twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്‌ത്രീ സ്വാതന്ത്ര്യത്തിന്റ പുതുവഴികള്‍

    By Raghu
    |
    <ul id="pagination-digg"><li class="previous"><a href="/reviews/trivandrum-lodge-vk-prakash-anoop-menon-jayasurya-104770.html">« Previous</a>

    Honey Rose
    ഒരു മണുകുണാണ്ടനായ കെട്ടിയോന്‍ വിവേകിനെ ഡൈവോഴ്‌സ്‌ ചെയ്‌ത്‌ ജീവിതത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്താന്‍ പഴയ കൂട്ടുകാരിയുടെ അടുത്തേക്കു വരുന്ന അവള്‍ക്ക്‌ എഴുത്തും ഒരു കൂട്ടാണ്‌. കെട്ടുപൊട്ടി അലഞ്ഞു നടക്കുന്ന ചിലരെ തേടിയുള്ള ധ്വനിയുടെ യാത്രയില്‍ അവള്‍ക്കു സ്വതന്ത്രമായൊരിടമായി കണ്ടെത്താനായത്‌ ട്രിവാന്‍ഡ്രം ലോഡജാണ്‌.

    മറ്റ്‌ അന്തേ വാസികളുടെ ഉറക്കം കെടുത്തികൊണ്ട്‌ അവരിലേക്ക്‌ ഇറങ്ങിചെന്ന്‌ മോഹിപ്പിച്ച്‌ തിരിഞ്ഞു നടക്കുന്ന അവള്‍ വൃദ്ധനായ കോരസാറിന്റെ കാമകലയിലെ ആയിരാമത്തെയാളാവണമെന്ന്‌ പറയുമ്പോള്‍ പാവം കോരസാര്‍ ഇത്രയും കാലം ഉണ്ടയില്ലാ വെടിയാണ്‌ വെച്ചതെന്ന്‌ പ്രേക്ഷകര്‍ തിരിച്ചറിയുന്നു.

    ഒമ്പതാം ക്ലാസില്‍ തോറ്റ പണക്കാരനായ കടപ്പുറം കരാറുകാരന്‍ തനിക്കു യോജിച്ചതാണെന്നും, വിദ്യാഭ്യാസമില്ലാത്തതിനാല്‍ ഒതുങ്ങി നിന്നു കൊള്ളുമെന്നും, കട്ടിലില്‍ എത്തിയാല്‍ ആന കരിമ്പിന്‍ കാട്ടില്‍ കയറിയ പോലെ ഉത്സാഹിച്ചുകൊള്ളും എന്നും ആത്മഹര്‍ഷത്തോടെ മദ്യഗ്ലാസ്സുമായ്‌ കുഴഞ്ഞ നാവോടെ പറയുന്ന മുസ്ലീം പെണ്‍കൊടിയെ കൈയ്യടിച്ചു സ്വീകരിക്കുന്നിടത്തോളം യൂത്ത്‌ പുരോഗമിച്ചിരിക്കുന്നു എന്നു പറയാതെ വയ്യ.

    വിഭാര്യനായി സ്‌ത്രീശരീര മോഹമില്ലാതെ കഴിയുന്ന ജയശങ്കറെ ഒന്നിളക്കാനായി ഒരുങ്ങിയിറങ്ങുന്ന ധ്വനിയെ ശരിക്കും ഒന്ന്‌ താങ്ങുന്നുണ്ട്‌. മരിച്ചുപോയ ഭാര്യയുടെ ഓര്‍മ്മകളുമായുള്ള നിരന്തര ചങ്ങാത്തമാണ്‌ ട്രിവാന്‍ഡ്രം ലോഡ്‌ജ്‌ എന്ന പഴഞ്ചന്‍ കെട്ടിടം പൊളിക്കാതെ റിയല്‍ എസ്‌റേറ്റുകാരനായ ജയശങ്കര്‍ സൂക്ഷിക്കുന്നത്‌.

    അവളുടെ സുഖമുള്ള ഓര്‍മ്മയോടെ കഴിയാന്‍ അനുവദിച്ചേക്കൂ എന്ന്‌ പറഞ്ഞ്‌ തിരിച്ചു വിടുമ്പോള്‍ ധ്വനിയിലും പുതിയ ഉള്‍വിളികള്‍ മുളപൊട്ടുന്നുണ്ട്‌. രണ്ടു മുറിയില്‍ വര്‍ഷങ്ങളായി ജീവിക്കുന്ന ഭാര്യാഭര്‍ത്താക്കന്‍മാരെയും കണ്ടെടുത്തുകൊണ്ട്‌ ധ്വനി തന്റെ രചനയുടെ മിഴിവ്‌ കൂട്ടുന്നു.

    ഭര്‍ത്താവ്‌ ഉദ്യോഗം തിരിച്ചു കിട്ടാന്‍ ധ്വനിയുടെ മാതാപിതാക്കളെ പാട്ടിലാക്കി എത്തുന്ന വിവേകിനെ ഒഴിവാക്കാന്‍ ധ്വനി അബ്ദുവിനെ വെച്ചു നടത്തുന്ന നാടകം ക്ലീഷേ ആയിപോയി. സ്വന്തം വഴിനോക്കി പോവാന്‍ പറയാമായിരുന്നു. അവള്‍ക്ക്‌ എന്തിനാണ്‌ പരപുരുഷനെ കട്ടിലിലിരുത്തി തന്റെ ഇഷ്ടം ഇതാണെന്ന്‌ കാണിച്ചുകൂട്ടേണ്ട കാര്യം.

