twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തീർത്തും പഴഞ്ചൻ മട്ടിലൊരു ടി. സുനാമി; സാഹസികൻ തന്നെ ജൂനിയർ ലാൽ — ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    എഴുത്തുകാരന്‍
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    2.0/5
    Star Cast: Binu Adimali, Aju Varghese, Innocent
    Director: Lal, Jean Paul Lal

    ഡ്രൈവിംഗ് ലൈസൻസിന്റെ മഹാവിജയത്തിന് ശേഷം ലാൽ ജൂനിയർ തന്റെ പിതാവായ ലാൽ സീനിയറിനൊപ്പം ചേർന്ന് സംവിധാനം ചെയ്ത സിനിമയാണ് ടി. സുനാമി. ബാലു വർഗീസ്, അജു വർഗീസ്, മുകേഷ്, ഇന്നസെന്റ്, സുരേഷ്കൃഷ്ണ എന്നിവരൊക്കെ ആണ് ടി. സുനാമിയിൽ പ്രധാന താരങ്ങൾ.

    സുനാമി

    ഇന്നസെന്റ് പറഞ്ഞ സത്യകഥയിൽ നിന്നും എന്നും പറഞ്ഞാണ് ടൈറ്റിൽ ക്രെഡിറ്റ്സ് തുടങ്ങുന്നത്. അതോ ഇനി 'ഇന്നസെന്റ്' ആയൊരു യഥാർത്ഥകഥയിൽ നിന്നും എന്നോ. ആ.. ഏതായാലും കഥ, തിരക്കഥ, സംഭാഷണം, ലിറിക്‌സ് എന്നിവയുടെ ക്രെഡിറ്റ്സ് ലാലിന്റെ പേരിലാണ് കിടക്കുന്നത്.

    സുനാമി

    T സുനാമി എന്നൊരു പേരും സിനിമയുമായി ഡയറക്റ്റായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. പുരുഷ ലൈംഗികാവയവുമായി ബന്ധപ്പെട്ടാണ് കഥയുടെ പോക്ക്. അതിനെ സൂചിപ്പിക്കാൻ സംസാരഭാഷയിൽ ഉപയോഗിക്കുന്ന 'സുന' എന്ന വാക്കുമായി ഒരു ബന്ധം വേണമെങ്കിൽ T സുനാമിയുമായി ആരോപിക്കാം എന്നുമാത്രം.

    സുനാമി

    അതിലപ്പുറം പടം തുടങ്ങുമ്പോൾ സിനിമയിലെ മിക്ക കഥാപാത്രങ്ങളും ചേർന്ന് ഗോവയ്ക്ക് ട്രിപ്പ് പോവുന്ന ബസിന്റെ പേരും T സുനാമി എന്നാണ്. ബസ് ഇടത്താവളത്തിൽ എവിടെയോ റിഫ്രഷ്മെന്റിന് നിർത്തുമ്പോൾ കുടുംബത്തോടൊപ്പം ഗോവയിലേക്ക് തീർഥാടനത്തിന് പോവുന്ന നായികയും ഗോവയിലേക്ക് പള്ളീലച്ചൻ ആവാൻ പോവുന്ന നായകനും തമ്മിൽ ഒരു വാഷ് റൂമിൽ വച്ച് കണ്ടുമുട്ടുന്നു.

    സുനാമി

    കണ്ടുമുട്ടുന്ന സ്ഥലം ടോയിലറ്റ് ആയതുകൊണ്ട് നായിക നായകന്റെ മുഖമല്ല, നേരത്തെ പറഞ്ഞ സംഗതിയാണ്. അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആ ഏരിയ മൊത്തം. അതവിടെ തീരുമെന്ന് കരുതിയാൽ തെറ്റി. പിന്നീട്, അവർ തമ്മിൽ വിവഹിതരാവും. തുടർന്നങ്ങോട്ടും സുനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തന്നെ. ഹൗ ഡാർക്ക്.

    സുനാമി

    പടത്തിന്റെ ഏകദേശം നിലവാരം കൂടുതൽ പറയാതെ തന്നെ മനസിലായി കാണും എന്നുകരുതുന്നു. സ്ക്രിപ്റ്റും ട്രീറ്റ്മെൻറും മൊത്തം ഔട്ട് ഡേറ്റഡ് ആണ്. വിഷയമാണെങ്കിൽ സിനിമയ്ക്കായി ഒരു കാലത്തും ഒരു ഭാഷയിലും എടുക്കാൻ പാടില്ലാത്തത്രയ്ക്കും ബാലിശവും.

    സുനാമി

    സീനിയർ ലാലിന്റെ കാര്യമാണെങ്കിൽ നഷ്ടപ്പെടാൻ ഒന്നുമില്ലെന്ന് സമാധാനിക്കാം. സ്‌ക്രീനിൽ വരുന്ന ബാലു ഉൾപ്പടെ ഉള്ളവർക്കും ഈ സിനിമ ഒരു ദുഷ്‌പേര് ഒന്നുമല്ല. പക്ഷെ, ഡ്രൈവിംഗ് ലൈസൻസിന് ശേഷം ജൂനിയർ ലാൽ ഇങ്ങനെയൊരു സുനാമിയുടെ ക്രെഡിറ്റ് പങ്കിടാൻ കാണിച്ച ധീരതയെ എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. സാഹസികൻ തന്നെ ബ്രോ നിങ്ങള്.

    Read more about: review റിവ്യൂ
    English summary
    Tsunami Malayalam Movie review: Lal and Lal Jr Directed is a below average Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X