും ഐടിസി കമ്പനിയുടെ ലാഭത്തിന്റെ ഗ്രാഫും വാർഷികവിറ്റുവരവും എടുത്തൊന്ന് നോക്കിയാൽ ബോധം കെടുകയേ നിർവാഹമുള്ളൂ.

  എല്ലാവർക്കും അറിയുന്ന പോലെ പുകവലി തന്നെയാണ് തീവണ്ടിയിലെ കേന്ദ്രകഥാപാത്രം. നായകകഥാപാത്രമായ ബിനീഷ് "സിഗററ്റ് എന്നെയല്ല ഞാൻ സിഗററ്റിനെ ആണ് വലിക്കുന്നത് എന്ന് ഇടക്കിടെ പറയുന്നെങ്കിലും കണ്ടാൽ പ്രേക്ഷകർക്ക് നേരെ തിരിച്ചു മാത്രമേ തോന്നൂ. ടൊവിനോ നന്നായി സഹിക്കുന്നുണ്ട് പടത്തിനായി.

  സ്റ്റൈലിഷ് വേഷങ്ങൾ മാത്രമല്ല പട്ടിക്കാട്ട്/റൂറൽ വേഷങ്ങളും തന്നിൽ ഭദ്രമാണെന്ന് മച്ചാൻ തെളിയിക്കുകയും ചെയ്യുന്നു അതിനിടയിൽ. ബിനീഷിന്റെ കൗമാരകാലത്തെ യൂണിഫോമിട്ട സ്കൂൾ വേഷവും ഇതുവരെ കാണാത്ത ഒരു ടൊവിനോ കുസൃതി പകർന്ന് തരുന്നുണ്ട്.

  ചെറിയ ഒരു പൊരിയെ ഊതിക്കത്തിച്ചെടുക്കുന്നതിനിടെ 142 മിനിറ്റ് തെകയാനായി മറ്റനവധി തവണ കണ്ട് ശീലിച്ച വഴികളിലൂടെയോക്കെ സിനിമ പോവുന്നുണ്ട്. പുളിനാട്, എന്ന ഗ്രാമം, bscl എന്ന പാർട്ടി, ബാലചന്ദ്രൻ എന്ന എം എൽ എ , വിശാലം എന്ന പാർട്ടി ലീഡർ, ബിബിത്ത് എന്ന അളിയൻ എല്ലാമൊരു പൊളിറ്റിക്കൽ സറ്റയറിന്റെ നേർത്ത നൂലിൽ കൊരുക്കാൻ ശ്രമം നടന്നിട്ടുണ്ട്. വല്ലാതെ കലങ്ങിയിട്ടൊന്നുമില്ലെങ്കിലും സഹിക്കാവുന്നതേ ഒള്ളൂ.

  ബിജുമേനോനെ പ്രണയിച്ച് പുള്ളീടെ ഭാര്യയായി വീട്ടമ്മയായിപ്പോയ സംയുക്തയ്ക്ക് ശേഷം മറ്റൊരു സംയുക്ത കൂടി മലയാള നായികയായി വരികയാണ് തീവണ്ടിയിലൂടെ. ആള് വറൈറ്റി ആക്കിയിട്ടുണ്ട് ദേവിയെ. ഇനീം കാണാം.

  സുരാജ് വെഞ്ഞാറമൂട്, ഷമ്മി തിലകൻ, സൈജു കുറുപ്പ്, രാജേഷ് ശർമ്മ, സുരഭി ലക്ഷ്മി തുടങ്ങി തീവണ്ടിയിൽ നിറഞ്ഞ് നിൽക്കുന്ന അഭിനേതാക്കൾക്കൊന്നും ഈ സിനിമക്കായി കൊടുത്ത ഡേറ്റ് പാഴായിട്ടില്ല. സുധീഷിനാണ് അക്കൂട്ടത്തിൽ ഏറ്റവും മൊതലായത്.

  നമ്മൾക്കും തന്നെ ടിക്കറ്റിന് കൊടുത്ത കായി നഷ്ടമാവുന്നില്ല. വല്യ ഹിപ്പൊപ്പൊട്ടാമസിന്റെ പ്രതീക്ഷയൊന്നും കൊണ്ട് കേറണ്ടാച്ചാ മതീ.

  English summary
  Tovino Thomas Theevandi movie review

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more