    വിവേകായി വന്ന നിഖിലിന്റെ പ്രകടനം മോശമായി. പത്മരാജന്റെ തങ്ങളെ പല യൂത്തനും അറിയില്ല എന്ന്‌ തിയറ്റര്‍ സൂചനകള്‍ പറയുന്നു. തൂവാനത്തുമ്പികളില്‍ തടികോണ്‍ട്രാക്ടരായ മോഹന്‍ലാലിന്റെ ജയകൃഷ്‌ണനെ വേഷം കെട്ടിച്ച്‌ ക്ലാരയെ പാട്ടിലാക്കുന്ന ബാബു നമ്പൂതിരിയുടെ തങ്ങള്‍ സ്‌റ്റാര്‍ ഹോട്ടലിന്റെ വരാന്തയില്‍ കന്യകയെന്ന ലോക്കല്‍ വേശ്യയ്‌ക്ക്‌ വിസിറ്റിംഗ്‌ കാര്‍ഡ്‌ കൊടുക്കുന്നുണ്ട്‌.

    തങ്ങളെ തിരിച്ചറിഞ്ഞ്‌ ആര്‍ത്തുവിളിച്ചവര്‍ തിയറ്ററില്‍ കുറവായിരുന്നു. ഇത്രകാലമായിട്ടും തങ്ങള്‍ ബിസിനസ്‌ നിര്‍ത്തിയില്ല എന്നറിഞ്ഞാല്‍ പത്മരാജന്‍ എങ്ങിനെ പ്രതികരിക്കുമെന്നറിയില്ല. തങ്ങള്‍ ഒരു കൗതുകമായി സിനിമയില്‍ പ്രസക്തമായി ഇടം പിടിക്കുന്നു.

    ട്രൗസര്‍ ഒഴിവാക്കിയെങ്കിലും ഇംഗ്ലീഷ്‌ നല്ല മെയ്‌വഴക്കത്തോടെ സിനിമയില്‍ നിലനില്‍ക്കുന്നുണ്ട്‌. ഇന്നത്തെ നഗരത്തിന്റെ ഒരു ട്രന്റ്‌ കൂടിയാണ്‌ ഇംഗ്ലീഷ്‌ പ്രയോഗം അതറിയാത്തവന്റെ പങ്കപ്പാടും പ്രകടമാണ്‌. പ്രദീപ്‌ നായരുടെ ക്യാമറയും ബിജിപാലിന്റെ പാശ്ചാത്തല സംഗീതവും ചിത്രത്തെ മിഴിവുറ്റതാക്കുന്നുണ്ട്‌.

    തെറിവാക്കുകളുടെ കുത്തൊഴുക്കിന്‌ സെന്‍സര്‍ബോര്‍ഡ്‌ കഴുത്തിനു പിടിക്കുന്നുണ്ട്‌ ഒരുപാട്‌ ഇടങ്ങളില്‍. ട്രിവാന്‍ഡ്രം ലോഡ്‌ജിനെ നല്ല സിനിമ എന്നുതന്നെ വിളിക്കാം. മറ്റ്‌ തരംതിരിവുകള്‍ സിനിമ ആവശ്യപ്പെടുന്നുമില്ല. ഭൂതകാലത്തിലെ ഒരു എണ്ണ ഛായചിത്രം പോലെ പ്രകടമായ മുഖങ്ങളുള്ള കഥാപാത്രങ്ങളുമായി അനൂപ്‌ മേനോനും വികെപിയും ചിത്രത്തെ ജീവസ്സുറ്റതാക്കിയിട്ടുണ്ട്‌.

    സദാചാര വിശ്വാസികള്‍ക്കും ശുദ്ധസന്യാസിമാര്‍ക്കും ചിത്രം ഇഷ്ടമായില്ലെങ്കില്‍ അവരെ ഒരു തരത്തിലും കുറ്റം പറയാനൊക്കില്ല. കാരണം അവര്‍ക്കു വേണ്ടിയല്ല ഈ സിനിമ എന്നുതന്നെയാവും ഇതിന്റെ അണിയറക്കാര്‍ പറയുക.

    ആദ്യ പേജില്‍

    ട്രിവാന്‍ഡ്രം ലോഡ്‌ജിലെ താമസക്കാര്‍ ഹാപ്പിയാണ്‌ട്രിവാന്‍ഡ്രം ലോഡ്‌ജിലെ താമസക്കാര്‍ ഹാപ്പിയാണ്‌

    <ul id="pagination-digg"><li class="previous"><a href="/reviews/trivandrum-lodge-vk-prakash-anoop-menon-jayasurya-104770.html">« Previous</a>

    English summary
    The new movie which is born in the VK Prakash - Anoop Menon friendship Trivandrum Lodge has created an impact in the Malayalam film industry. It is accepted among the audience.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X